സബ്സിഡി നല്‍കും
ഓണ്‍-ഗ്രിഡ് സൌരോര്‍ജ്ജനിലയം സ്ഥാപിക്കുന്നതിനു 40 ശതമാനം സബ്സിഡി അനെര്‍ട്ട് വഴിനല്‍കും. ആധാര്‍കാര്‍ഡ്, വൈദ്യുതിബില്ലിന്റെ പകര്‍പ്പ് എന്നിവ രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ കൊണ്ടുവരണം. വെബ്‌സൈറ്റ്:www.buymysun.com. രജിസ്ട്രഷേന്‍ ഫീസ് സൗജന്യം.ഈ-മെയില്‍ [email protected].ഫോണ്‍
ഹോണറേറിയത്തോടെ ഇന്റേണ്‍ഷിപ്പ്
പട്ടികവര്‍ഗ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ടു പട്ടികവര്‍ഗ വിഭാഗത്തിലെ നിയമ ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് 18000 രൂപ ഹോണറേറിയത്തോടെ ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ ജില്ലാക്കോടതിയിലെ സീനീയര്‍ അഡ്വക്കേറ്റ്സ്/ ഗവ പ്ലീഡര്‍ ഓഫീസ്, ഹൈക്കോടതി സീനീയര്‍ അഡ്വക്കേറ്റ്സ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനു കീഴില്‍ പ്രാക്ടീസ് നല്‍കുന്ന പരിശീലന പദ്ധതിയില്‍ നാലു ഒഴിവുകളിലേയ്ക്കായി പട്ടികവര്‍ഗ നിയമ ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 23 നു വൈകിട്ട് 5 നു മുന്‍പായി റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണം.പ്രായപരിധി : 40 വയസ്. യോഗ്യത : എല്‍ എല്‍ ബി, എല്‍ എല്‍ എം
പ്രീ-ഡി ഡി സി യോഗം 18 ന്
ജില്ലാ വികസന സമിതിയുടെ നവംബര്‍ മാസത്തെ പ്രീ-ഡി ഡി സി യോഗം 18 ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരും. ഗൂഗിള്‍ മീറ്റ് ഐഡി: meet.google.com/yrd-rjru-kgy
സിറ്റിസണ്‍ അസിസ്റ്റന്റ് സ്ഥിരം അദാലത്ത് സമിതി
സിറ്റിസണ്‍ അസിസ്റ്റന്റ് സ്ഥിരം അദാലത്ത് സമിതിയില്‍ പരാതി നല്‍കാം. ബില്‍ഡിംഗ് പെര്‍മിറ്റ്, കെട്ടിട നമ്പര്‍, ലൈസന്‍സ് എന്നീ സേവനങ്ങള്‍ സംബന്ധിച്ചുള്ള പരാതികളാണ് സ്ഥിര അദാലത്ത് സമിതികള്‍ പരിഗണിക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ക്കായി അപേക്ഷ നല്‍കിയ ശേഷം ലഭിക്കാന്‍ തടസം / താമസം നേരിടുന്നവര്‍ക്ക് അദാലത്തിലേക്ക് http://adalat.lsgkerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന പരാതി നല്‍കാം.
ഉപജില്ലാ സമിതി ഒന്ന് – മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകളും തിരുവല്ല നഗരസഭയും. ഫോണ്‍: 9496046929. ഉപജില്ലാ സമിതി രണ്ട് – ഇലന്തൂര്‍, റാന്നി, കോന്നി, ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകളും പത്തനംതിട്ട നഗരസഭയും. ഫോണ്‍: 9496046927.ഉപജില്ലാ സമിതി മൂന്ന് – പന്തളം, പറക്കോട് ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകളും പന്തളം, അടൂര്‍ നഗരസഭകളും. ഫോണ്‍: 9496046928.
നവകേരള സദസ് അവലോകന യോഗം (15 )
നവകേരള സദസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ പുരോഗതി സംബന്ധിച്ച അവലോകന യോഗം (15) 3:30 ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ ചേരും.
ജില്ലയില്‍ കുട്ടികളുടെ ഹരിതസഭ വിജയകരം
പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ജില്ലയിലെ കുട്ടികളുടെ ഹരിതസഭകള്‍
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ശിശുദിനത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.
വിദ്യാര്‍ഥികളുടെ പങ്കാളിത്തവും മാലിന്യപ്രശ്നങ്ങളെക്കുറിച്ചു
ഓരോ തദ്ദേശസ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കുട്ടികളുടെയും എണ്ണത്തിന് അനുസരിച്ച് ഹരിത സഭയില്‍ 150 മുതല്‍ 200 വരെ കുട്ടികളെ പങ്കെടുപ്പിച്ചു. എല്ലാം സ്‌കൂളുകളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തിയായിരുന്നു ഹരിതസഭ നടന്നത്. കുട്ടികള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണം നിലവിലെ അവസ്ഥ, മാലിന്യ കൂനകള്‍, മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.
റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ വിലയിരുത്തി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. ഹരിത സഭയിലൂടെ കുട്ടികള്‍ രൂപീകരിച്ച പുതിയ ആശയങ്ങള്‍ തദ്ദേശസ്ഥാപനത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.ഹരിത സഭയിലൂടെ കുട്ടികള്‍ക്ക് സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും, പോരായ്മകള്‍ കണ്ടെത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കാനും സാധിച്ചു.