konnivartha.com: പത്തനംതിട്ട കൂടല്‍ രാജഗിരിയില്‍ വനത്തില്‍ നിന്നും കൂട്ടമായി ഇറങ്ങിയ മാനുകളെ വേട്ടയാടി പിടിക്കാന്‍ പുലികള്‍ ഇറങ്ങി എന്ന് “കോന്നി വാര്‍ത്ത ഡോട്ട് കോം” ആധികാരികമായി ഇന്നലെ വാര്‍ത്ത നല്കി . എന്നാല്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് വിശ്വാസം വന്നില്ല . എന്നാല്‍ രാജഗിരി പഴയ ഫാക്റ്ററി ഭാഗത്ത് മാനിനെ പുലി പിടിച്ചു എന്ന് നാട്ടുകാര്‍ അറിയിക്കുന്നു .
വനം വകുപ്പ് ജീവനക്കാര്‍ക്ക് രാത്രിയില്‍ ജോലി ചെയ്യുവാന്‍ മടി ആണെങ്കില്‍ അത് തുറന്നു പറഞ്ഞു പിന് വാങ്ങുക . പകല്‍ മാത്രം ജോലി നോക്കുവാന്‍ ആണെങ്കില്‍ പകുതി ശമ്പളം മതി എന്ന് എഴുതി നല്‍കുക . ജനം പറയുന്നു പുലിയെ കണ്ടെന്നു .വനപാലകര്‍ പറയുന്നു ആണോ എന്ന് . വനം വകുപ്പിലെ ജോലി ആണ് നാട്ടില്‍ ഇറങ്ങുന്ന വന്യ മൃഗങ്ങളെ കണ്ടെത്തി വീണ്ടും വനത്തില്‍ എത്തിക്കുക എന്നത് .
കൂടല്‍ രാജഗിരി ഭാഗത്ത് കൂട്ടമായി മാനുകള്‍ എത്തുന്നു എന്ന് ഇന്നലെ “കോന്നി വാര്‍ത്ത ഡോട്ട് കോം “ജനത്തെ അറിയിച്ചു . മാനുകളെ പിടിക്കാന്‍ പിന്നാലെ കൂട്ടമായി പുലിയും സഞ്ചരിച്ചു . ഇതില്‍ ഒരു പുലി മാനിനെ കടിച്ചെടുത്തു കൊണ്ട് പോകുന്നത് വാഹന യാത്രികര്‍ കണ്ടു എന്നാണ് ജന സംസാരം . എന്നാല്‍ ചിത്രങ്ങളുടെ /വീഡിയോ പിന് ബലം ഇല്ല .
എന്നാല്‍ മേഖലയില്‍ കൂട്ടമായി മാനുകള്‍ ഉണ്ട് . ഏറെ ദിവസമായി മാനുകളുടെ സഞ്ചാര ദിശയാണ് രാജഗിരി, പാടം, പോത്തുപാറ ,പാക്കണ്ടം , അതിരുങ്കല്‍ , മുള്ള് നിരപ്പ് , മേഖലകള്‍ . ചെറു ജീവികളായ കൂരന്‍ , മാന്‍ ,മ്ലാവ് , പന്നി എന്നിവയെ ആണ് പുലികള്‍ കൂടുതലായി വേട്ടയാടി പിടിക്കുന്നത് . വനത്തില്‍ നിന്നും ഈ മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങി എങ്കില്‍ വനത്തില്‍ ഭക്ഷ്യ ക്ഷാമം രൂക്ഷമാണ് . അത് വനം വകുപ്പ് തിരിച്ചറിഞ്ഞില്ല . വനത്തില്‍ ഭക്ഷണ ക്ഷാമം ഉണ്ടായതിനാല്‍ കാട്ടാനയടക്കം നാട്ടില്‍ എത്തി കാര്‍ഷിക വിഭവം ഭക്ഷിക്കുന്നു . വനം വകുപ്പ് സമഗ്ര സര്‍വേ നടത്തണം എന്നാണ് ആവശ്യം . വിരമിച്ച വനം വകുപ്പ് ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ അറിവ് പകര്‍ന്നു നല്കാന് കഴിയും .