Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 09/11/2023)

കെട്ടിടനികുതി അടയ്ക്കണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഊര്‍ജിത നികുതി പിരിവുമായി ബന്ധപ്പെട്ടു നികുതി ദായകരുടെ സൗകര്യാര്‍ഥം  നാളിതുവരെ ഒടുക്കേണ്ട കെട്ടിട നികുതി ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ കളക്ഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കുമെന്നും എല്ലാ നികുതിദായകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും സെക്രട്ടറി അറിയിച്ചു.
വാര്‍ഡ്, തീയതി, ക്യാമ്പ് നടക്കുന്ന സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
വാര്‍ഡ് ഒന്ന് നവംബര്‍ 15 ന്  എസ്എന്‍ഡിപി ഹാള്‍ പരിയാരം.
വാര്‍ഡ് രണ്ട്  നവംബര്‍ 20 ന്  തുമ്പോന്തറ.
വാര്‍ഡ് മൂന്ന് നവംബര്‍ 25  ന്  റേഷന്‍കട ഓലിക്കല്‍.
വാര്‍ഡ് നാല് നവംബര്‍ 18 ന്  വൈഎംഎ വാര്യാപുരം
വാര്‍ഡ് അഞ്ച് നവംബര്‍ 22 ന് ജനകീയ വായനശാല ഇടപ്പരിയാരം.
വാര്‍ഡ് ആറ് നവംബര്‍ 27 ന് പീപ്പിള്‍സ് ക്ലബ് പാലച്ചുവട്
വാര്‍ഡ് ഏഴ്  നവംബര്‍ 17 ന് വിക്ടറി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്.
വാര്‍ഡ് എട്ട് നവംബര്‍ 23  ന്  ദീപ്തി വായനശാല.
വാര്‍ഡ് ഒന്‍പത് നവംബര്‍ 28 ന് ശ്രീകൃഷ്ണവിലാസം എന്‍എസ് എസ് കരയോഗ മന്ദിരം.
വാര്‍ഡ് 10  നവംബര്‍ 16 ന് സെന്റ് തോമസ് പബ്ലിക് ലൈബ്രറി വലിയവട്ടം.
വാര്‍ഡ് 11 നവംബര്‍ 21 ന് അമ്പലത്തിങ്കല്‍ മൂട്ടില്‍പടി.
വാര്‍ഡ് 12  നവംബര്‍ 24 ന് ആയുര്‍വേദ ഡിസ്‌പെന്‍സറി ഇലന്തൂര്‍.
വാര്‍ഡ് 13  നവംബര്‍ 29 ന് വൈഎംസിഎ ഇലന്തൂര്‍.

ഗ്രോത്ത് പള്‍സ് -സംരംഭക പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്)  പ്രവര്‍ത്തന കാര്യക്ഷമത നേടാന്‍ ആഗ്രഹിക്കുന്ന  സംരംഭകര്‍ക്കായി   അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  നവംബര്‍ 21 മുതല്‍ 25 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 3540 രൂപയും താമസം ഇല്ലാതെ 1500 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര്‍ നവംബര്‍ 15 ന്  മുന്‍പായി www.kied.info എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:  0484 2532890, 2550322, 7012376994.

ആലോചനാ യോഗം 13 ന്
ലോക ഭിന്നശേഷിദിനാചരണത്തിന്റെ ജില്ലാതല പരിപാടിയുടെ ആലോചനാ യോഗം നവംബര്‍ 13 ന് വൈകുന്നേരം നാലിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കളക്ടറുടെ അധ്യക്ഷതയില്‍  ചേരുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.

മൈലപ്ര ഗ്രാമപഞ്ചായത്ത്; നവകേരളസദസ് സംഘാടക സമിതി രൂപീകരണ യോഗം (10)
മൈലപ്ര ഗ്രാമപഞ്ചായത്ത് നവകേരള സദസുമായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുതല സംഘാടക സമിതി രൂപീകരണ യോഗം   (നവംബര്‍ 10) ഉച്ചയ്ക്ക് 3.30 ന് മൈലപ്ര ആനിക്കനാട്ട് ഓഡിറ്റോറിയത്തില്‍ (കുമ്പഴ വടക്ക്) ചേരും.

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്; നവകേരള സദസ് സംഘാടക സമിതി രൂപീകരണ യോഗം 11 ന്
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നവകേരള സദസ് സംഘാടകസമിതി രൂപീകരണ യോഗം നവംബര്‍ 11 ന് രാവിലെ 10.30 ന് മാരാമണ്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആരോഗ്യ,വനിത-ശിശുവികസന വകുപ്പ്  മന്ത്രി  വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന  (പിഎംഎംഎസ് വൈ) പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാമ്പുറങ്ങളിലെ അലങ്കാരമത്സ്യ റിയറിംഗ് യൂണിറ്റ്, ബയോഫ്ളോക്ക് 160 ക്യൂബിക് മീറ്റര്‍ എന്നീ മത്സ്യകൃഷി പദ്ധതികളിലേക്ക് താല്‍പര്യമുളളവര്‍ക്ക് അപേക്ഷിക്കാം. 40 ശതമാനം സബ്സിഡി ലഭിക്കും. അവസാന തീയതി നവംബര്‍ 18. ഫോണ്‍ : 0468 2223134, 2967720, 9495366006.

അപേക്ഷ ക്ഷണിച്ചു
ഇലന്തൂര്‍  ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റ എന്‍ട്രിക്കുമായി ഡിപ്ലോമ സിവില്‍ എഞ്ചിനീയറിംഗ് / ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ / ഐടിഐ സര്‍വെയര്‍ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താത്പര്യമുളളവര്‍  ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ , യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം  നവംബര്‍ 20 ന് വൈകുന്നേരം അഞ്ചിന് അകം അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍: 0468 2362037.

സ്‌കൂള്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി

സ്‌കൂള്‍ തല ജെന്‍ഡെര്‍ ഡെസ്‌ക് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കുള്ള പരിശീലനപരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത്, ജില്ലാ വനിതാ-ശിശുവികസന വകുപ്പ്, ജന്‍ഡര്‍ റിസോഴ്സ് സെന്റര്‍ എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയിലെ മുഴുവന്‍ ഗവ. എയ്ഡഡ് ഹൈസ്‌കൂളുകളില്‍ നിന്നും ഒരു  അധ്യാപക പ്രതിനിധി വീതം 162 പേര്‍ക്കു പരിശീലന പരിപാടി സംഘടിപ്പിച്ചത്.

ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ചെയര്‍പേഴ്സണ്‍ സാറ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ മുഖ്യപ്രഭാണം നടത്തി. കില പേഴ്‌സണ്‍സ് കെ ജി ശശികല, എം വി രമദേവി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.  ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്ലാനിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ആര്‍ അജിത്കുമാര്‍, ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍  യു അബ്ദുല്‍ ബാരി, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഡോ. അമല മാത്യു, വനിതാ സംരക്ഷണ ഓഫീസര്‍ എ.നിസ എന്നിവര്‍ പങ്കെടുത്തു.


നവോദയ പ്രവേശന പരീക്ഷ

പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2024 – 25 അധ്യയന വര്‍ഷത്തില്‍ ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 15 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷ ഫോറം നവോദയ വിദ്യാലയ സമിതിയുടെ www.navodaya.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 9446456355.

വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍  29 ന്

കേരള കേന്ദ്രസര്‍വകലാശാലയുടെ തിരുവല്ല ക്യാമ്പസില്‍ നവംബര്‍ 26 മുതല്‍ ഡിസംബര്‍ 10 വരെ നടത്തുന്ന നിയമ-മനുഷ്യാവകാശ ദ്വൈവാരാചരണത്തോടനുബന്ധിച്ചു ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും പ്രസംഗ മത്സരവും പോസ്റ്റര്‍ രചനാ മത്സരവും നടത്തും.  മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രത്തോടുകൂടി നവംബര്‍ 29 ന് 9.30 ന് തിരുവല്ല കടപ്ര ആലുന്തുരുത്തിയിലുള്ള കേരള കേന്ദ്ര സര്‍വകലാശാല നിയമ വകുപ്പില്‍ എത്തണം.
ഫോണ്‍ : 8547275314, 9968313515, 7025291257, 75108 78773