Trending Now

പമ്പ മുതല്‍ സന്നിധാനം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും: കളക്ടര്‍

konnivartha.com: പമ്പ മുതല്‍ സന്നിധാനം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പ മുതല്‍ സന്നിധാനം വരെ പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.

ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാവിധഒരുക്കങ്ങളും പൂര്‍ത്തിയാക്കും.ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച രീതിയിലുള്ള ഒരു തീര്‍ഥാടനകാലം ഒരുക്കും. മികച്ചതും സമാധാനപരവുമായ തീര്‍ഥാടനകാലമാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

സന്നിധാനത്തുള്ള അരവണ പ്ലാന്റ്, ഭസ്മക്കുളം, ബെയ്‌ലിപ്പാലം, ഇന്‍സിനറേറ്ററുകള്‍, വിവിധ വകുപ്പുകളൊരുക്കുന്ന സംവിധാനങ്ങള്‍ എന്നിവ കളക്ടര്‍ വിലയിരുത്തി.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി ജി ഗോപകുമാര്‍, അടൂര്‍ ആര്‍ ഡി ഒ എ തുളസീധരന്‍ പിള്ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജി മനോജ് കുമാര്‍, മറ്റു വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!