Trending Now

പേരിൽ ഗജ ദിനം . കൊടുക്കുന്നത് വിഷം

പേരിൽ ഗജ ദിനം . കൊടുക്കുന്നത് വിഷം

കോന്നി എന്ന നാട് ആനകളെ പരിപാലിക്കുന്ന നാട് എന്നാണ് .ആനകളും കോന്നി നാടുംതമ്മിൽ ഉള്ള ബന്ധം തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ ആയി . കോന്നി ആനത്താവളത്തിൽ ഉള്ള (ഇപ്പോൾ പുതുക്കിയ പേര് ഇക്കോ ടൂറിസം കേന്ദ്രം )ആനകൾക്ക് കൊടുക്കുന്നത് വിഷം ഉള്ള കായ്കറികളും പഴങ്ങളും . ഗജ ദിനം എന്ന ഓമനപ്പേരിൽ ഓരോ വർഷവും നടത്തും വനം വകുപ്പ് ഒരു ചടങ്ങ് . കൊടുക്കുന്നത് തമിഴ്നാട്ടിൽ വിഷം അടിച്ചു വളർത്തിയ തണ്ണിമത്തൻ , മറ്റു ഫല വർഗം . വന പാലകർ തന്നെ ആനകളെ ഊട്ടുന്നു ഈ വിഷ ഫലം കൊണ്ട് . കോന്നി ആനക്കൂട്ടിൽ മുൻപ് ചരിഞ്ഞ കുഞ്ഞാനകളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പോലും പൂഴ്ത്തി . ഇരണ്ട കെട്ട് വന്നു ചരിഞ്ഞു എന്ന് പ്രചാരണം . കോന്നി ആനത്താവളത്തിലെ ആനകളെ സംരക്ഷിക്കാൻ കഴിയുക . ഗജ ദിനം ടൂറിസ മായി മാറ്റാതെ ആനകൾക്ക് സ്വാഭാവിക തീറ്റയും ശുദ്ധജലവും യഥേഷ്ടം നൽകുക . കാഴ്ച വസ്തുക്കളായി ആനകളെ മാറ്റാതെ കെട്ടുതറയിൽ നിന്നും മോചിപ്പിക്കുക . കെട്ടുതറയിലെ നിൽപ്പ് തന്നെ ആനകൾക്ക് ഷീണം ചെയ്യും . സഹ്യന്റെ മക്കളുടെ പുറകിലെ വാൽ രോമങ്ങൾ ദിനവും കുറഞ്ഞു വരുന്നു . ആനയെ സ്നേഹിക്കുന്നവർ നല്ല പാപ്പാന്മാർ മുൻപ് ഉണ്ടായിരുന്നു . കോന്നി ആനത്താവളം (ഇക്കോ ടൂറിസം )കേന്ദ്രത്തിൽ ആനകളുടെ നിലനിൽപ്പ് സംബന്ധിച്ച് വനം വകുപ്പ് ഫ്ളൈയിം സ്‌ക്വഡ് അന്വേഷിക്കുക . വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നു . കോന്നി ആനത്താവളത്തിൽ (ഇക്കോ ടൂറിസം കേന്ദ്രത്തിൽ ) ഇപ്പോൾ നടക്കുന്ന ദൈനം ദിന പ്രവർത്തികൾ സൂക്ഷ്മമായി നിരീക്ഷിക്കുക . . പണ്ടത്തെ ആനത്താവളം മതി . ആനകൾ സ്വച്ഛമായി ഇരിക്കട്ടെ .കുഞ്ഞാനയെ തൊടുന്ന മനുഷ്യരിൽ നിന്നും മാരക രോഗാണുക്കൾ ആന വർഗ്ഗത്തിൽ പടരുന്നു .ഇക്കോ ടൂറിസത്തിന്റെ പേരിൽ അടവിയിൽ ആനത്താര അടച്ചു കൊണ്ട് വനം വകുപ്പിന്റെ നിർമ്മാണ പ്രവർത്തികൾ നടക്കുന്നു . വന പാലകർ നിയമം ലംഘിച്ചു .വനം വകുപ്പ് മന്ത്രി ഒന്നും അറിയുന്നില്ല .ചീത്തപ്പേര് കേൾക്കാൻ വനം മന്ത്രിയും

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!