konnivartha.com: കേരളത്തിന്റെ ഏറ്റവും മികവുറ്റവ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്നു(നവംബര്‍1)മുതല്‍ ഏഴുവരെ അരങ്ങേറുന്ന കേരളീയം മഹോത്സവത്തിനായി അനന്തപുരി ഒരുങ്ങി. രാവിലെ 10.00 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനുശേഷം 2 മണിയോടെ കേരളീയത്തിന്റെ വേദികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.രണ്ടാം തീയതി മുതല്‍ രാവിലെ 10 മുതല്‍ രാത്രി 10 മണി വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും.ചലച്ചിത്രമേള അടക്കം എല്ലാവേദികളിലേയ്ക്കുള്ള പ്രവേശനം പൂര്‍ണമായും സൗജന്യമാണ്.വേദികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു.മേളയുടെ മുഖ്യആകര്‍ഷണമായ സെമിനാറുകള്‍ നവംബര്‍ 2 മുതല്‍ തുടങ്ങും.രാവിലെ 9.30 മുതല്‍ 1.30 വരെയാണ് സെമിനാറുകള്‍.കലാപരിപാടികള്‍ ഇന്നു വൈകിട്ടു 6.30ന് ശോഭനയുടെ നൃത്തപരിപാടിയോടെ തുടങ്ങും.
കേരളീയത്തിനായി പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.40 വേദികള്‍ ഉള്‍പ്പെടുന്ന മേഖലകളെ നാലു സോണുകളായി തിരിച്ച് ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥര്‍, ഇരുന്നൂറ്റന്‍പതിലേറെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍, നാനൂറിലധികം സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരെ ഡ്യൂട്ടിക്കായി നിയോഗിച്ചു.പ്രധാനവേദികളില്‍ ആരോഗ്യവകുപ്പിന്റെയും ഫയര്‍ ഫോഴ്സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളില്‍ പോലീസിന്റെയും സിറ്റി ഷാഡോ ടീമിന്റെയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.വെള്ളയമ്പലം മുതല്‍ ജി.പി.ഒ. വരെ വൈകുന്നേരം ആറുമണി മുതല്‍ 10 മണി വരെ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.നിര്‍ദിഷ്ട പാര്‍ക്കിംഗ് സ്ഥലങ്ങളിലല്ലാതെയുള്ള പാര്‍ക്കിംഗ് അനുവദിക്കില്ല.കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ കേരളീയത്തിലെ വേദികള്‍ ബന്ധിപ്പിച്ചുകൊണ്ട് സന്ദര്‍ശകര്‍ക്ക് സൗജന്യയാത്ര ഒരുക്കാന്‍ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകള്‍ കെ.എസ്.ആര്‍.ടി.സി. സ്ജ്ജീകരിച്ചിട്ടുണ്ട്.ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സും പ്രത്യേക പാസ് നല്‍കിയ വാഹനങ്ങളും ആംബുലന്‍സും മറ്റ് അടിയന്തരസര്‍വീസും മാത്രമേ ഈ മേഖലയില്‍ അനുവദിക്കു.നിര്‍ദിഷ്ട പാര്‍ക്കിംഗ് സ്ഥലങ്ങളില്‍നിന്നു ഇവിടേക്കും തിരിച്ചും 10 രൂപ നിരക്കില്‍ കെ.എസ്.ആര്‍.ടി.സി. യാത്ര ഒരുക്കുന്നുണ്ട്.പാര്‍ക്കിങ്ങിനായി 20 കേന്ദ്രങ്ങളുമുണ്ട്.
കേരളീയം ഇന്നുമുതല്‍;മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
വികസനനേട്ടങ്ങളിലും ക്ഷേമപ്രവര്‍ത്തനങ്ങളിലും രാജ്യത്തിനു തന്നെ മാതൃകയായ കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന ബൃഹദ് പരിപാടി കേരളീയത്തിന് ഇന്നു(നവംബര്‍ 1)തുടക്കം. രാവിലെ 10.00 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയം പരിപാടിക്ക് തുടക്കം കുറിക്കും.കേരളീയം സംഘാടകസമിതി ചെയര്‍മാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി സ്വാഗതം പറയും.പ്രവര്‍ത്തന റിപ്പോര്‍ട്ട് കേരളീയം ജനറല്‍ കണ്‍വീനറും ചീഫ് സെക്രട്ടറിയുമായ ഡോ.വി.വേണു അവതരിപ്പിക്കും.റവന്യൂ- ഭവനനിര്‍മ്മാണവകുപ്പ് മന്ത്രി കെ.രാജന്‍ ചടങ്ങിന് അധ്യക്ഷനാകും.ധനകാര്യ വകുപ്പ് മന്ത്രിയും കേരളീയം സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷനുമായ കെ.എന്‍. ബാലഗോപാല്‍ ആമുഖപ്രഭാഷണം നിര്‍വഹിക്കും. സ്പീക്കര്‍ എ.എന്‍.ഷംസീറാണ് കേരളീയം ബ്രോഷര്‍ പ്രകാശനം ചെയ്യുന്നത്.മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ.കൃഷ്ണന്‍കുട്ടി,എ.കെ. ശശീന്ദ്രന്‍,അഹമ്മദ് ദേവര്‍കോവില്‍,ആന്റണി രാജു,ചലച്ചിത്ര നടന്‍മാരായ കമലഹാസന്‍,മമ്മൂട്ടി,മോഹന്‍ലാല്‍,ചലച്ചിത്ര നടിമാരായ ശോഭന,മഞ്ജു വാര്യര്‍,യു.എ.ഇ. അംബാസഡര്‍ അബ്ദുല്‍ നാസര്‍ ജമാല്‍ അല്‍ ശാലി, ദക്ഷിണകൊറിയന്‍ അംബാസഡര്‍ ചാങ് ജെ ബോക്, ക്യൂബന്‍ എംബസി പ്രതിനിധി മലേന റോജാസ് മദീന, നോര്‍വേ അംബാസഡര്‍ മെയ് എലന്‍ സ്‌റ്റൈനര്‍,റിട്ട. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍,എം.എ.യൂസഫലി,രവി പിള്ള, ഡോ.എം.വി.പിള്ള എന്നിവര്‍ ആശംസയര്‍പ്പിക്കും.
പ്രൊഫ.(ഡോ)അമര്‍ത്യസെന്‍,ഡോ.റൊമില ഥാപ്പര്‍, ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്.സോമനാഥ്,വെങ്കി രാമകൃഷ്ണന്‍,ഡോ.ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്,ഡോ.തോമസ് പിക്കറ്റി,അഡ്വ.കെ.കെ.വേണുഗോപാല്‍,ടി.എം.കൃഷ്ണ, ഉസ്താദ് അംജദ് അലി എന്നിവര്‍ വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിക്കും.
മന്ത്രിമാരായ വി.അബ്ദുറഹിമാന്‍,അഡ്വ.ജി.ആര്‍.അനില്‍,ഡോ.ആര്‍.ബിന്ദു,ജെ.ചിഞ്ചുറാണി,അഡ്വ.പി.എ. മുഹമ്മദ് റിയാസ്,പി.പ്രസാദ്,കെ.രാധാകൃഷ്ണന്‍,പി. രാജീവ്,സജി ചെറിയാന്‍,വി.എന്‍.വാസവന്‍,വീണാ ജോര്‍ജ്,എം.ബി.രാജേഷ്,ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ.വി.കെ. രാമചന്ദ്രന്‍, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍,എം.പിമാരായ ബിനോയ് വിശ്വം,എളമരം കരീം,ജോസ് കെ.മാണി,എ.എം.ആരിഫ്,തോമസ് ചാഴിക്കാടന്‍,എ.എ.റഹീം,പി.സന്തോഷ് കുമാര്‍,വി. ശിവദാസന്‍,ജോണ്‍ ബ്രിട്ടാസ്, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍,വി. ജോയി,വി.കെ.പ്രശാന്ത്,ജി. സ്റ്റീഫന്‍,സി.കെ.ഹരീന്ദ്രന്‍,ഐ.ബി.സതീഷ്,കെ. ആന്‍സലന്‍,ഒ.എസ്.അംബിക,വി.ശശി,ഡി.കെ.മുരളി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍,കേരള കലാമണ്ഡലം ചാന്‍സലര്‍ ഡോ. മല്ലിക സാരാഭായ്,ടി.പത്മനാഭന്‍,അടൂര്‍ ഗോപാലകൃഷ്ണന്‍,ശ്രീകുമാരന്‍ തമ്പി,കെ.ജയകുമാര്‍, തോമസ് ജേക്കബ്,ഡോ.ബാബു സ്റ്റീഫന്‍,ജെ.കെ. മേനോന്‍,ഒ.വി.മുസ്തഫ,ജോസ് തോമസ്,പി. ശ്രീരാമകൃഷ്ണന്‍,ഐ.എം.വിജയന്‍ എന്നിവര്‍ പങ്കെടുക്കും.സംഘാടക സമിതി കണ്‍വീനര്‍ എസ്. ഹരികിഷോര്‍ കൃതജ്ഞത പറയും.
പ്രാദേശിക രുചി ഭേദങ്ങളെ ബ്രാൻഡഡാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം:മന്ത്രി വീണാ ജോർജ്
ബ്രാൻഡഡ് വിഭവങ്ങളുടെ വീഡിയോ ലോഞ്ചിംഗ് നിർവഹിച്ചു
പ്രാദേശിക രുചി ഭേദങ്ങളെ അംഗീകരിച്ചു കൊണ്ട് സുരക്ഷിതമായ ഭക്ഷണം ലഭിക്കുന്ന ടൂറിസം കേന്ദ്രമായി കേരളം മാറണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.കേരളീയം ഭക്ഷ്യ മേളയുടെ ഭാഗമായി തനത് കേരള ഭക്ഷണങ്ങളെ ബ്രാൻഡഡ് ആക്കുന്നതിന്റെ ഭാഗമായുള്ള വീഡിയോ റിലീസ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് തന്നെ പ്രാദേശിക വിഭവങ്ങളെ ബ്രാൻഡഡ് ആക്കുന്ന സംസ്ഥാനമെന്ന നിലയിൽ അഭിമാനിക്കാം. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിലനിർത്താൻ കഴിയണം.മികച്ച സന്ദേശങ്ങൾ നൽകാൻ കഴിയുന്ന ഫുഡ് വ്‌ളോഗർമാർ ഇതുമായി സഹകരിക്കുന്നുവെന്നത് സന്തോഷം നൽകുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ എ എ റഹീം എം പി അദ്ധ്യക്ഷത വഹിച്ചു.കെ ടി ഡി സി മാനേജിംഗ് ഡയറക്ടർ ശിഖസുരേന്ദ്രൻ, ഫുഡ് കമ്മിറ്റി കോ -ഓർഡിനേറ്റർ സജിത് നാസർ എന്നിവർ സംബന്ധിച്ചു.
രാമശേരി ഇഡ്ഡലി,ബോളിയും പായസവും,കർക്കിടക കഞ്ഞി,പുട്ടും കടലയും,മുളയരി പായസം,വനസുന്ദരി ചിക്കൻ,പൊറോട്ടയും ബീഫും,കുട്ടനാടൻ കരിമീൻ പൊള്ളിച്ചത്,കപ്പയും മീൻകറിയും,തലശേരി ബിരിയാണി എന്നീ 10 കേരളീയ വിഭവങ്ങളുടെ ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്തിറക്കിയത്. നവംബർ ഒന്നിന് ആരംഭിക്കുന്ന കേരളീയത്തിന്റെ പ്രധാന ആകർഷണമാണ് കനകക്കുന്നിൽ അരങ്ങേറുന്ന ബ്രാൻഡഡ് ഭക്ഷണങ്ങളുടെ മേള.
ആയിരത്തിലേറെ കേരളീയവിഭവങ്ങളുമായി മാനവീയം വീഥി മുതൽ കിഴക്കേക്കോട്ട വരെയുള്ള 11 വേദികളിലാണ് നവംബർ ഒന്നുമുതൽ ഏഴുവരെ കേരളീയം ഭക്ഷ്യമേള നടക്കുന്നത്.അഞ്ഞൂറു വിദഗ്ധ ഷെഫുമാരുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ തനതു വിഭവങ്ങൾ അണിനിരത്തുന്നത്.ഈ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള കൂറ്റൻ മെനുകാർഡ് കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.തട്ടുകട മുതൽ പഞ്ചനക്ഷത്രവിഭവങ്ങൾ വരെ ഉൾപ്പെടുത്തിയ നൂറ്റൻപതിലധികം സ്റ്റാളുകൾ ഭക്ഷ്യമേളയുടെ ഭാഗമായി സജ്ജീകരിക്കും.പട്ടിക വർഗ വികസന വകുപ്പ്, സഹകരണ വകുപ്പ്,ഫിഷറീസ് വകുപ്പ്,ക്ഷീര വികസന വകുപ്പ്,കുടുംബശ്രീ തുടങ്ങിയവയും ഭക്ഷ്യമേളയുടെ ഭാഗമാകും.
പഴങ്കഞ്ഞിമുതൽ ഉണക്കമീൻ വിഭവങ്ങൾ വരെ കേരളത്തിലെ പരമ്പരാഗത ഭക്ഷണരീതികൾ ആസ്വദിക്കാൻ കഴിയുന്ന മാനവീയം വീഥിയിലെ പഴമയുടെ ഉത്സവം:നൊസ്റ്റാൾജിയ,ഉറുമ്പുചമ്മന്തി മുതൽ കിഴങ്ങുവർഗങ്ങളുടെ വ്യത്യസ്തവിഭവങ്ങൾ വരെ അവതരിപ്പിക്കുന്ന യൂണിവേഴ്സിറ്റി കോളജിലെ എത്നിക് ഫുഡ്ഫെസ്റ്റ് എന്നിവയും കേരളീയം ഭക്ഷ്യമേളയുടെ സവിശേഷതയാണ്.യൂണിവേഴ്സിറ്റി കോളേജ് മുതൽ വാൻറോസ് ജംഗ്ഷൻ വരെയുള്ള റോഡ് ഭക്ഷണ തെരുവായി മാറ്റുന്നതരത്തിൽ അവതരിപ്പിക്കുന്ന സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ കേരളീയത്തിന്റെ ഏഴുദിവസത്തെ രാത്രിജീവിതത്തിന്റെ കൂടെ ഭാഗമാകും.
സാമൂഹിക മാധ്യമങ്ങളിലടക്കം ജനപ്രിയരായ പാചകവിദഗ്ധരുടെ ലൈവ് ഫുഡ്ഷോയും ഭക്ഷ്യമേളയിലുണ്ടാകും.ഷെഫ്പിള്ള,ആബിദ റഷീദ്, ഫിറോസ് ചുട്ടിപ്പാറ,പഴയിടം മോഹനൻ നമ്പൂതിരി, കിഷോർ എന്നിങ്ങനെ പാചകരംഗത്തെ പ്രശസ്തർ അവരവരുടെ വ്യത്യസ്തപാചകരീതികൾ അവതരിപ്പിക്കുന്ന ഫുഡ്ഷോ സൂര്യകാന്തിയിൽ നവംബർ 2 മുതൽ ആറുവരെ അരങ്ങേറും.
ഗോത്രസംസ്‌കൃതിക്ക് മുഖ്യമന്ത്രി ദീപം തെളിച്ചു; കനകക്കുന്നില്‍ ലിവിങ് മ്യൂസിയമൊരുങ്ങി: ഗ്രോത സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചയുമായി കേരളീയം
ഒരുക്കുന്ന ലിവിങ് മ്യൂസിയത്തിന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗോത്രദീപം തെളിച്ചു തുടക്കം കുറിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് ഗോത്രസംസ്‌കൃതിയുടെ അനുഭവം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ലിവിങ് മ്യൂസിയം ഒരുക്കുന്നത്.കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക സ്ഥാപനമായ കേരള ഫോക്ലോര്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് കനകക്കുന്നില്‍ ലിവിങ് മ്യൂസിയം സജ്ജീകരിച്ചത്.ആദിവാസികളോടു കുശലം പറഞ്ഞും അവരുടെ തനതു കലകള്‍ ആസ്വദിച്ചുമാണ് കേരളീയത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ലിവിങ് മ്യൂസിയത്തിനു മുഖ്യമന്ത്രി തുടക്കം കുറിച്ചത്.
കേരളത്തിലെ കാണി,മന്നാന്‍,ഊരാളികള്‍,മാവിലര്‍, പളിയര്‍ തുടങ്ങി അഞ്ചു ഗോത്രവിഭാഗങ്ങളുടെ തനതു ജീവിതശൈലിയും ആവാസ വ്യവസ്ഥയുമാണ് കേരളീയത്തിന്റെ ഭാഗമായി നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ ഒരുക്കിയിട്ടുള്ളത്.കേരളത്തിലെ തന്നെ ആദ്യ ലിവിങ് മ്യൂസിയമാണ് കനകക്കുന്ന് കൊട്ടാരത്തിനു ചുറ്റും കൃത്രിമ കാട് സൃഷ്ടിച്ച് അഞ്ചുകുടിലുകളിലായി ഒരുക്കിയിട്ടുള്ളത്.അഞ്ചു കുടിലുകളിലായി എണ്‍പതോളം പേര്‍ ഉണ്ട്.
ഗോത്രവിഭാഗങ്ങളുടെ തനതായ കലാരൂപങ്ങളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെ കനകക്കൂന്നിലെ ‘ഊരി’ലേക്കു സ്വീകരിച്ചത്.മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, ആന്റണി രാജു,വി.ശിവന്‍കുട്ടി,ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്.ഉണ്ണികൃഷ്ണന്‍,കേരളീയം കണ്‍വീനര്‍ എസ്.ഹരികിഷോര്‍,സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ.മായ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ലിവിങ് മ്യൂസിയം സന്ദര്‍ശിക്കാന്‍ കേരളീയത്തിലെത്തുന്ന എല്ലാവര്‍ക്കും അവസരവുമുണ്ട്. ഇന്ന്(നവംബര്‍ 1) വൈകിട്ട് അഞ്ചുമണിമുതല്‍ സന്ദര്‍ശകര്‍ക്കു ലിവിങ് മ്യൂസിയത്തില്‍ പ്രവേശിക്കാം. നവംബര്‍ രണ്ടുമുതല്‍ ഏഴു വരെ രാവിലെ 10 മണി മുതല്‍ വൈകിട്ട് 10 മണിവരെയും സന്ദര്‍ശകര്‍ക്ക് ലിവിങ് മ്യൂസിയത്തിലെ കാഴ്ചകള്‍ അനുഭവിച്ചറിയാം.
ഗോത്ര സംസ്‌കൃതിയുടെ തനിമയാര്‍ന്ന ജീവിതം ആവിഷ്‌കരിക്കുക എന്നതാണ് ആദിമത്തിലൂടെ ലക്ഷ്യമിടുന്നത്. കാണി,മന്നാന്‍,പളിയര്‍,മാവിലര്‍, ഊരാളികള്‍ എന്നീ വിഭാഗത്തിന്റെ പരമ്പരാഗത കുടിലുകള്‍ അവരുടെ കലാരൂപങ്ങള്‍ അവരുടെ ജീവിത പശ്ചാതലത്തില്‍ അവതരിപ്പിക്കും.ചാറ്റ് പാട്ട്,പളിയ നൃത്തം,കുംഭ നൃത്തം,എരുതു കളി,മംഗലം കളി,മന്നാന്‍ കൂത്ത്,വട്ടക്കളി എന്നീ ഗോത്ര കലകള്‍ അവയുടെ യഥാര്‍ത്ഥ പശ്ചാത്തലത്തില്‍ പരമ്പരാഗത ആചാര അനുഷ്ടാനങ്ങളോട് കൂടി അവതരിപ്പിക്കും.കേരളീയ അനുഷ്ടാന കലകളായ തെയ്യം,മുടിയേറ്റ്,പടയണി, സര്‍പ്പം പാട്ട്,പൂതനും തിറയും തുടങ്ങി ഏഴ് അനുഷ്ടാന കലകള്‍ അവയുടെ യഥാര്‍ത്ഥ പശ്ചാത്തലത്തില്‍ അവതരിപ്പിക്കും.
കേരളീയത്തില്‍ ഇന്ന്(നവംബര്‍ 1)
ഫ്‌ളവര്‍ ഷോ
6 ഫ്ളവര്‍ ഷോ / 6 ഫ്ളവര്‍ ഇന്‍സ്റ്റലേഷന്‍
പുഷ്പ പ്രദര്‍ശനം
വേദി : പുത്തരിക്കണ്ടം, ഇ. കെ. നായനാര്‍ പാര്‍ക്ക്
പഴവര്‍ഗ ചെടികളുടെ പ്രദര്‍ശനം
വേദി : എല്‍. എം. എസ് കോമ്പൗണ്ട്
പുഷ്പ പ്രദര്‍ശനം
വേദി : സെന്‍ട്രല്‍ സ്റ്റേഡിയം
പുഷ്പ പ്രദര്‍ശനവും വില്‍പ്പനയും, പുഷ്പാലങ്കാരം, വെജിറ്റബിള്‍ കാര്‍വിംഗ് മത്സരങ്ങള്‍
വേദി : കനകക്കുന്ന് പാലസ്
പുഷ്പ പ്രദര്‍ശനവും ബോണ്‍സായ് ചെടികളുടെ പ്രദര്‍ശനവും
വേദി : അയ്യങ്കാളി ഹാള്‍
ഔഷധ സസ്യ പ്രദര്‍ശനം
വേദി : ജവഹര്‍ ബാലഭവന്‍
ഫ്‌ളോറല്‍ ഇന്‍സ്റ്റലേഷനുകള്‍
കനകക്കുന്ന്, പുത്തരിക്കണ്ടം – ഇ. കെ നായനാര്‍ പാര്‍ക്ക്, ടാഗോര്‍ തിയേറ്റര്‍, എല്‍. എം. എസ് കോമ്പൗണ്ട്, സെന്‍ട്രല്‍ സ്റ്റേഡിയം
വിളംബര സ്തംഭം
വെള്ളയമ്പലം, കനകക്കുന്ന് പാലസ്, എല്‍. എം. എസ്. , പി. എം. ജി. , പാളയം രക്തസാക്ഷി മണ്ഡപം, സ്റ്റാച്യു മാധവറാവു പ്രതിമ, തമ്പാനൂര്‍ പൊന്നറ ശ്രീധര്‍ പാര്‍ക്ക്.
ട്രേഡ് ഫെയര്‍
പുത്തരിക്കണ്ടം മൈതാനം
വ്യവസായികോല്‍പ്പന്ന പ്രദര്‍ശന വിപണന മേള – 120 സ്റ്റാളുകള്‍
സെന്‍ട്രല്‍ സ്റ്റേഡിയം
പരമ്പരാഗത ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള – 50 സ്റ്റാളുകള്‍
യൂണിവേഴ്‌സിറ്റി കോളേജ്
എത്നിക് ട്രേഡ് ഫെയര്‍ -35 സ്റ്റാളുകള്‍
എല്‍എംഎസ് ഗ്രൗണ്ട്
കാര്‍ഷികോല്‍പ്പന്നങ്ങള്‍ -50 സ്റ്റാളുകള്‍
കനകക്കുന്ന് പാലസ്
കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ – 50 സ്റ്റാളുകള്‍
ടാഗോര്‍ തീയേറ്റര്‍
സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ – 50 സ്റ്റാളുകള്‍
ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയര്‍സ് ഹാള്‍ – 50 സ്റ്റാളുകള്‍
വിമന്‍സ് കോളേജ്
ഫ്‌ളീ മാര്‍ക്കറ്റ് -50 സ്റ്റാളുകള്‍
ഭക്ഷ്യമേള
കനകക്കുന്ന്
കേരളത്തിലെ ബ്രാന്‍ഡഡ് ഭക്ഷണങ്ങള്‍
മലയാളി അടുക്കള (കുടുംബശ്രീ ഭക്ഷ്യമേള )
മാനവീയം വീഥി
പഴമയുടെ രുചി ഉത്സവം
എല്‍.എം.എസ്. കോമ്പൗണ്ട്
പെറ്റ് ഫുഡ് ഫെസ്റ്റിവല്‍
എല്‍.എം.എസ് കോമ്പൗണ്ട്
മില്‍ക്ക് ആന്‍ഡ് ചോക്ലേറ്റ് ഫെസ്റ്റിവല്‍
യൂണിവേഴ്‌സിറ്റി കോളേജ്
എത്നിക് ഫുഡ് ഫെസ്റ്റിവല്‍
എല്‍.എം.എസ് കോമ്പൗണ്ട്
സീഫൂഡ് ഫെസ്റ്റിവല്‍
സെന്‍ട്രല്‍ സ്റ്റേഡിയം
പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേള
ടാഗോര്‍ തിയേറ്റര്‍
സഹകരണ വകുപ്പ് ഭക്ഷ്യമേള
പുത്തരിക്കണ്ടം മൈതാനം
ടേസ്റ്റ് ഓഫ് കേരള
യൂണിവേഴ്‌സിറ്റി കോളേജിനു സമീപം
സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവല്‍
എക്‌സിബിഷന്‍
1.ബിസ് കണക്ട് വ്യവസായ പ്രദര്‍ശനം
പുത്തരിക്കണ്ടം
2.പുരോഗമന നയങ്ങളും വികസനവും
സെന്‍ട്രല്‍ സ്റ്റേഡിയം
3.കേരളത്തിലെ കര കൗശല ഗ്രാമങ്ങളുടെ പുനഃസൃഷ്ടി
സെന്‍ട്രല്‍ സ്റ്റേഡിയം
4.റീല്‍സ് ഓഫ് ചേഞ്ച്
സെന്‍ട്രല്‍ സ്റ്റേഡിയം
5.കിഫ്ബി പ്രദര്‍ശനം.
ഒരുക്കുന്നത്: കിഫ്ബി
കിഫ്ബി ഓഫിസ്
6.വൈജ്ഞാനിക സമ്പദ് വ്യവസ്ഥ
യൂണിവേഴ്സിറ്റി കോളേജ്
7.പെണ്‍കാലങ്ങള്‍-പ്രദര്‍ശനം
ഒരുക്കുന്നത്:ഡോ.സജിത മഠത്തില്‍
അയ്യങ്കാളി ഹാള്‍
8.നാലാം തൂണ്‍-മീഡിയ പ്രദര്‍ശനം
ടാഗോര്‍ തിയേറ്റര്‍
9.ഭിന്നശേഷിക്കാരുടെ പ്രത്യേക പ്രദര്‍ശനം
ബോസ് കൃഷ്ണമാചാരി
ടാഗോര്‍ തിയേറ്റര്‍ ഔട്‌ഡോര്‍ പവിലിയന്‍
10. ഫോട്ടോഗ്രാഫി പ്രദര്‍ശനം
ബോസ് കൃഷ്ണമാചാരി
ടാഗോര്‍ തിയേറ്റര്‍
11.ദൃശ്യകലകള്‍
ബോസ് കൃഷ്ണമാചാരി,അനുഷ്‌ക രാജേന്ദ്രന്‍, പ്രേംജിഷ് ആചാരി
ഫൈന്‍ ആര്‍ട്സ് കോളേജ്
12.വിനോദസഞ്ചാര പ്രദര്‍ശനം
ടൂറിസം വകുപ്പ്
പുത്തരിക്കണ്ടം
13.നൂതന,നൈപുണ്യ പ്രദര്‍ശനം
കനകക്കുന്ന്
14.ഐ ടി സ്റ്റാര്‍ട്ട് അപ്പ് പ്രദര്‍ശനം
കനകക്കുന്ന്
15.സാംസ്‌കാരിക പ്രദര്‍ശനം
കനകക്കുന്ന് പാലസിന് ചുറ്റും
16.സംസ്ഥാന ദുരന്തനിവാരണ പ്രദര്‍ശനം
ഒരുക്കുന്നത് : കെ. എസ്. ഡി. എം. എ
കെ. എസ്. ഡി. എം. എ ഓഫീസിന്റെ ഏഴാം നില
17.യുവ ചിത്രകാരികളുടെ ചുവര്‍ചിത്രകലാ പ്രദര്‍ശനം
ബോസ് കൃഷ്ണമാചാരി
മാനവീയം വീഥി
17.’മാതൃഭൂമി’ സംഘടിപ്പിക്കുന്ന പ്രദര്‍ശനം
മാതൃഭൂമി
ലിറ്റില്‍ ഫ്‌ലവര്‍ പാരിഷ് ഹാള്‍
19.ഇന്‍സ്റ്റലേഷന്‍ – ജീവന്‍ തോമസ്
മതസൗഹാര്‍ദം : രക്തസാക്ഷി മണ്ഡപം
കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രതീകം : ആയുര്‍വേദ കോളേജ്
പ്രളയരക്ഷയില്‍ മത്സ്യത്തൊഴിലാളികള്‍ : മാനവീയം വീഥി
കായിക മേഖലയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ : ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം
കേരളത്തിന്റെ സുപ്രധാന കയറ്റുമതി ഉത്പന്നമായ കയറിനെ പ്രതീകരിക്കുന്ന ഇന്ത്യന്‍ റോപ്പ് ട്രിക്ക് ഇന്‍സ്റ്റലേഷന്‍ – സെക്രട്ടേറിയേറ്റ്
20.ഇന്‍സ്റ്റലേഷന്‍ – ഉണ്ണി കാനായി
സംസാരിക്കുന്ന ലൈബ്രറി : പബ്ലിക് യൂണിവേഴ്‌സിറ്റി ലൈബ്രറി
ശ്രീ നാരായണ ഗുരുവിന്റെ ‘കണ്ണാടി പ്രതിഷ്ഠ’ : ശ്രീ നാരായണ ഗുരു പാര്‍ക്ക്,ഒബ്‌സര്‍വേറ്ററി ഹില്‍
21.ഇന്‍സ്റ്റലേഷന്‍ – എം. വിനോദ്
ഓച്ചിറ ഇരുപത്തിയെട്ടാം ഓണത്തിന്റെ ആകര്‍ഷണമായ കെട്ടുകാള : കനകക്കുന്ന് കവാടം
ചെട്ടികുളങ്ങര കുംഭഭരണി ആഘോഷത്തിന്റെ ഭാഗമായ തേര് : ടാഗോര്‍ തീയേറ്ററിന്റെ മുന്‍ഭാഗം
22.കരകൗശല ഗ്രാമത്തിന്റെ ഇന്‍സ്റ്റലേഷന്‍
ടൈം ലൈന്‍ വാള്‍
തീമാറ്റിക് സോണുകള്‍
ഇന്‍ഫോഗ്രാഫിക്‌സും ഡേറ്റ വിശ്വലൈസേഷനും
ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍
23.പ്ലാനറ്റ് മലയാളം – ആര്‍ട്ട് ഡോക്യുമെന്റേഷന്‍
റിയാസ് കോമു
24.ദി ഹിന്ദുവിന്റെ പ്രദര്‍ശനം-
ദി ഹിന്ദു
25.ജലസംരക്ഷണം അടിസ്ഥാനമാക്കി പ്രത്യേക പ്രദര്‍ശനം
ഇന്‍സ്റ്റലേഷന്‍ – ഹൈലേഷ്
1.ജലം ജീവനസ്യ ആധാര: ജലമില്ലാതെ ജീവനില്ല
സെന്‍ട്രല്‍ സ്റ്റേഡിയം
2. മഴവെള്ള സംരക്ഷണവും പുനരുപയോഗവും –
കനകക്കുന്ന് പാലസ്
3 ലെറ്റ് അസ് കീപ്പ് അവര്‍ വാട്ടര്‍ സൈക്കിള്‍ – ലൈവ്
: കനകക്കുന്ന് പാലസ്
4. ജലം അടിസ്ഥാനമാക്കിയ പവിലിയന്‍ : പുത്തരിക്കണ്ടം മൈതാനം
വൈദ്യുത ദീപാലങ്കാരം
കിഴക്കേക്കോട്ട മുതല്‍ കവടിയാര്‍ വരെ എട്ട് വ്യത്യസ്ത കളര്‍ തീമുകളില്‍ എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍
വൈകുന്നേരം ഏഴുമണി മുതല്‍ രാത്രി പതിനൊന്ന് മണിവരെയാണ്.
കേരളീയത്തില്‍ ഇന്ന്(നവംബര്‍ 1)
കലാപരിപാടികള്‍
സെന്‍ട്രല്‍ സ്റ്റേഡിയം
6.30 പി എം
സ്വാതി ഹൃദയം – പത്മശ്രീ ശോഭന
നിശാഗന്ധി
6.30 പി എം
നാട്ടറിവുകള്‍ – പരമ്പരാഗത കലാമേള:സൂര്യ കൃഷ്ണമൂര്‍ത്തി
ടാഗോര്‍ തിയേറ്റര്‍
6.30 പി എം
എംപവര്‍ വിത്ത് ലൗ – ഇന്ദ്രജാലപ്രകടനം:ഗോപിനാഥ് മുതുകാടും മാജിക് പ്ലാനറ്റ് സംഘവും
പുത്തരിക്കണ്ടം
6.30 പി എം
കോമഡി ഷോ:കൊച്ചിന്‍ കലാഭവന്‍
7.30 പി എം
നര്‍മ്മലമലയാളം – ജയരാജ് വാര്യര്‍
സെനറ്റ് ഹാള്‍
6 30 പി എം
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
കെ പി എസ് സി നാടകം
സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ട്
5.00 പി എം
അശ്വാരൂഢ അഭ്യാസപ്രകടനവും എയ്റോ മോഡല്‍ ഷോയും
എന്‍ സി സി
6 .00 പി എം
വനിതാ പൂരക്കളി&വനിതാ അലാമിക്കളി
വജ്ര ജൂബിലി കലാകാരന്മാര്‍
ഭാരത് ഭവന്‍,മണ്ണരങ്ങ്
7.00 പി എം
അരിക്കുഞ്ഞന്‍
കുട്ടികളുടെ നാടകം:തമ്പ് കുട്ടികൂടാരം
ഭാരത് ഭവന്‍ എ സി ഹാള്‍
6.00 പി എം
തോല്‍പ്പാവക്കൂത്തും പ്രദര്‍ശനവും-കേരളീയം
പത്മശ്രീ രാമചന്ദ്ര പുലവരും സംഘവും
വിവേകാനന്ദ പാര്‍ക്ക്
6:30 പി എം
കടല്‍പാട്ടുകള്‍
വിവേകാനന്ദ പാര്‍ക്ക്
7:30 പി എം
ഓട്ടന്‍ തുള്ളല്‍
കെല്‍ട്രോണ്‍ കോംപ്ലക്‌സ്
6:30 പി എം
ചണ്ഡാലഭിക്ഷുകി
ബാലഭവന്‍
6:30 പി എം
ജുഗല്‍ ബന്ദി
പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍
6:00 പി എം
അവനി സംഗീത പരിപാടി
മ്യൂസിയം റേഡിയോ പാര്‍ക്ക്
6:30 പി എം
പഞ്ചവാദ്യം
സൂര്യകാന്തി ഓഡിറ്റോറിയം
6:00 പി എം
ആദിവാസികൂത്ത്
സൂര്യകാന്തി ഓഡിറ്റോറിയം
8:00 പി എം
ചവിട്ടു നാടകം
യൂണിവേഴ്‌സിറ്റി കോളജ്
3:30 പി എം
കൈരളിയുടെ കഥ – ദൃശ്യ ശ്രവ്യ ആവിഷ്‌ക്കാരം
എസ് എം വി സ്‌കൂള്‍
6:30 പി എം
പഞ്ചമി – അയ്യങ്കാളി ചരിതം നൃത്താവിഷ്‌കാരം
ഗാന്ധി പാര്‍ക്ക്
6:00 പി എം
പടയണി
ഗാന്ധി പാര്‍ക്ക്
7:30 പി എം
പളിയ നൃത്തം
അവസാന 30 മിനുട്ട് തെയ്യാട്ടങ്ങള്‍
വിമന്‍സ് കോളേജ്
6:30 പി എം
വനിത കളരി – അഗസ്ത്യം കളരി
ചലച്ചിത്ര മേള
തിയറ്റര്‍: കൈരളി
5:00 പി എം
എലിപ്പത്തായം
തിയറ്റര്‍: നിള
7:30 പി എം
മൈഡിയര്‍ കുട്ടിച്ചാത്തന്‍ – ത്രീഡി