വനംവകുപ്പ് വാച്ചർമാർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തു

 

konnivartha.com: കണ്ണൂര്‍ ആറളത്ത് വനംകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. വനംവകുപ്പ് വാച്ചര്‍മാര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ ചാവച്ചി എന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്.

മാവോയിസ്റ്റുകളെ കണ്ട് വാച്ചര്‍മാര്‍ അവിടയെത്തിയപ്പോഴാണ് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. ആര്‍ക്കും പരിക്കില്ല. ഇരിട്ടി ആറളം മേഖയില്‍ നേരത്തെയും വിവിധ തവണ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. വിവരം അറിഞ്ഞ് പോലീസ് തണ്ടര്‍ബോട്ടും സ്ഥലത്തെത്തിയിട്ടുണ്ട്.

മൂന്നു വാച്ചര്‍മാര്‍ക്കു നേരെയാണ് വെടിയുതിര്‍ത്തത്. ആര്‍ക്കും വെടിയേറ്റിട്ടില്ല.ആറളം വന്യജീവി സങ്കേതത്തിനടുത്ത് കൊട്ടിയൂര്‍ അമ്പായത്തോട് അടക്കമുള്ള മേഖലയില്‍ നേരത്തെയും മാവോവാദി സാന്നിധ്യമുണ്ടായിരുന്നു.

 

കബനി ദളത്തിലുള്ള സി.പി. മൊയ്തീന്‍ അടക്കമുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം.മാവോവാദികളുടെ പക്കല്‍ ആയുധങ്ങളുണ്ടെന്നുള്ള വിവരവും നേരത്തെ ലഭിച്ചിരുന്നു. തണ്ടര്‍ ബോള്‍ട്ട് ഹെലികോപ്റ്ററുള്‍പ്പടെ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും മാവോവാദികളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ചിത്രം : പ്രതീകാത്മകം