Trending Now

കെ സുരേന്ദ്രന്റെപേരിൽ 240 പോലീസ് കേസുകൾ

കെ സുരേന്ദ്രന്റെപേരിൽ 240 പോലീസ് കേസുകൾ

കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രന്റെപേരിൽ 240 പോലീസ് കേസുകൾ ഉണ്ടെന്നു സാക്ഷ്യപത്രം . ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ സ്വന്തം പേരിലുള്ള സ്ഥാനാർഥിയാണ് കെ സുരേന്ദ്രൻ .
കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു വരണാധികാരിക്ക് സമർപ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് കേസുകളുടെ വിവരം ഉള്ളത് .മിക്കതും ഇപ്പോൾ ബഹുമാനപെട്ട കോടതിയുടെ പരിഗണനയിലാണ് . സംസ്ഥാനത്തെ പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും കെ സുരേന്ദ്രന്റെ പേരിൽ കേസുണ്ട്. കാസർകോട് 33, കണ്ണൂർ 1, കോഴിക്കോട് 2, വയനാട് 1, മലപ്പുറം 1, തൃശ്ശൂർ 6, എറണാകുളം 13, ഇടുക്കി 17, ആലപ്പുഴ 56, കോട്ടയം 8, പത്തനംതിട്ട 30, കൊല്ലം 68, തിരുവനന്തപുരത്ത് 3 എന്നിങ്ങനെയാണ് കെ സുരേന്ദ്രനെതിരെയുള്ള കേസുകളുടെ എണ്ണം.വധശ്രമം, കലാപശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.ഇവയിൽ മിക്കതും ശബരിമല സമരകാലത്ത് എടുത്തവയാണ്

————————
പൊളിറ്റിക്കൽ ഡെസ്ക് / കോന്നി വാർത്ത ഡോട്ട് കോം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!