Trending Now

കോന്നി വകയാറില്‍ വാഹനമിടിച്ച് പെരുമ്പാമ്പ്‌ ചത്തു

 

konnivartha.com : കോന്നി വകയാര്‍ എസ് ബി ഐയ്ക്ക് സമീപം റോഡില്‍ വാഹനം ഇടിച്ചു പെരുമ്പാമ്പ്‌ ചത്തു . ചത്ത പാമ്പിനെ വഴി അരുകില്‍ എടുത്തു ഇട്ടു വാഹനയാത്രികര്‍ കടന്നു പോയി . രണ്ടു ദിവസം മുന്നേ ആണ് സംഭവം .

ദുര്‍ഗന്ധം വമിച്ചതോടെ ആണ് സമീപ വാസികള്‍ സംഭവം അറിഞ്ഞത് . വയല്‍ ഭാഗത്ത്‌ നിന്നും ആണ് പെരുമ്പാമ്പ്‌ റോഡിലേക്ക് ഇഴഞ്ഞ് വന്നത് എന്ന് നാട്ടുകാര്‍ സംശയിക്കുന്നു . വലിയ ഏതോ വാഹനം ആണ് പെരുമ്പാമ്പിന്‍റെ മുകളിലൂടെ കയറിയത് . വാഹനം പെട്ടെന്ന് നിര്‍ത്തിയ പാടുകള്‍ റോഡില്‍ ഉണ്ട് . ചത്ത പാമ്പിനെ റോഡില്‍ നിന്നും മാറ്റി റോഡു അരുകില്‍ ഉപേക്ഷിച്ചാണ് ഇവര്‍ പോയത് എന്ന് നാട്ടുകാര്‍ പറയുന്നു . നിയമക്കുരുക്ക് പേടിച്ച് ആരും തന്നെ വനപാലകരെ വിവരം അറിയിച്ചിട്ടില്ല .

error: Content is protected !!