Trending Now

ശബരിമല: തീർഥാടകർ അലങ്കരിച്ച വാഹനങ്ങളില്‍ വരുന്നത് ഹൈക്കോടതി വിലക്കി

 

konnivartha.com: ശബരിമലയിലേക്ക് തീർഥാടകർ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പുഷ്‌പങ്ങളും ഇലകളും വച്ച് വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം. വാഹനങ്ങൾ അലങ്കരിച്ച് വരുന്നത് മോട്ടർ വാഹന ചട്ടങ്ങൾക്ക് എതിരെന്ന് ഹൈക്കോടതി അറിയിച്ചു

സര്‍ക്കാര്‍ ബോര്‍ഡ് വെച്ച് വരുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.പ്രധാന ഇടത്താവളങ്ങളില്‍ പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസുകളും വലിയ രീതിയില്‍ അലങ്കരിച്ചാണ് സര്‍വീസ് നടത്താറുള്ളത്. ഇത്തരത്തില്‍ യാതൊരു വിധ അലങ്കാരങ്ങളും വാഹനങ്ങളില്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.

© 2025 Konni Vartha - Theme by
error: Content is protected !!