പത്തനംതിട്ട : ആയുഷ് ഹോമിയോ ഡിസ്‌പെന്‍സറികള്‍ ദേശീയനിലവാരത്തില്‍ എത്തിക്കാന്‍ സര്‍ക്കാരിനു സാധിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആയുഷ് സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാമ്പയിന്റെ ബ്ലോക്ക് തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള അധ്യക്ഷനായി. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന പറക്കോട് ബ്ലോക്ക് തല ഹെല്‍ത്ത് സെമിനാറില്‍ മെന്‍സ്ട്രല്‍ ഹെല്‍ത്ത്, സ്‌ട്രെസ് മാനേജ്‌മെന്റ്, തൈറോയിഡ്, പ്രീ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രീ ഡയബറ്റിക് തുടങ്ങി വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണക്ലാസുകള്‍ നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്‍, വൈസ് പ്രസിഡന്റ് ധന്യാദേവി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രതീദേവി, ഗ്രാമപഞ്ചായത്ത് അംഗം എ. ജി. ശ്രീകുമാര്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡോളി, ഷി- കാമ്പയിന്‍ കണ്‍വീനര്‍ ഡോ. ശീതള്‍, ഡോ. പി. ജയചന്ദ്രന്‍, ഡോ. സുമി സുരേന്ദ്രന്‍, ഡോ. സൂസന്‍ ജോണ്‍, ഡോ. ശില്‍പ തുടങ്ങിയവര്‍ പങ്കെടുത്തു.