പത്തനംതിട്ട ജില്ലാ ജയിൽ കോന്നി അരുവാപ്പുലത്തു സ്ഥാപിക്കും : ഭൂമി ഏറ്റെടുക്കാൻ ജയിൽ വകുപ്പ് അപേക്ഷ നൽകി
കോന്നി :ജില്ലാ ജയിൽ കോന്നി അരുവാപ്പുലം വില്ലേജിലെ ചെളിക്കുഴിയിൽ സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. റവന്യൂ വകുപ്പ് ഏറ്റെടുത്ത 17.25ഏക്കർ സ്ഥലംജയിൽ വകുപ്പിന് വിട്ടുനൽകും.ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജയിൽ വകുപ്പ് സർക്കാരിലേക്ക് അപേക്ഷ നൽകി.നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു നോഡൽ ഓഫീസറെയും ജയിൽ വകുപ്പ് നിയമിച്ചിട്ടുണ്ട്.അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി യു പി സ്‌കൂൾ – കുളത്തു മണ്ണ് റോഡിലൂടെ അരക്കിലോമീറ്റർ സഞ്ചരിച്ചാൽ ചെളിക്കുഴിയിൽ എത്താം . മിച്ച ഭൂമി എന്ന് കണ്ടെത്തിയ ഈ സ്ഥലത്തു മുൻപ് കയ്യേറ്റ ശ്രമങ്ങൾ നടന്നിരുന്നു . സി പി ഐ എം ഭൂമി പിടിച്ചെടുക്കൽ സമരം നടത്തിയതും ഇവിടെയായിരുന്നു . മൂന്നു വർഷം മുൻപാണ് ഈ സ്ഥലം ജില്ലാ ജയിലിനു അനുജോജ്യ മാണെന്ന് കണ്ടെത്തിയത് . തുടർന്ന് സ്ഥലം അളന്നു തിട്ടപ്പെടുത്തി റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്തു .തുടർന്നാണ് ജയിൽ വകുപ്പ്അധികാരികൾ എത്തി നടപടി ക്രമം ആരംഭിച്ചത് . റവന്യൂ വകുപ്പിൽ നിന്നും ഈ ഭൂമി ജയിൽ വകുപ്പിന് കിട്ടുന്ന താമസം മാത്രം . നിർമ്മണ പ്രവർത്തികൾക്ക് വേണ്ടി ജയിൽ വകുപ്പ് ടെണ്ടർ വിളിക്കും