ആംബുലൻസ് വിളിച്ച അജ്ഞാതൻ ഒളിവിൽ :പോലീസ് കേസ് എടുത്തു

ആംബുലൻസ് വിളിച്ച അജ്ഞാതൻ ഒളിവിൽ :പോലീസ് കേസ് എടുത്തു

കോന്നി :അവശനിലയിലായ രോഗിയെ ആശുപത്രിയിൽ എത്തിക്കാനുണ്ടെന്ന പേരിൽ സ്വകാര്യ ആംബുലൻസ് വിളിച്ചുവരുത്തി കളിപ്പിച്ചതായി പരാതി .പരാതിയിൽമേൽ ചിറ്റാർ പോലീസ് കേസ് എടുത്തു അന്വേഷണമാരംഭിച്ചു .
വടശ്ശേരിക്കരയിൽ ഒരാൾ നെഞ്ചുവേദനയെ തുടർന്ന് അവശനാണെന്നും ഉടൻ ആംബുലൻസ് അയക്കണം എന്നും ആംബുലൻസ് ഉടമ ദീപു അശോകന്റെ ഫോണിലേക്കു സന്ദേശം ലഭിച്ചത് . ഉടനെ തന്നെ ആംബുലൻസ് വടശ്ശേരിക്കരയിലേക്കു അയച്ചു . ആംബുലൻസ് ഡ്രൈവർ കോന്നി ചെങ്ങറ നിവാസി റിങ്‌സൻ സഹായം ആവശ്യപ്പെട്ടയാളുടെ ഫോണിലേക്കു തിരികെ വിളിച്ചു .വടശ്ശേരിക്കരയിൽ അല്ല മുണ്ടൻപാറയിൽ ആണെന്നും അവിടെ വരുവാൻ ആവശ്യപ്പെട്ടു .രാത്രി 11 മണിയോടെ മുണ്ടൻപാറയിൽ എത്തിയ ഡ്രൈവർ ഇതേ നമ്പറിൽ വിളിച്ചെങ്കിലും അസഭ്യ വർഷമായിരുന്നു തിരികെ ലഭിച്ചത് .തുടർന്ന് ഫോൺ ഓഫ് ചെയ്തു .ഏറെ നേരം ഇതേ നമ്പറിൽ ഡ്രൈവർ വിളിച്ചെങ്കിലും ഫോൺ സ്വിച്ഓഫ് ആണെന്ന് മനസ്സിലാക്കി .തുടർന്ന് ചിറ്റാർ പോലീസിൽ വിവരം നൽകി .പോലീസ് എത്തി മുണ്ടൻപാറയിൽ അന്വേഷിച്ചു എങ്കിലും അവശതയിൽ ഉള്ള ആളെ കണ്ടെത്താൻ കഴിഞ്ഞില്ല .തുടർന്ന് ഡ്രൈവർ പോലീസിൽ പരാതി നൽകി . പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു . “ഈ അജ്ഞാതൻ” ഇതുവരെ ഫോൺ ഓണാക്കിയിട്ടില്ല .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!