Trending Now

108 ആംബുലൻസ് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു അപകടം നടന്നാല്‍ 108-ല്‍ വിളിച്ചോളൂ

108 ആംബുലൻസ് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു
അപകടം നടന്നാല്‍ 108-ല്‍ വിളിച്ചോളൂ

കോന്നി : അപകടത്തിൽ പെടുന്നവരെ സൗജന്യമായി വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുവാൻ ഉള്ള 108 ആംബുലൻ സിന്റെ സേവനം കോന്നി താലൂക്ക് ആശുപത്രിയിൽ ലഭ്യമാക്കി .ആംബുലൻസ് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു .108 എന്ന നമ്പറിലൂടെയും ആൻഡ്രോയ്ഡ് ആപ് വഴിയും സേവനം ലഭിക്കും.
നഗര പ്രദേശങ്ങളിൽ 15 മിനിറ്റിനുള്ളിലും ഗ്രാമപ്രദേശത്ത് 20 മിനിറ്റിനുള്ളിലുംആംബുലൻസ് എത്തും .പ്രത്യേക സോഫ്റ്റ്‌വെയർ വഴിയാണു സെന്ററിലെ കംപ്യൂട്ടറിലേക്കു കോളുകൾ വരുന്നത്മോണിറ്ററിൽ അപകടസ്ഥലം രേഖപ്പെടുത്തിയാൽ അതിനു തൊട്ടടുത്തുള്ള ആംബുലൻസ് തിരിച്ചറിയാനാകും
ആംബുലൻസിൽ ഡ്രൈവറും എമർജൻസി മെഡിക്കൽ ടെക്‌നിഷ്യനുമാണ് ഉണ്ടാകുക. കോൾ സെന്ററിൽനിന്നു മെഡിക്കൽ ടെക്‌നിഷ്യനുമായി ബന്ധപ്പെട്ട്, അപകടസ്ഥലത്തിന്റെ വിവരം നൽകുംഅപകടത്തിൽപെട്ടവർക്കു മുൻകരുതൽ എടുക്കണമെങ്കിൽ, വിളിച്ച ആളിന് കോൺഫറൻസ് കോൾ മുഖേന ടെക്‌നിഷ്യനുമായിസംസാരിക്കാം…

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!