Trending Now

അപര്‍ണ്ണ ലവകുമാറിൽ നന്മകൾ മനസ്സിൽ ജനിച്ചപ്പോൾ കേരള പൊലീസിന് മൊത്തം അഭിമാനം

അപര്‍ണ്ണ ലവകുമാറിൽ നന്മകൾ മനസ്സിൽ ജനിച്ചപ്പോൾ കേരള പൊലീസിന് മൊത്തം അഭിമാനം
നന്മ ചെയ്യണമെന്ന ചിന്ത മനസ്സിൽ ഉണ്ടാകുമ്പോൾ ആണ് ജീവകാരുണ്യത്തിനു നൂറു ശതമാനം മാർക്ക് ലഭിക്കുന്നത് .തൃശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷനില്‍ (ഇരിഞ്ഞാലക്കുട) സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയി ജോലി നോക്കുന്ന അപര്‍ണ്ണ ലവകുമാർ തനിക്കു അനുഗ്രഹമായി കിട്ടിയ തലമുടി, തൃശൂരിലെ അമല ഹോസ്പിറ്റലിലെ ക്യാന്‍സര്‍ രോഗികള്‍ക്കായി ദാനം ചെയ്തു. മൂന്നുവര്‍ഷം മുമ്പും തന്‍റെ തലമുടി 80 % നീളത്തില്‍ മുറിച്ച്, ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി അപര്‍ണ്ണ ദാനം നല്‍കിയിരുന്നു..
ഇതിനു മുൻപും അപർണ്ണയുടെ കാരുണ്യ സ്പർശം വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ആശുപത്രിയിൽ ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാതെ വിഷമിച്ച ഒരാൾക്ക് തന്‍റെ കയ്യില്‍ കിടന്ന സ്വര്‍ണ്ണവള ഊരി നല്‍കിയത് വാർത്തയായിരുന്നു.

നെഹ്റു ട്രോഫി വള്ളംകളി മത്സരത്തില്‍ ഇത്തവണ തെക്കനോടി വിഭാഗത്തില്‍ ഒന്നാമതെത്തി ട്രോഫി കരസ്ഥമാക്കിയത് അപര്‍ണ്ണകൂടി തുഴയെറിഞ്ഞ കേരളാ പോലീസിന്‍റെ വനിതാ ടീം ആണ്.
.
പ്രവർത്തന മികവിനും പ്രശസ്ത സേവനത്തിനുമുള്ള 2015-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അപര്‍ണ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്.സഹജീവകൾക്ക് ഒപ്പം നിൽക്കുമ്പോൾ ആണ് പോലീസ് എന്നവാക്കുകൾക്ക് നന്മ എന്നൊരു പടവൃക്ഷം ഉണ്ടെന്നു തിരിച്ചറിയുന്നത് . ഇത്തരം ജീവകാരുണ്യ പ്രവർത്തിയിലേക്കു പോലീസ് സംവിധാനം പൂർണ്ണമായും മാറേണ്ട നല്ലൊരു മാതൃകയാണ് നാം കാണുന്നത് .അപര്‍ണ്ണ ലവകുമാറിനും പോലീസ് സേനയ്ക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!