അന്താരാഷ്ട്ര വയോജന ദിനാഘോഷം
സമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനാഘോഷം ജില്ലാതല പരിപാടികള്‍ (ഒക്ടോബര്‍ ഒന്നിന്) രാവിലെ 10 ന് കൊടുമണ്‍ മഹാത്മാ ജീവകാരുണ്യ ഗ്രാമത്തില്‍ നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിജി മാത്യു, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിളള, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷംലാ ബീഗം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്.തുളസീധരന്‍പിളള, തോമസ് കലമണ്ണില്‍, പാസ്റ്റര്‍ ജേക്കബ് ജോസഫ്, മഹാത്മാ ജനസേവന കേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ല, ഗവ.വൃദ്ധ മന്ദിരം സൂപ്രണ്ട് ഒ.എസ് മീന എന്നിവര്‍ പങ്കെടുക്കും.
സിസ്റ്റം അനലിസ്റ്റ്/ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസില്‍ സിസ്റ്റം അനലിസ്റ്റ്/ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്ക് ഒക്ടോബര്‍ 18ന് രാവിലെ ഒമ്പതിന് വോക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. വിശദവിവരങ്ങള്‍ക്ക് www.iccs.res.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
മാലിന്യമുക്ത നവകേരളം: ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണയജ്ഞം: 25 ലക്ഷം പേര് പങ്കെടുക്കും
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഒക്ടോബര്‍ ഒന്നിനും രണ്ടിനും തദ്ദേശവകുപ്പ് സംഘടിപ്പിക്കുന്ന ശുചീകരണയജ്ഞത്തില്‍ 25 ലക്ഷം പേര് പങ്കെടുക്കും. ഓരോ വാര്‍ഡില്‍ നിന്നുംകുറഞ്ഞത് 200 പേര് പങ്കെടുക്കുന്ന യജ്ഞത്തില്‍ നഗരസ്ഥലങ്ങള്, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്, പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയവവൃത്തിയാക്കും. ജനുവരി 30 വരെ നടക്കു ക്യാമ്പയിന്റെ രണ്ടാം ഘടത്തില്‍ തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. ഇതിന്റെ ഭാഗമായി ജില്ലയിലും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ശുചീകരണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
സ്വച്ഛതാഹിസേവ ക്യാമ്പയിന്റെ ഭാഗമായി (ഒക്ടോബര്‍ ഒന്നിനും) മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ 2 മുതല്‍ 15 വരെയുംഎല്ലാ തദ്ദേശസ്ഥാപനങ്ങളിലും ശുചീകരണം നടത്തും. പൊതു ജനങ്ങള്‍, ജനപ്രതിനിധികള്‍, യുവാക്കള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ ഭാഗമാകും. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ 23,000 ഇടങ്ങള്‍ മാലിന്യമുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.
വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 100 ശതമാനം മാലിന്യ സംസ്കരണം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 2 മുതല്‍ 10 വരെ നടത്തും. വ്യാപാരസ്ഥാപനങ്ങളില്‍ മാലിന്യ പരിപാലന സംവിധാനം ഉറപ്പാക്കുന്നതും ഹരിത പ്രോട്ടോക്കോള്‍ പാലിക്കുതും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ നടക്കും. വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ നിലവിലുള്ള മാലിന്യ സംസ്കരണരംഗത്തെ വിടവ്വിലയിരുത്തല്, ചിക്കന്‍ കട്ടിങ് കേന്ദ്രങ്ങള്‍ ചിക്കന്‍ റെന്‍ഡറിങ്,മാലിന്യക്കൂനകളുടെ സമ്പൂര്‍ണ ശുചീകരണം, ജലാശയങ്ങളിലെഖരമാലിന്യം നീക്കംചെയ്യല്‍ എന്നിവ ഒക്ടോബറില്‍ പൂര്‍ത്തിയാക്കും.
റാങ്ക് പട്ടിക റദ്ദാക്കി
പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് (കാറ്റഗറി നം.539/2016) തസ്തികയിലേക്ക് 09.07.2019 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 387/2019/എസ്എസ് മൂന്ന് നമ്പര്‍ റാങ്ക് പട്ടികയുടെ നിശ്ചിത കാലാവധിയായ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുകയും ദീര്ഘിപ്പിച്ച കാലാവധി 10/07/2023 തീയതിയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തതിനാല്‍ ഈ റാങ്ക് പട്ടിക 11.07.2023 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 10.07.2023 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയിരിക്കുന്നുവെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
റാങ്ക് പട്ടിക റദ്ദാക്കി
പോലീസ് വകുപ്പിലെ വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി മൂന്ന് ബറ്റാലിയന്) (ഫസ്റ്റ് എന്‍.സി.എ- ധീവര), (കാറ്റഗറി നമ്പര്‍.41/2016) തസ്തികയിലേക്ക് 10480 – 18300 രൂപ ശമ്പള നിരക്കില്‍ 06.03.2017 തീയതിയില്‍ നിലവില്‍ വന്ന 284/2017/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും നിയമന ശിപാര്‍ശ നല്കിയ ഉദ്യോഗാര്‍ഥി 15.10.2018 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും ഈ റാങ്ക് പട്ടികയില്‍ നിന്നും ധീവര വിഭാഗത്തിലുളള എന്‍സിഎ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്കാന് അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 16.10.2018 പൂര്‍വാഹ്നം മുതല്‍ റദ്ദാക്കിയതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
റാങ്ക് പട്ടിക റദ്ദാക്കി
പോലീസ് വകുപ്പിലെ വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി മൂന്ന് ബറ്റാലിയന്) (ഫസ്റ്റ് എന്‍.സി.എ- എല്‍സി/എഐ) (കാറ്റഗറി നമ്പര്‍.36/2016) തസ്തികയിലേക്ക് 10,480 – 18,300/ രൂപ ശമ്പള നിരക്കില്‍ 06.03.2017 തീയതിയില്‍ നിലവില്‍ വന്ന 281/2017/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും അവസാനമായി നിയമന ശിപാര്‍ശ നല്കിയ ഉദ്യോഗാര്‍ഥി 15.10.2018 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും ഈ റാങ്ക് പട്ടികയില്‍ നിന്നും എല്‍സി /എഐ വിഭാഗത്തിലുളള എന്‍സിഎ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്കാന് അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 16.10.2018 പൂര്‍വാഹ്നം മുതല്‍ റദ്ദാക്കിയതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
റാങ്ക് പട്ടിക റദ്ദാക്കി
പോലീസ് വകുപ്പിലെ വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി മൂന്ന് ബറ്റാലിയന്) (ഫസ്റ്റ് എന്‍.സി.എ- മുസ്ലീം) (കാറ്റഗറി നമ്പര്‍.37/2016) തസ്തികയിലേക്ക് 10,480 – 18,300/ രൂപ ശമ്പള നിരക്കില്‍ 06.03.2017 തീയതിയില്‍ നിലവില്‍ വന്ന 282/2017/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും നിയമന ശിപാര്‍ശ നല്കിയ ഉദ്യോഗാര്ഥികളെല്ലാവരും 18.09.2017 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും ഈ റാങ്ക് പട്ടികയില്‍ നിന്നും മുസ്ലീം വിഭാഗത്തിലുളള എന്‍സിഎ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്കാന് അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 19.09.2017 പൂര്‍വാഹ്നം മുതല്‍ റദ്ദാക്കിയതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
റാങ്ക് പട്ടിക റദ്ദാക്കി
പോലീസ് വകുപ്പിലെ വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി മൂന്ന് ബറ്റാലിയന്) (ഫസ്റ്റ് എന്‍.സി.എ- ഒഎക്സ്) (കാറ്റഗറി നമ്പര്‍.40/2016) തസ്തികയിലേക്ക് 10,480 – 18,300/ രൂപ ശമ്പള നിരക്കില്‍ 06.03.2017 തീയതിയില്‍ നിലവില്‍ വന്ന 283/2017/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും നിയമന ശിപാര്‍ശ നല്കിയ ഉദ്യോഗാര്‍ഥി 18.09.2017 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും ഈ റാങ്ക് പട്ടികയില്‍ നിന്നും ഒഎക്സ് വിഭാഗത്തിലുളള എന്‍സിഎ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്കാന് അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 19.09.2017 പൂര്‍വാഹ്നം മുതല്‍ റദ്ദാക്കിയതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
അണ്ടര്‍ 15 ചെസ് ചാമ്പ്യന്‍ഷിപ്പ്
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും,പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും,സ്റ്റേറ്റ്ചെസ് ടെക്നിക്കല്‍ കമ്മിറ്റിയുടേയും ആഭിമുഖ്യത്തില്‍ പത്തനംതിട്ട എസ് ഡിഎ സ്കൂളില്‍ നടന്ന അണ്ടര്‍ 15 ചെസ് ചാമ്പ്യന്‍ഷിപ്പ് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വ്യക്തിഗത ചാമ്പ്യന്മാരായി ആര്.കവിന് ഒവിയന്, എ.വൈഗ, ദിലീഷ് എന്നിവരെ തിരഞ്ഞെടുത്തു.ടെക്നിക്കല്‍ കമ്മിറ്റി അംഗം ഡോ.മനോജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ് ഡിഎ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷാജി എബ്രഹാം, ഒബ്സര്‍വര്‍ പി.ആര് ഗിരീഷ്, ബിജുകുമാര്‍, ജി.രാജശ്രീ, സി.പി ഷിജിത്ത് , കെ.കെ പ്രസാദ് , ശ്രീലേഖ, അനൂപ്, റോബിന് വിളവിനാല്‍, ജബരാജ് എന്നിവര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 10 മുതല്‍
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023 ഒക്ടോബര്‍ 10 മുതല്‍ 15 വരെ നടത്തും. മത്സരാര്‍ഥികള്‍ ഒക്ടോബര്‍ ഒന്‍പതിന് പകല്‍ മൂന്നിന് മുന്‍പായി അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോയും ആധാര്‍ കാര്‍ഡ്, എസ്എസ്എല്‍സി ബുക്ക് എന്നിവയും പകര്‍പ്പും ഹാജരാക്കണം. 15-40 വയസിനും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. അച്ചടിച്ച അപേക്ഷാ ഫോറം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0468 2350237.
വിളംബരജാഥ
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന തിരികെ സ്കൂളിലേക്ക് ശില്‍പ്പശാലയുടെ വിളംബര ജാഥ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ് ഉദ്ഘാടനം ചെയ്തു.കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിന്നും ആരംഭിച്ച ജാഥ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സമാപിച്ചു.സിഡിഎസ് അധ്യക്ഷ സുധ ശിവദാസ് അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമിത ഉദയകുമാര്‍ , പഞ്ചായത്ത് അംഗം ഗീതു മുരളി, സിഡിഎസ്, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടനം ചെയ്തു
പന്തളം ഉപജില്ലയിലെ എല്‍.പി, യു.പി.വിഭാഗം വിദ്യാര്‍ഥികളുടെ അടിസ്ഥാനശേഷി വികാസ പരിപാടിയായ ഉണര്‍വ് 2023 ന്റെ പന്തളം ഉപജില്ലതല ഉദ്ഘാടനം മങ്ങാരം ഗവ: യു.പി.സ്കൂളില്‍ പന്തളം നഗരസഭാധ്യക്ഷ സുശീല സന്തോഷ് നിര്‍വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ സുനിത വേണു അധ്യക്ഷത വഹിച്ചു .പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. ശ്രീകല മുഖ്യ പ്രഭാഷണം നടത്തി. പന്തളം ബി. പി. സി. കെ.ജി. പ്രകാശ് കുമാര്‍ ,സ്കൂള്‍ പി.ടി.എ പ്രസിഡന്റ് എം.ബി.ബിനുകുമാര്‍,എസ്.എം.സി.ചെയര്മാന് കെ.എച്ച് .ഷിജു ,സ്കൂള്‍ പ്രഥമാധ്യാപിക ജിജി റാണി ,പന്തളം ബി.ആര്.സി അധ്യാപകരായ ഷെമിബാനു,ദീപു,ഗംഗ തുടങ്ങിയവര്‍ പങ്കെടുത്തു.
അപേക്ഷ ക്ഷണിച്ചു
ഗവ: ഐ .ടി. ഐ (വനിത) മെഴുവേലിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഏഴ് സീറ്റും ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡില്‍ രണ്ട് സീറ്റൊഴിവ്. ഐ.ടി.ഐ പ്രവേശനത്തിന് ഓഫ് ലൈനായി ഒക്ടോബര്‍ 10 വരെ അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് , ടിസി ,ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരായി അഡ്മിഷന് നേടാം. പ്രായപരിധി ഇല്ല.ഫോണ്‍:0468-2259952 , 8281217506 , 9995686848,8075525879
ലേലം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പുതുശേരി എല്‍പിഎസ് സ്കൂള്‍ കോമ്പൗണ്ട്, പുതുശേരി ജംഗ്ഷന് എന്നിവിടങ്ങളില്‍ വെട്ടിയിട്ടിരിക്കുന്ന മാവ്, ബദാം, വട്ട എന്നീ മരങ്ങളുടെ ലേലം ഒക്ടോബര്‍ ഏഴിന് പകല്‍ മൂന്നിന് പഞ്ചായത്ത് ഓഫീസില്‍ നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 9496042609
തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികളുടെ നൈപുണ്യ വികസനത്തിനായി കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ സ്റ്റൈപെന്റോടുകൂടിയ ഹ്രസ്വകാല തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍ നടത്തുന്നു. കോഴ്സുകളില്‍ പങ്കെടുക്കുന്നതിന് താല്‍പ്പര്യമുള്ള മല്ലപ്പള്ളി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18 നും 35 നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍, ഒക്ടോബര്ഏഴിന് വൈകുന്നേരം നാലിനകം മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അപേക്ഷ നല്‍കണം.ഫോണ്‍ : 0469-2785434.
ടെന്‍ഡര്‍
കോന്നി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ടിലേക്ക് കരാര്‍ വ്യവസ്ഥയില്‍ വാഹനം നല്‍കുന്നതിന് തയാറുളള വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 0468 2333037.