konnivartha.com : പിഎന്‍ പണിക്കരുടെ സ്മരണാര്‍ഥം വായനാദിന-മാസാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വായിച്ചു വളരുക ക്വിസ് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ പന്തളം തോട്ടക്കോണം ഗവ എച്ച്എസ്എസിലെ ദേവിക സുരേഷിനും കലഞ്ഞൂര്‍ ഗവ എച്ച്എസ്എസിലെ വി. നിരഞ്ജനും ജില്ലാ പഞ്ചായത്തിന്റെ ആദരം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഇരുവരേയും ആദരിച്ചു. വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ.നസീര്‍, വൈസ് പ്രസിഡന്റ് എസ്. മീരാസാഹിബ്, ജോയന്റ് സെക്രട്ടറി ജോണ്‍ മാത്യൂസ്, എ ഇ ഒ സന്തോഷ് കുമാര്‍, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് അമീര്‍ജാന്‍, തോട്ടക്കോണം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ഉദയന്‍, പ്രസീദ ടീച്ചര്‍, ഹരിപ്രസാദ്, തുടങ്ങിയവര്‍ പങ്കെടുത്തു.