Trending Now

വന മേഖലയിൽ കഞ്ചാവ് തോട്ടവും നഴ്സറിയും

വന മേഖലയിൽ കഞ്ചാവ് തോട്ടവും നഴ്സറിയും:
മലയടിവാരത്തിലെ വനാന്തർ ഭാഗത്ത്‌ കഞ്ചാവ് കൃഷി 

എക്സൈസ് ഇന്റെലിജൻസ് ബുറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐബി ലെയും, അഗളി എക്‌സൈസ് റേഞ്ചിലേയും എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വി.അനൂപ്, കൃഷ്ണൻ കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘവും , മുക്കാലി ഫോറെസ്റ്റ് സ്റ്റേഷനും സംയുക്തമായി അട്ടപ്പാടി മേഖലയിലെ ഗോട്ടിയാർ കണ്ടി,കുറുക്കത്തി കല്ല് വന മേഖലയിൽ നടത്തിയ പരിശോധനയിൽ, ഗോട്ടിയാർ കണ്ടി ഊരിൽ നിന്നും ഉദ്ദേശം 6 km പടിഞ്ഞാറു മാറി കാണുന്ന കന്നുമലയുടെ പടിഞ്ഞാറെ ചേരുവിൽ നടത്തിയ പരിശോധന യിൽ ഒരു ഏക്കറോളം വരുന്ന സ്ഥലത്തു, 70 തടങ്ങളിൽ ആയി വളർത്തി വന്ന ഉദ്ദേശം രണ്ടു മാസം പ്രായമായ 420 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. തൊട്ടു അടുത്ത് തന്നെ കഞ്ചാവ് കൃഷിക്ക് വേണ്ടി തയ്യാറാക്കിയ കഞ്ചാവ് നഴ്സറി യും നശിപ്പിച്ചു. ഒരിടവേളക്ക് ശേഷമാണ് എക്സൈസ് അട്ടപ്പാടി മേഖലയിൽ കഞ്ചാവ് വേട്ട നടത്തിയതു. കഞ്ചാവ് തോട്ടത്തിൽ കണ്ട കഞ്ചാവ് കൃഷിക്കാർ ഉപയോഗിച്ച് വന്നിരുന്ന ഷെഡ്ഡും നശിപ്പിച്ചു. എത്തിപ്പെടാൻ ബുദ്ധിമുട്ട് ഉള്ളതും, വളരെയേറെ ദുർഘടം പിടിച്ചതുമായ മലയടിവാരത്തിലെ വനാന്തർ ഭാഗത്ത്‌ ആണ് ഈ കഞ്ചാവ് കൃഷി ചെയ്തു വന്നിരുന്നത്. ഈ മാസം തന്നെ ഗോട്ടിയാർ കണ്ടി മേഖലയിൽ 117 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി നശിപ്പിച്ചിരുന്നു. മഴ, കോടമഞ്ഞു, തുടങ്ങിയ പ്രതികൂല കാലാവസ്ഥകളും, വന്യ മൃഗശല്യങ്ങളും,അട്ട ശല്യവും ഉള്ള ടി വനാന്തർ ഭാഗത്തു അതി സാഹസികമായി, സമുദ്ര നിരപ്പിൽ നിന്നും ഉദ്ദേശം 1200 അടി മലയടിവാരത്തിൽ നടത്തിയ റെയ്‌ഡിൽ ആണ് ഈ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിക്കാനായത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!