
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പകലവസാനിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് സ്ലീപിങ് മോഡിലേക്ക് മാറ്റിയ ചന്ദ്രയാന്‍-3 ദൗത്യത്തിലെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും വീണ്ടും പ്രവര്‍ത്തനക്ഷമമാകുമോ എന്നുറപ്പാക്കുന്നതിനുള്ള ശ്രമം ശ്രമം ആരംഭിച്ചതായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ -ISRO) അറിയിച്ചു.
ഇതുവരെ സിഗ്നലുകള്‍ ലഭിച്ചിട്ടില്ലെന്നാന്ന് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. ലാന്‍ഡറും റോവറുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു .ലാന്‍ഡറിനേയും റോവറിനേയും വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനായിരുന്നു ഇസ്‌റോയുടെ പദ്ധതി.ചന്ദ്രനില്‍ വീണ്ടും സൂര്യനുദിച്ചതിനെ തുടര്‍ന്നായിരുന്നു പദ്ധതി . ചന്ദ്രനിലെ അന്തരീക്ഷതാപനില മൈനസ് 10 ഡിഗ്രിയ്ക്ക് മുകളിലാകുന്നതോടെയാണ് റീആക്ടിവേഷന്‍ നടത്തുന്നത്. ഇതേ അവസ്ഥ സൃഷ്ടിച്ചു പരീക്ഷണം നടത്തി വിജയിച്ചിരുന്നു . ഏതു സമയത്തും വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഉണരും എന്നാണ് പ്രതീക്ഷ .
Efforts have been made to establish communication with the Vikram lander and Pragyan rover to ascertain their wake-up condition. As of now, no signals have been received from them. Efforts to establish contact will continue.