നിപ ജാഗ്രത: കണ്ടെയ്ൻമെന്റ് സോണുകളിലെ പരീക്ഷ മാറ്റിവച്ചു

Spread the love

konnivartha.com: നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകൾ മാറ്റിവച്ചു.

 

ഗവ. എച്ച്.എസ്.എസ് കുറ്റ്യാടി, ഗവ. എച്ച്.എസ്.എസ് മേമുണ്ട എന്നീ പരീക്ഷാ കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷയാണ് മാറ്റി വെച്ചിട്ടുള്ളത്. ജില്ലയിലെ മറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതുന്ന കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്ന പരീക്ഷാർത്ഥികളുടെ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

 

ഈ പരീക്ഷാർത്ഥികൾക്കുള്ള പുതിക്കിയ പരീക്ഷ തീയതി സംബന്ധിച്ച അറിയിപ്പ് പിന്നീട് നൽകും. സംസ്ഥാനത്തെ മറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകളിൽ മാറ്റമില്ല. നിലവിലുള്ള ടൈംടേബിൽ പ്രകാരം പരീക്ഷകൾ നടക്കും.

Related posts