ചാണ്ടി ഉമ്മന്‍റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

Spread the love

 

നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞാ തീയതി നിയമസഭാ സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു.നിയമസഭ വീണ്ടും സമ്മേളിക്കുന്ന തിങ്കളാഴ്ചയാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ.

ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ 80,144 വോട്ടും എൽഡിഎഫിന്റെ ജെയ്ക് സി.തോമസ് 42,425 വോട്ടും നേടി.37,719 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തുന്നത്.എൻഡിഎയുടെ ലിജിൽ ലാലിന് 6558 വോട്ടു മാത്രമേ നേടാനായുള്ളൂ.

Related posts