Trending Now

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 07/09/2023)

Spread the love

അധ്യാപക ദിനാചരണം നടത്തി
കൈപ്പട്ടൂര്‍ ജിവിഎച്ച്എസ് സ്‌കൂളില്‍ ഹിന്ദി ക്ലബിന്റെ നേതൃത്വത്തില്‍ അധ്യാപക ദിനാചരണം നടത്തി. കുട്ടികള്‍ അധ്യാപകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. പ്രധാന അധ്യാപിക ടി.സുജ, ആര്‍.ശ്രീദേവിയമ്മ, ആര്‍.ബിന്ദു, പി.എസ് സബിധ തുടങ്ങിയവര്‍ പങ്കെടുത്തു.

സമയം നീട്ടി
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി  (ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ) കുടിശിക ഒടുക്കുന്നതിനുളള സമയം നവംബര്‍ 30 വരെ നീട്ടി. കുടിശിക ഒടുക്കുവാനുളള തൊഴിലാളികള്‍ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന്  പത്തനംതിട്ട   മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2320158

 

സഹായഹസ്തം പദ്ധതി
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള  55 വയസിനുതാഴെ പ്രായമുളള വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്ത് വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയില്‍ 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ധനസഹായം അനുവദിക്കുന്നതിനായി ഓണ്‍ലൈന്‍ വെബ് സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ചു.വിശദവിവരങ്ങള്‍ www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി  ഡിസംബര്‍ 15. ഫോണ്‍. 0468 2966649.

സ്പോട്ട് അഡ്മിഷന്‍

കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി) കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സിഎഫ്റ്റടികെ) നടത്തുന്ന ബിഎസ്‌സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലെ 2023-26 ബാച്ചിലേക്ക് (എം.ജി യൂണിവേഴ്സിറ്റി അഫിലിയേഷന്‍) മാനേജ്മെന്റ് ക്വാട്ടയില്‍ ഒഴിവുളള ഒരു സീറ്റിലേക്ക് ഇന്ന് (സെപ്തംബര്‍ 08) ന് രാവിലെ 10.30 ന് സ്പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം നടത്തുന്നു. ഫോണ്‍ : 0468 2240047, 9846585609.

കളള് ഷാപ്പ് വില്‍പന ഓണ്‍ലൈനായി നടത്തും

2023 – 2024 വര്‍ഷത്തേക്ക് പത്തനംതിട്ട ജില്ലയിലെ കളള് ഷാപ്പുകളുടെ വില്‍പന ഓണ്‍ലൈന്‍ ആയി നടത്തുന്നു. പത്തനംതിട്ട ജില്ലയിലെ 113 കളള് ഷാപ്പുകള്‍ 21 ഗ്രൂപ്പുകളിലായി നടത്തുന്ന വില്‍പനയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ etoddy.keralaexcise.gov.in എന്ന യുആര്‍എല്‍ മുഖാന്തിരം  സെപ്തംബര്‍   13 ന്  മുമ്പായി ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.  രജിസ്ട്രേഷന്‍ ഫീസ് 1000 രൂപ  ഓണ്‍ലൈന്‍ മുഖേന ഒടുക്കുവരുത്താം. കൂടുതല്‍ വിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും ലഭ്യമാണെന്ന് പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍  വി. എ സലീം അറിയിച്ചു.  ഫോണ്‍ : 0468 2222873

വെറ്ററിനറി സയന്‍സില്‍ ബിരുധദാരികള്‍ക്ക് അവസരം
കേരള സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കിന് വെറ്ററിനറി സര്‍ജനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു  നടത്തുന്നു. കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍ രഹിതരായ വെറ്ററിനറി സയന്‍സില്‍ ബിരുധദാരികള്‍ക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.  പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുളള ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസില്‍  സെപ്റ്റംബര്‍ 12 ന് രാവിലെ 11 മുതല്‍ 01.15 വരെ നടത്തുന്ന ഇന്റര്‍വ്യുവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമനം നല്‍കും. താല്‍പര്യമുളളവര്‍  ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുും സഹിതം  സെപ്റ്റംബര്‍ 12 ന് രാവിലെ 11 ന് മുന്‍പ് ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസില്‍ ഇന്‍ന്റര്‍വ്യുവിന്  ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവത്തി ദിവസങ്ങളില്‍ രാവിലെ 10  മുതല്‍ അഞ്ചുവരെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പടാം. ഫോണ്‍: 0468 2270908.


പ്രവാസികള്‍ക്ക് സംരംഭകത്വ പരിശീലനം

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ സൗജന്യ  സംരംഭകത്വപരിശീലന പരിപാടി നടത്തുന്നു. പുതിയതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്തു നിന്ന് തിരികെ എത്തിയവര്‍ക്കുമായി നോര്‍ക്കാ ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ(എന്‍ബിഎഫ്‌സി )  ആഭിമുഖ്യത്തില്‍ ഒക്ടോബറില്‍ പത്തനംതിട്ട ജില്ലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സൗജന്യ ഏകദിന സംരഭകത്വ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 25 ന് മുന്‍പായി എന്‍എഫ്ബിസി  യില്‍ ഇമെയില്‍/ ഫോണ്‍ മുഖാന്തിരം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0471-2770534,8592958677.ഇമെയില്‍ : [email protected]/nbfc.[email protected]

അപേക്ഷ ക്ഷണിച്ചു
കേന്ദ്ര  സര്‍ക്കാര്‍   സംരംഭമായ   ബിസില്‍  ട്രെയിനിംഗ്  ഡിവിഷന്‍  സെപ്തംബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം , ഒരു വര്‍ഷം , ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി , പ്രീ – പ്രൈമറി, നഴ്സറി   ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക്  ഡിഗ്രി/പ്ലസ് ടു/ എസ്എസ്എല്‍സി  യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.

error: Content is protected !!