Trending Now

കല്ലേലി കാവില്‍ ഉത്രാടപ്പൂയലും തിരുവോണ സദ്യയും നടക്കും

 

konnivartha.com/കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) ( 2023 ആഗസ്റ്റ്‌ 28 തിങ്കള്‍)ഉത്രാടപ്പൂയല്‍ ,അപ്പൂപ്പന് തിരു : അമൃതേത്ത് ,ഉത്രാട സദ്യ എന്നിവ നടക്കും . തിരുവോണ സദ്യയും ഉണ്ടാകും .

( 2023 ആഗസ്റ്റ്‌ 28 തിങ്കള്‍) രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണം രാവിലെ 7 മണിയ്ക്ക് പ്രകൃതി സംരക്ഷണ പൂജയും മലയ്ക്ക് കരിക്ക് പടേനിയും .രാവിലെ 8 .30 ന് ഉപ സ്വരൂപ പൂജയും മീനൂട്ടും വാനര ഊട്ടും 9 മണിയ്ക്ക് പ്രഭാത പൂജ തുടര്‍ന്ന് ഉത്രാടപ്പൂയല്‍ ,അപ്പൂപ്പന് തിരു : അമൃതേത്ത് ,ഉത്രാട സദ്യ എന്നിവ നടക്കും 11.30 ന് ഊട്ട് പൂജ ,വൈകിട്ട് 6.30 ന് സന്ധ്യാ വന്ദനം .

തിരുവോണ ദിനത്തില്‍ രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണം രാവിലെ 7 മണിയ്ക്ക് പ്രകൃതി സംരക്ഷണ പൂജയും മലയ്ക്ക് കരിക്ക് പടേനിയും .രാവിലെ 8 .30 ന് ഉപ സ്വരൂപ പൂജയും മീനൂട്ടും വാനര ഊട്ടും 9 മണിയ്ക്ക് പ്രഭാത പൂജ തുടര്‍ന്ന് തിരുവോണ സദ്യക്ക് ഭദ്രദീപം തെളിയിക്കും . 11.30 ന് ഊട്ട് പൂജ ,വൈകിട്ട് 6.30 ന് സന്ധ്യാ വന്ദനം എന്നിവ നടക്കും

error: Content is protected !!