സംരംഭകത്വ വികസന പരിശീലനം
പത്തനംതിട്ട ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൂണ്‍ കൃഷിയില്‍ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. നാല് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ കൂണ്‍ കൃഷിയുടെ ശാസ്ത്രീയരീതികള്‍, വിത്ത് ഉത്പാദനം, ബെഡ് തയാറാക്കല്‍, കൃഷിക്കുള്ള ഷെഡിന്റെ നിര്‍മ്മാണം, വിളവെടുപ്പ്, വിപണനം, മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദര്‍ നേതൃത്വം നല്‍കും.പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ 9447801351,8078572094 എന്ന ഫോണ്‍ നമ്പറില്‍ ആഗസ്റ്റ് 21 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ എന്‍സിസി /സൈനിക ക്ഷേമ വകുപ്പില്‍ എല്‍ഡി ടൈപ്പിസ്റ്റ് /ക്ലര്‍ക്ക് -ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് -ക്ലര്‍ക്ക് (എക്സ് സര്‍വീസ്മെന്‍ മാത്രം)(കാറ്റഗറി നമ്പര്‍ 257/2021) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
ക്ഷേമനിധി അടക്കണം
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള വാഹന ഉടമകള്‍ പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിട്ടുളള പ്രകാരം വാഹന നികുതി അടയ്ക്കുന്നതിന് മുമ്പ് കൃത്യമായും ക്ഷേമനിധി ഉടമ വിഹിതം ഒടുക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം പലിശ സഹിതം അടയ്ക്കേണ്ടി വരുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ദിവാകരന്‍ അറിയിച്ചു. ഓണ്‍ലൈന്‍ മുഖേനയും ജില്ലാ ഓഫീസുകളില്‍ കാര്‍ഡ് സൈ്വപ്പ് വഴിയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളിലും അക്ഷയ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം എന്നിവയിലൂടെയും മൊബൈല്‍ ആപ്പ് വഴിയും ക്ഷേമനിധി വിഹിതം അടയ്ക്കാം.
കൊറ്റനാട് ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി ആദ്യ ഘട്ട നിര്‍മാണോദ്ഘാടനം 22ന്
കൊറ്റനാട് ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യ ഘട്ട നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കൊറ്റനാട് ട്രിനിറ്റി മര്‍ത്തോമ പാരീഷ് ഹാളില്‍ 22ന് (ചൊവ്വ)രാവിലെ 10ന് നിര്‍വഹിക്കും. അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി.മുഖ്യ പ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി സാം, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 4706 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് ജല്‍ ജീവന്‍ മിഷന്‍ വഴി 50.51 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.പ്രവര്ത്തിയു
വടശേരിക്കര ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി ആദ്യ ഘട്ട നിര്‍മാണോദ്ഘാടനം 22ന്
വടശേരിക്കര ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യ ഘട്ട നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വടശേരിക്കര ചെറുകാവ് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് 22ന് (ചൊവ്വ)രാവിലെ 11ന് നിര്‍വഹിക്കും. അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി.മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, മുന്‍ എംഎല്‍എ രാജു എബ്രഹാം, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വടശേരിക്കര ഗ്രാമപഞ്ചായത്തിലെ 3925 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് ജല്‍ ജീവന്‍ മിഷന്‍ വഴി 60.5 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.പ്രവര്ത്തിയു
കര്‍ഷക ദിനം ആചരിച്ചു
പത്തനംതിട്ട നഗരസഭയുടെയും കാര്‍ഷിക വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ യോഗം ഉദ്ഘാടനം ചെയ്തു. കൃഷിയില്‍ ആധുനിക രീതികള്‍ ഉപയോഗിക്കണമെന്നും കൃഷിയിലൂടെ മാത്രമേ സാമൂഹിക സാമ്പത്തിക നിലവാരം ഉയരൂവെന്നും അത്യുല്പാദന ശേഷിയുളള വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു. വൈസ് ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി അധ്യക്ഷത വഹിച്ച യോഗത്തില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്ത് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, റിട്ട.കൃഷി ഓഫീസര്‍ രാമചന്ദ്രന്‍,കൃഷി ഓഫീസര്‍, അസി.കൃഷിഓഫീസര്‍ വി.ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
ഉജ്വലബാല്യം പുരസ്‌കാരം 2022 അപേക്ഷ ക്ഷണിച്ചു
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഏറ്റവും മികവാര്‍ന്ന കഴിവ് തെളിയിച്ചിട്ടുള്ള 6-18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് (ഭിന്നശേഷിക്കാര്‍ ഉള്‍പടെ ) ഉജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 6-11 വയസ്, 12-18 വയസ് എന്നീ പ്രായവിഭാഗങ്ങളില്‍ തരംതിരിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 2022 ജനുവരി ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യമാണ് അപേക്ഷക്കായി പരിഗണിക്കുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 15. പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ,മൂന്നാം നില മിനി സിവില്‍ സ്റ്റേഷന്‍,കച്ചേരിപ്പടി ,ആറന്‍മുളയില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0468 2319998.
താത്പര്യപത്രം ക്ഷണിച്ചു
സംസ്ഥാനത്തെ ഒബിസി വിഭാഗത്തില്‍പെട്ട നഴ്സിംഗ് പഠനം പൂര്‍ത്തീകരിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ക്കും നഴ്സിംഗ് കോഴ്സ് നാലാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഐഇഎല്‍ടിഎസ് /ടിഒഇഎഫ്എല്‍ /ഒഇടി /എന്‍സിഎല്‍ഇഎക്സ് തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകള്‍ക്ക് പരിശീലനം നടത്തുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതി ഇഇപി പരിശീലന സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും പിന്നാക്ക വിഭാഗ വികസന വകുപ്പ് താത്പര്യ പത്രം ക്ഷണിച്ചു. വെബ്‌സൈറ്റ് : www.bcdd.kerala.gov.in . ഫോണ്‍ :0474 2914417.
വിദ്യാര്‍ത്ഥികള്‍ക്കായി ഓണാശംസാ കാര്‍ഡ് മത്സരം
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ശുചിത്വമിഷനും സംയുക്തമായി സംസ്ഥാനത്തെ എല്ലാ എയ്ഡഡ്, അണ്‍എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലെ യു.പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ഈ ഓണംവരും തലമുറയ്ക്ക് എന്ന പേരില്‍ ഓണാശംസാ കാര്‍ഡ് തയ്യാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് കുട്ടികളില്‍ ശരിയായ അവബോധവും ഉത്തരവാദിത്വവും ഉണ്ടാക്കുക, മാതാപിതാക്കളെ ഈ വിഷയത്തില്‍ കൂടുതല്‍ ജാഗരൂകരാക്കുക എന്നീ ഉദ്ദേശത്തോടെ ശുചിത്വമിഷന്‍ ആസൂത്രണം ചെയ്ത് വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് ഓണാശംസാ കാര്‍ഡ് ഉണ്ടാക്കി രക്ഷിതാക്കളുടെ ഒപ്പ് സഹിതം ഓണാവധിക്ക് ശേഷംവരുന്ന ആദ്യ പ്രവൃത്തിദിനം ക്ലാസ് ടീച്ചറെ ഏല്‍പ്പിക്കണം. ഇങ്ങനെ ലഭിക്കുന്ന കാര്‍ഡുകളില്‍ നിന്ന് യു.പി, എച്ച്.എസ് തലത്തില്‍ മികച്ച മൂന്ന് കാര്‍ഡുകള്‍ ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍ ശേഖരിച്ച് സബ്ജില്ലാ തലത്തില്‍ മത്സരത്തിന് അയക്കും. സബ്ജില്ലാ തലത്തില്‍ ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍മാരും, എ.ഇ.ഒ മാരും അടങ്ങിയ സമിതി മികച്ച മൂന്ന് കാര്‍ഡുകള്‍ വീതം യു.പി, എച്ച്.എസ് തലത്തില്‍ തെരെഞ്ഞെടുത്ത് ശുചിത്വമിഷന്‍ ജില്ലാ ഓഫീസില്‍ എത്തിച്ച് ജില്ലാ ഓഫീസില്‍ നിന്നും മികച്ച മൂന്ന് കാര്‍ഡുകള്‍ സംസ്ഥാന തലത്തിലേക്ക് അയക്കും. സംസ്ഥാനത്തെ മികച്ച മൂന്ന് കാര്‍ഡുകള്‍ക്ക് സംസ്ഥാന ശുചിത്വമിഷന്‍ സമ്മാനം നല്‍കും.
ജില്ലയിലെ മികച്ച മൂന്ന് കാര്‍ഡുകള്‍ക്ക് ജില്ലാ ശുചിത്വമിഷന്‍ സമ്മാനം നല്‍കും. 50 ശതമാനം മാര്‍ക്ക് കാര്‍ഡിന്റെ ആശയങ്ങള്‍ക്കും ഉള്ളടക്കത്തിനും,30 ശതമാനം മാര്‍ക്ക് കാര്‍ഡിന്റെ ഡിസൈനിനും ഭംഗിക്കും ഭാവനക്കും,20 ശതമാനം മാര്‍ക്ക് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിനുമായിരിക്കും
അപക്ഷ ക്ഷണിച്ചു
ഗവ: ഐ .ടി. ഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവ്. ഐ.ടി.ഐ പ്രവേശനത്തിന് ഓഫ് ലൈനായി ആഗസ്റ്റ് 24 വരെ അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ടിസി , ഫിസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0468-2259952 , 8281217506 , 9995686848.