konnivartha.com : കോന്നിയും സമീപ പ്രദേശങ്ങളും കൂട്ടി യോജിപ്പിച്ച് കൊണ്ട് നിരവധി സിനിമകളുടെ ചിത്രീകരണം അടുത്ത മാസത്തോടെ തുടങ്ങും . പ്രമുഖ താരങ്ങള്‍ വരെ അണിനിരക്കുന്ന സിനിമകളുടെ ചിത്രീകരണം ആണ് നടക്കുന്നത് . ആറു സിനിമകളുടെ ചിത്രീകരണത്തിനു വേണ്ടി അണിയറയില്‍ തയാര്‍ എടുപ്പുകള്‍ നടക്കുന്നു .
മാളികപ്പുറം സിനിമയുടെ വന്‍ വിജയത്തോടെ കോന്നി സിനിമാ മേഖലയുടെ ഐശ്വര്യ സ്ഥലമായി മാറി . നേരത്തെ പാലക്കാട് ആയിരുന്നു ആ സ്ഥലം .അവിടെ ചിത്രീകരിച്ച ഒട്ടു മിക്ക സിനിമയും വിജയം കണ്ടിരുന്നു . സിനിമാക്കാര്‍ക്ക് ഇടയിലെ വിശ്വാസം ഇപ്പോള്‍ കോന്നിയായി .
വലിയ ചിലവില്ലാതെ കോന്നിയില്‍ ചിത്രീകരണം നടത്താം എന്ന കാഴ്ചപ്പാടില്‍ ആണ് നിര്‍മ്മാണ കമ്പനികള്‍ . ലൊക്കേഷനില്‍ സ്വാഭാവിക അന്തരീക്ഷം ഉണ്ട് . ഒന്നും നിര്‍മ്മിച്ച് എടുക്കേണ്ട കാര്യം ഇല്ല .പ്രമുഖ കമ്പനികള്‍ കോന്നി കേന്ദ്രീകരിച്ചു സിനിമ ചിത്രീകരിക്കാന്‍ എത്തുമ്പോള്‍ ഈ നാടിന്റെ മഹിമ ഉയരുകയാണ് .
കോന്നി ആനത്താവളം , അടവി കുട്ട വഞ്ചി സവാരി , ഗവി , കല്ലേലി എന്നിവിടെ ആണ് പ്രധാന ചിത്രീകരണം . ഒരു ഇംഗ്ലീഷ് സിനിമയുടെ ചില ഭാഗങ്ങള്‍ കല്ലേലി ഊരാളി അപ്പൂപ്പന് കാവിലും നടക്കും . ജയന് ചേര്‍ത്തല സംവിധായകന് ആകുന്ന സിനിമയുടെ ചിത്രീകരണം കല്ലേലി കാവില്‍ അടുത്ത മാസം നടക്കും . ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ആനക്കഥയുടെ ചിത്രീകരണം സംബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ കോന്നി ആണ് പ്രധാന കേന്ദ്രമായി തിരഞ്ഞെടുത്തത് . പ്രായിക്കര പാപ്പാന് കോന്നി ആയിരുന്നു പ്രധാന ലൊക്കേഷന്‍ .
ഒരു തെലുങ്ക് സിനിമ .ഒരു കന്നഡ സിനിമ എന്നിവയും കല്ലേലി ,കോന്നി എന്നിവിടെ ചിത്രീകരിക്കും .
മറ്റൊരു മലയാള സിനിമയുടെ ചിത്രീകരണം സംബന്ധിച്ച് കോന്നി വന മേഖലയില്‍ ഉള്ളവരെ അഭിനയിപ്പിക്കാന്‍ ഉള്ള ആളുകളെ തിരഞ്ഞെടുക്കാന്‍ ഉള്ള അഭിമുഖം ഉടന്‍ നടക്കും . അങ്ങനെ കോന്നി വെള്ളിത്തിരയില്‍ മുഖം മിനുക്കും .