
konnivartha.com: കോട്ടയം വാകത്താനത്ത് കാര്‍ കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. വാകത്താനം പാണ്ടന്‍ചിറ ഓട്ടുകുന്നേല്‍ ഒ.ജി. സാബു(57) ആണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സാബു ഇന്ന് രാവിലെയാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 10-ന് ഇവരുടെ വീടിനുമുന്‍പിലെ വഴിയിലായിരുന്നു ദാരുണ സംഭവം. സാബു രാവിലെ വാകത്താനത്തിനെന്ന് അറിയിച്ച് പുറത്ത് പോകുകയായിരുന്നു. അല്‍പ്പസമയത്തിനകം ഇദ്ദേഹം മടങ്ങിവരുന്നതാണ് പരിസരവാസികള്‍ കണ്ടത്. വീടിന് അല്‍പ്പം മുമ്പ് കാര്‍ നിന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതിനിടെ വലിയ സ്‌ഫോടനശബ്ദത്തോടെ കാര്‍ കത്തുകയായിരുന്നു.