Trending Now

ഗണപതി വിഗ്രഹങ്ങൾക്ക്  മുന്നിൽനിന്നുള്ള ചിത്രം പങ്കുവച്ച് സിപിഐ ജില്ലാ സെക്രട്ടറി

 

konnivartha.com: സ്പീക്കർ എ.എൻ.ഷംസീറിന്റെ ‘മിത്ത്’ പരാമർശവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ, ഗണപതി വിഗ്രഹങ്ങൾക്കു മുന്നിൽനിന്നുള്ള ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയൻ. ഒരു യാത്രയുടെ തുടക്കം എന്ന പേരിൽ പോസ്റ്റ് ചെയ്ത ചിത്രത്തെ ചൊല്ലി വിവാദവും ഉയർന്നു കഴിഞ്ഞു.

 

എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ്.അഖിൽ, എ.പി.ജയന്റെ നിലപാടിനെ തള്ളി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു.ഗ്രന്ഥശാല പ്രസ്ഥാനവുമായി ബന്ധപ്പെട്ടു ഡൽഹി, കൊൽക്കത്ത യാത്രയിലാണു എ.പി.ജയൻ എന്നു പാർട്ടി നേതാക്കൾ പറയുന്നു .ചിത്രത്തിൽ ഗണപതി മാത്രമല്ല, കൃഷ്ണനും ബുദ്ധനും ഉണ്ടെന്നാണു നേതാക്കന്മാരുടെ വിശദീകരണം.യാത്രയിലായതിനാൽ എ.പി.ജയന്റെ പ്രതികരണം മാധ്യമങ്ങള്‍ക്ക് ലഭ്യമായിട്ടില്ല.

error: Content is protected !!