Trending Now

പത്തനംതിട്ട മണ്ണാറമലയിലെ വീട്ടിൽ നിന്ന് 100 കിലോ കഞ്ചാവ് പിടികൂടി

Spread the love

 

konnivartha.com: പത്തനംതിട്ട മണ്ണാറമലയിലെ വീട്ടിൽ നിന്ന് 100 കിലോ അധികം വരുന്ന കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിലായിട്ടുണ്ട്. സലിം, ജോയൽ, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലായിട്ടുള്ളത്.ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ച് ജില്ലയില്‍ എല്ലാ പ്രദേശങ്ങളിലും വിതരണ നെറ്റ് വര്‍ക്ക് .

വീട് വാടകയ്ക്ക് എടുത്ത് വിൽപന നടത്തിയ സംഘത്തെ പൊലീസും ഡാൻസാഫ് സംഘവും ചേര്‍ന്നാണ് പിടികൂടിയത്. വീട്ടിനുള്ളിൽ പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഈ വീട് കേന്ദ്രീകരിച്ച് വലിയ രീതിയിൽ കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്ന സംഘമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.

അടുത്തിടെ ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുളള അന്വേഷണം ഊർജ്ജിതമാക്കും. 100 കിലോയിലധികം വരുന്ന കഞ്ചാവിന് 30 ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. വലിയൊരു ശൃംഖല തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. അവരെക്കൂടി കണ്ടെത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. പൊലീസ് അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലാണ് ഈ സംഘത്തെ പിടികൂടാൻ കഴിഞ്ഞത്.

error: Content is protected !!