konnivartha.com: വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ചില്‍ഡ്രന്‍സ് ഹോമിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തിക, യോഗ്യത, വേതനം എന്ന ക്രമത്തില്‍: ഹോം മാനേജര്‍, എംഎസ്ഡബ്ല്യു/പിജി ഇന്‍ സൈക്കോളജി/ സോഷ്യോളജി, 22500 രൂപ. ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, എംഎസ് ഡബ്ല്യു/ പിജി ഇന്‍ സൈക്കോളജി, സോഷ്യോളജി ,16000 രൂപ. സൈകോളജിസ്റ്റ് പാര്‍ട്ട് ടൈം (ആഴ്ചയില്‍ രണ്ടു ദിവസം), പിജി ഇന്‍ സൈക്കോളജി (ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം), 12000 രൂപ. കുക്ക്, അഞ്ചാം ക്ലാസ്, 12000 രൂപ. ലീഗല്‍ കൗണ്‍സിലര്‍ പാര്‍ട്ട് ടൈം, എല്‍എല്‍ബി, 10000 രൂപ.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി, എലിയറയ്ക്കല്‍, കോന്നി പിഒ, പിന്‍ 689691.
ഇമെയില്‍: [email protected].