Trending Now

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (12/07/2023) അവധി

 

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് (12/07/2023) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവായി.എന്നാല്‍ ടി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വച്ച് നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള
യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും പൊതു പരീക്ഷകള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നല്ല.

 

സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിശ്ചിത ഇടങ്ങളിൽ അവധി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുള്ളത്. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെ മുഴുവൻ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കുമടക്കമാണ് അവധി. കോട്ടയത്താകട്ടെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകൾക്കുമാണ് അവധി. പത്തനംതിട്ട ജില്ലയിലും ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുള്ളത്