Trending Now

കോന്നി കൊക്കാത്തോട് ഗ്രാമത്തിന് അഭിമാന മുഹൂര്‍ത്തം :കെ.പി. ജോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി

കോന്നി കൊക്കാത്തോട് ഗ്രാമത്തിന് അഭിമാന മുഹൂര്‍ത്തം :കെ.പി. ജോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി

കോന്നി കൊക്കാത്തോട് ഗ്രാമത്തിന് അഭിമാന മുഹൂര്‍ത്തം :കെ.പി. ജോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി; കുടിയേറ്റ ചരിത്രത്തില്‍ പുതിയ അധ്യായം: കോന്നി കൊക്കാത്തോട് ഗ്രാമത്തില്‍ കേളയില്‍കുടുംബത്തിലാണു ജോര്‍ജ് ജനിച്ചത്
………………
റിപ്പോര്‍ട്ട് – ജീമോന്‍ ഹൂസ്റ്റണ്‍
……………ഹൂസ്റ്റണ്‍: ഭാര്യ ഷീബയുടെ കയ്യിലുള്ള ബൈബിളില്‍ തൊട്ട് സത്യവാചകം ഏറ്റു ചൊല്ലിയതോടെ കെ.പി. കോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയായി. 3000 ഉദ്യോഗസ്ഥരും 370 മില്യന്‍ ബജറ്റുമുള്ള കൗണ്ടിയുടെ തലവനായി ജോര്‍ജ് സ്ഥാനമേല്‍ക്കുന്ന ചരിത്രപരമായ ചടങ്ങില്‍ അമ്മ ഏലിയാമ്മയടക്കം കുടുംബാംഗങ്ങളും ഒട്ടേറെ മലയാളികളും പങ്കെടുത്തു.പത്തനംതിട്ട ജില്ലയില്‍ കോന്നി കൊക്കാത്തോട് ഗ്രാമത്തില്‍ കേളയില്‍കുടുംബത്തിലാണു ജോര്‍ജ് ജനിച്ചത്. മുംബൈയില്‍ അല്പകാലം ജോലി ചെയ്ത ശേഷം 1993 ല്‍ മറ്റനേകം കുടിയേറ്റക്കാരെപ്പോലെ ന്യു യോര്‍ക്കിലെത്തി.

ഷുഗര്‍ ക്രീക്ക് ബാപ്ടിസ്റ്റ് ചര്‍ച്ചിലെ പാസ്റ്റര്‍ റവ. ലിബിന്‍ എബ്രഹാമിന്റെ പ്രാര്‍ഥനയോടെയാണു ചടങ്ങുകള്‍ ആരംഭിച്ചത. പ്രീസിംഗ്ട്3ലെ കോണ്‍സ്റ്റബിള്‍ വെയ്ന്‍ തോം പ്‌സണ്‍ പ്ലെഡ്ജ് ഓഫ് അല്ലീജിയന്‍സ് ചൊല്ലി. തുടര്‍ന്നു സദസ്യരെ അഭിസംബോധന ചെയ്ത ജോര്‍ജ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള തന്റെ എളിയ തുടക്കം അനുസ്മരിച്ചു. ദൈവകരുണക്കു വികാരഭരിതനായി പ്രത്യേകം നന്ദി പറയുകയും ചെയ്തു

കൗണ്ടിയില്‍ നടപ്പാക്കുവാന്‍ ഉദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖയും അവതരിപ്പിച്ചു. എമര്‍ജന്‍സി മാനേജ്‌മെന്റും ദുരിതാശ്വാസ തയ്യാറെടുപ്പുകളും ശക്തിപ്പെടുത്തും. യുവജനങ്ങള്‍ പൊതു സേവനത്തിനു വരുവാന്‍ താനൊരു പ്രേരണ ആകട്ടെ. തന്റെ വിജയത്തിനായി പരിശ്രമിച്ച എല്ലാവര്‍ക്കും നന്ദികരഘോഷത്തിനിടെ ജോര്‍ജ് പറഞ്ഞു

അതിനു ശേഷം ജഡ്ജ് ബ്രെന്‍ഡ മല്ലിനിക്‌സ് ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റു ചൊല്ലി. അതോടെ ടെകസസിലെ പത്താമത്തെ വലിയ കൗണ്ടിയില്‍ ആദ്യമായി വെള്ളക്കരനല്ലാത്ത ഒരു മേധാവി അധികാരത്തില്‍ വന്നു. ബഡ്ജറ്റ്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടാതെ ഈ കൗണ്ടിയെ എല്ലാതലങ്ങളിലും പ്രതിനിധീകരിക്കേണ്ട ചുമതലയും ഇദ്ദേഹത്തിനാണ്.

ഉച്ചക്ക് ഷുഗര്‍ലാന്‍ഡിലെ നിര്‍മാണ്‍സ് ബാങ്ക്വറ്റ് ഹാളില്‍ പുതിയ കൗണ്ടി ജഡ്ജിനു പൗരസ്വീകരണം.ആത്മ വിശ്വാസവും സ്ഥിരോല്‍സാഹവും നിരന്തരമായ പ്രവര്‍ത്തനവും കൊണ്ട് ഏത് ഉയരങ്ങളില്‍ വരെ എത്താമെന്ന ചരിത്രവും അവിടെ കുറിക്കപ്പെട്ടു.

ന്യു യോര്‍ക്ക് ന്യു ഹൈഡ് പാര്‍ക്കിലുള്ള കുടുംബത്തിലെ അംഗമായ ഷീബയുമായുള്ള വിവാഹം തുടര്‍ന്ന് നടന്നു. 1999ല്‍ ഹൂസ്റ്റണില്‍ ജോലി കിട്ടി. പോകണ്ട എന്നയിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീടത് മാറ്റി. 2010ല്‍ ഇല്ക്ഷനില്‍ മല്‍സരിച്ചുവെങ്കിലും വിജയിച്ചില്ല. 2014ല്‍ സ്കൂള്‍ ബോര്‍ഡ് അംഗമായി വിജയിച്ചു. 2017ല്‍ രണ്ടാമതും വിജയിച്ചു.

ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വോട്ട് നേടിയാണു കൗണ്ടി ജഡ്ജിയായത്. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് ഷുഗര്‍ലാന്‍ഡ് റോട്ടറി ക്ലബ്, ഫോര്‍ട്ടബെന്‍ഡ് ചേംബര്‍ ഓഫ് കോമേഴ്‌സ് എന്നിവയില്‍ പ്രവര്‍ത്തിച്ചു. സ്‌റ്റേറ്റ് റെപ്രസന്റേറ്റീവ് റിക് മില്ലറുടെ പോളിസി ആന്‍ഡ് അഫയേഴ്‌സ് കമ്മിറ്റി അംഗമായിരുന്നു. ഫോര്‍ട്ട്‌ബെന്‍ഡ് ഐ.എസ്.ഡി പേരന്റ്‌സ് അഡൈ്വസറി ടീമില്‍ അംഗമായ ജോര്‍ജ് 2013 ല്‍ സ്ഥാപിതമായ ഹൈടവര്‍ ഹൈസ്കൂള്‍ അക്കാഡമീസ് ബൂസ്റ്റര്‍ ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റാണ്.

ഭാര്യ ഷീബ ഫോര്‍ട്ട്‌ബെന്‍ഡ് ഐ.എസ്.ഡി സിസ്റ്റത്തില്‍ തന്നെ അധ്യാപികയാണ്. മക്കള്‍ വിദ്യാര്‍ഥികളായ രോഹിത്, ഹെലന്‍, സ്‌നേഹ.

എട്ടു ലക്ഷം ജനസംഖ്യയുള്ളകൗണ്ടിയുടെ തലവനാണു ജോര്‍ജ് . ഇപ്പോള്‍ ഏറ്റവും അധികാരമുള്ള ഇന്ത്യാക്കാരന്‍. കാലിഫോര്‍ണിയയില്‍ നിന്നു യു.എസ്. സെനറ്റര്‍ കമലാ ഹാരീസ്, നാലു കോണ്‍ഗ്രസംഗങ്ങള്‍ എന്നിവര്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുണ്ടെങ്കിലും ഭരണപരമായ അധികാരം നോക്കുമ്പോള്‍ ജോര്‍ജ് തന്നെ ഒന്നാമന്‍. വിസ്‌കോണ്‍സിനില്‍ അറ്റോര്‍ണി ജനറലായി ജയിച്ച ജോഷ് കൗളിന്റെ പിതാവ് ഇന്ത്യാക്കാരനാണെന്നതും മറക്കുന്നില്ല.

അന്‍പത്തിമൂന്നുകാരനായ ജോര്‍ജിന്റെ ചീഫ് ഓഫ് സ്റ്റാഫ് തരല്‍ പട്ടേലിനു 24 വയസേയുള്ളു. ഹൂസ്റ്റണില്‍ ജനിച്ചുവെങ്കിലും കുറച്ചുകാലം ഗുജറാത്തില്‍ ചെലവഴിച്ച പട്ടേല്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലാണു െ്രെപമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഫോര്‍ട്ട് ബെന്‍ഡില്‍ സിങ്കോ റാഞ്ച് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ഇലക്ഷന്‍ പ്രചാരണവുമായി എത്തിയ ജോര്‍ജിനെ പരിചയപ്പെട്ടു.

2016ല്‍ ഓസ്റ്റിനില്‍ നിന്നു ബിരുദമെടുത്ത പട്ടേല്‍ കോളറാഡോ ഗവര്‍ണറായി തെരെഞ്ഞെടുക്കപ്പെട്ട ജാറെദ് പോലിസിസിന്റെ കാമ്പെയിന്‍ ഡപ്യൂട്ടി ഫൈനാന്‍സ് ഡയറക്ടറായിരുന്നു.

അമ്മ ഫാര്‍മസിസ്റ്റ്. പിതാവ് ഹൂസ്റ്റണില്‍ പോലീസ് ഓഫീസറായിരുന്നു. ഇപ്പോല്‍ മോട്ടല്‍ ബിസിനസിലേക്കു മാറി. അവിവാഹിതന്‍, പക്ഷെ ഡ്യൂക്ക് എന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡ് സഹചാരിയായുണ്ട്. ഒരര്‍ഥത്തില്‍ ഓഫീസ് നടത്തിക്കൊണ്ടു പോകുന്നത് ചീഫ് ഓഫ് സ്റ്റാഫാണ്.

1837ല്‍ സ്ഥാപിതമായ കൗണ്ടിയുടെ നാല്‍പ്പത്താറാമത്തെ തലവനാണ് ജോര്‍ജ്. 46 പേരില്‍ വനിതകളോ വെള്ളക്കാരല്ലാത്തവരോ ഇല്ല.

തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറുള്ള എല്ലാവരേയും ഉള്‍പ്പെടുത്തിയാവും മുന്നോട്ടുപോകുകയെന്നു നേരഠെ ജോര്‍ജ് പറഞ്ഞു. കാര്യങ്ങള്‍ ഭംഗിയായി പോകണമെന്നു നിര്‍ബന്ധമുണ്ട്. എന്തെങ്കിലും പിഴവ് പറ്റിയാല്‍ അതിന്റെ ഉത്തരവാദിത്വം മുഴുവന്‍ തനിക്കായിരിക്കും. ആരും സഹായിക്കാനുണ്ടാവില്ല എന്നു അറിയാം. ഈ സ്ഥാനത്ത് താന്‍ പരാജയപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നവരും ഉണ്ടാകാം. അതിനാല്‍ ഭംഗിയായി കാര്യങ്ങള്‍ നടക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!