Trending Now

റാന്നി : പത്ത് ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് 80 ലക്ഷം രൂപ അനുവദിച്ചു

 

konnivartha.com : റാന്നി നിയോജകമണ്ഡലത്തില്‍ തകര്‍ന്ന പത്ത് ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് 80 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. എന്‍ സി എഫ് ആര്‍ പദ്ധതിയില്‍ നിന്നാണ് റോഡുകളുടെ പുനരുദ്ധാരണത്തിന് എട്ടു ലക്ഷം രൂപ വീതം അനുവദിച്ചത്. തകര്‍ന്ന ഈ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ അടിയന്തരമായി വേണമെന്ന് എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രി കെ. രാജനോട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്. റോഡുകളുടെ പേരും പഞ്ചായത്ത് ബ്രാക്കറ്റിലും എന്ന ക്രമത്തില്‍:

കല്ലംപറമ്പില്‍ പടി -കാര്യാലയം റോഡ് (പഴവങ്ങാടി), പി സി എച്ച് എസ് റോഡ് (അങ്ങാടി), പൊയ്കമണ്‍ -ഒറ്റക്കല്ല് റോഡ് (റാന്നി), കളമ്പാല -മംഗലം തോട്ടത്തില്‍ പടി റോഡ് (കൊറ്റനാട്), തടത്തില്‍ പടി – പുളിമൂട്ടില്‍ പടി റോഡ് (അയിരൂര്‍), ഇടക്കുളം അമ്പലം പടി -വയലാപ്പടി റോഡ് (വടശേരിക്കര), ഇട്ടിയപ്പാറ – കുളമടപ്പടി – ആനത്തടം റോഡ് (പഴവങ്ങാടി), കാട്ടൂര്‍ പേട്ട – മുത്തുപറമ്പില്‍ റോഡ് (ചെറുകോല്‍), ആഞ്ഞിലിമുക്ക് – കൊച്ചു കുളം- തെക്കേക്കര റോഡ് (നാറാണംമൂഴി), സിവി റോഡ് (അങ്ങാടി).