Trending Now

ടെലികമ്മ്യൂണിക്കേഷൻസ് കേരള ഘടകത്തിന്‍റെ മേധാവിയായി വി ശോഭന ചുമതലയേറ്റു

 

konnivartha.com: വി ശോഭന ITS, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൻറെ കേരള LSA യുടെ മേധാവിയായി എറണാകുളത്ത് ചുമതലയേറ്റു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻസ് ബിരുദധാരിയാണ്. ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സർവീസ്സിലെ 1987 ബാച്ച് ഉദ്യോഗസ്ഥ ആയ ഇവരുടെ സ്വദേശം തിരുവനന്തപുരമാണ്.

കേരളത്തിലെ ആദ്യത്തെ വനിതാ മേധാവിയായ ഇവർക്ക് ഇന്ത്യയിൽ വിവിധ ടെലികോം സർക്കിളുകളിൽ, വ്യത്യസ്ത വിഭാഗങ്ങളിലായി ഏകദേശം 34 വർഷത്തെ വിജയകരമായ അനുഭവസമ്പത്തുണ്ട്. എറണാകുളത്ത് ഏരിയ മാനേജർ ,തിരുവനന്തപുരത്തെ റീജിയണൽ ടെലികോം ട്രെയിനിങ്ങ് സെന്റററിൽ പ്രിൻസിപ്പാൾ, ഗാസിയാബാദിലെ ALTTC യിൽ ജനറൽ മാനേജർ, നാഷണൽ ടെലികമ്യൂണിക്കേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി റിസർച്ച് & ട്രെയിനിങ് സ്ഥാപനത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഇതിനുമുമ്പ് കേരള LSA യുടെ ടെക്‌നോളജി വിഭാഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആയിരുന്നു.