konnivartha.com :എനാദിമംഗലം ഗവ. എൽ പി സ്കൂളിനു ഇനി പുതിയ മുഖം.എനാദിമംഗലം
ഗവ. എൽ പി സ്കൂളിലെ പ്രീ സ്കൂൾ ഉദ്ഘാടനം അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.
സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.പ്രീ സ്കൂളിൽ മനോഹരമായ ചിത്രങ്ങളും, നിർമിതികളും ഉൾപെടുത്തിയാണ് നിർമാണം പൂർത്തീകരിച്ചിട്ടള്ളത്. പുതിയ പ്രീ സ്കൂൾ പാഠ്യപദ്ധതി അനുസരിച്ചു തയ്യാറാക്കിയ 13 ഇടങ്ങൾ സ്കൂളിലെ ക്ലാസ്സ് മുറിക്ക് അകത്തും പുറത്തുമായി ഒരുക്കിയിട്ടുണ്ട്.
ഭാഷ വികസന ഇടം, വരയിടം, ഗണിത ഇടം, ശാസ്ത്ര ഇടം, പാഞ്ചേന്ദ്രിയ അനുഭവയിടം, സംഗീതയിടം, കുഞ്ഞരങ്, ഈ-ഇടം, നിർമാണ ഇടം, കര -കൌശലയിടം, കളിയിടം തുടങ്ങിയവയും ഹരിത ഉദ്യാനവും, ശലഭ പാർക്കും കൃത്രിമ വെള്ളച്ചാട്ടവും, നടപ്പാലവും, ഇരിപ്പടങ്ങളും, ട്രാഫിക് സിഗ്നലുകൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.സ്കൂളിന്റെ ഭിത്തിയിൽ ചിത്രങ്ങൾ വരച്ചിട്ടുള്ളതും ശ്രദ്ധേയമാണ്.സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യവും മികച്ച പ്രീ സ്കൂളുമുള്ള വിദ്യാലയമായി ഏനാദിമംഗലം ഗവ. എൽ പി എസ് മാറിയിട്ടുണ്ട്.
ഏനാദിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി അധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ആർ ബി രാജീവ് കുമാർ,സ്കൂൾ പി ടി എ പ്രസിഡന്റ് അർച്ചന സജിത്ത് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശങ്കർ മാരൂർ, പഞ്ചായത്ത് അംഗങ്ങളായ സതീഷ് കുമാർ,കാഞ്ചന,ലത,സമഗ്ര ശിക്ഷ കേരളം ജില്ലാ ഓഫീസർ ലെജു പി തോമസ്,എസ്. എസ്. കെ ജില്ലാ പ്രോഗ്രാം ഓഫീസർ സുജ മോൾ, അടൂർ എ ഇ ഓ സീമ ദാസ്, അടൂർ ബി.പി.സി.ഷഹന കെ എ,സ്കൂൾ ഹെഡ് മിസ്ട്രസ് മീന കുമാരി തുടങ്ങിയവർ സംസാരിച്ചു.