ടോപ് സ്‌കോറര്‍ കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ജില്ലാ തലത്തില്‍ എസ്എസ്എല്‍സി/സിബിഎസ്ഇ/ഐസിഎസ്ഇ/
ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2023-24 ലെ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുള്ള കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. www.sainikwelfarekerala.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന മലയാളത്തിലുള്ള അപേക്ഷ ഫോറത്തില്‍ രണ്ട് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം സെപ്റ്റംബര്‍ 21ന് മുമ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468-2961104.
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ (കാറ്റഗറി നം.405/2021) തസ്തികയുടെ 25.04.2023 തീയതിയില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ അഞ്ച് , ആറ് തീയതികളില്‍ ആശ്രമം മൈദാനം, കൊല്ലം സെന്റര്‍ -1 ല്‍ ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും നടത്തും. ഈ ദിവസങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ രാവിലെ 5.30 ന് ഹാജരാകണം. കാറ്റഗറി നം:405/2021 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍, കാറ്റഗറി നം: 044/2022, കാറ്റഗറി നം:547/2021 എന്നീ തസ്തികകളുടെ ഏതെങ്കിലും ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പക്ഷം രണ്ട്/മൂന്ന് തസ്തികകളുടെയും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത്, കാറ്റഗറി നം:044/2022 അല്ലെങ്കില്‍ കാറ്റഗറി നം:547/2021 തസ്തികയുടെ പ്രായോഗിക പരീക്ഷ കേന്ദ്രത്തിലാണ് ഹാജരാകേണ്ടത്. ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ അഡ്മിഷന്‍ ടിക്കറ്റ്, പി.എസ്.സി അംഗീകരിച്ച ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കേറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് (ഫോര്‍ ഫിസിക്കല്‍ ആന്റ് വിഷന്‍ – ഈ രണ്ട് സര്‍ട്ടിഫിക്കറ്റുകളും ഗവ.സര്‍വീസിലുള്ള അസിസ്റ്റന്റ് സര്‍ജന്‍/ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറില്‍ നിന്നും വാങ്ങണം), സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ സഹിതം ടെസ്റ്റിന് ഹാജരാകണം. ഫോണ്‍ : 0468 2222665.കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂലൈ ഒന്നിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂലൈ ഒന്നിന് രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.
പുനലൂര്‍ ടിംബര്‍ സെയില്‍സ് ഡിവിഷന് കീഴിലുളള കടക്കാമണ്‍, കോന്നി തടി ഡിപ്പോകളിലെ 2023-24 വര്‍ഷത്തെ കാടുവെട്ട് ജോലികളുടെ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 ന് ഉച്ചയ്ക്ക് ശേഷം മൂന്നുവരെ. ഫോണ്‍ : 0475 2222617.
ട്രേഡ്സ്മാന്‍ (ഓട്ടോമൊബൈല്‍) ഒഴിവ്
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ ട്രേഡ്സ്മാന്‍(ഓട്ടോമൊബൈല്‍) തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ അഞ്ചിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചിയില്‍ വൈകിട്ട് ആറു മുതല്‍ എട്ടു വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. തിരുവനന്തപുരത്ത് 10.30 മുതല്‍ 12.00 വരെയാണ് ക്ലാസ് സമയം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല.
ഫോണ്‍: 0484-2422275, 2422068, 0471 2726275.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗം, ആത്മഹത്യപ്രവണത എന്നിവയെക്കുറിച്ചും ആയത് തടയുന്നതിനായി സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചും, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നത് സംബന്ധിച്ചും, ചൈല്‍ഡ് പ്രൊട്ടക്ഷന് കമ്മറ്റികള്‍ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ.എന്‍.രാജീവ് , ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീതാ ദാസ്, ജില്ലയിലെ ഗ്രാമ-ബ്ലോക്ക്-മുന്സിപ്പാലിറ്
ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും
ജൂണ്‍ 30, ജൂലൈ ഒന്ന്,രണ്ട്,ഏഴ്,എട്ട്,ഒന്‍പത് തീയതികളില്‍ മണ്ഡലത്തിലാകെ ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ യുടെ അധ്യക്ഷതയില്‍ തിരുവല്ല ഡയറ്റ് ഹാളില്‍ ചേര്‍ന്ന പകര്‍ച്ചപനി അവലോകന യോഗത്തില്‍ തീരുമാനമായി. ഇതിന് മുന്നോടിയായി 29,30 തീയതികളില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തും. മണ്ഡലത്തിലെ അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ലേബര്‍ ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ ചേര്‍ന്ന് പരിശോധന നടത്തുവാനും യോഗത്തില്‍ തീരുമാനിച്ചു.
തെളിവെടുപ്പ് യോഗം ജൂലൈ അഞ്ചിന്
സംസ്ഥാനത്തെ ആയുര്‍വേദിക് ആന്റ് അലോപ്പതിക് മരുന്നു നിര്‍മാണം, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ജൂലൈ അഞ്ചിന് യഥാക്രമം രാവിലെ 11 നും ഉച്ചയ്ക്ക് ശേഷം മൂന്നിനും തിരുവനന്തപുരം ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തിലെ മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. തെളിവെടുപ്പ് യോഗത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി – തൊഴിലുടമ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
കൂണ്‍ കൃഷിയില്‍ സംരംഭകത്വ വികസന പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എന്‍എഎആര്‍എം ന്റെ സാമ്പത്തിക സഹായത്തോടുകൂടി പട്ടികജാതി വിഭാഗക്കാര്‍ക്കായി കൂണ്‍ കൃഷിയില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. കൂണ്‍ കൃഷിയുടെ ശാസ്ത്രീയരീതികള്‍, വിത്ത് ഉത്പാദനം, ബെഡ് തയ്യാറാക്കല്‍, കൃഷിക്കുള്ള ഷെഡിന്റെ നിര്‍മാണം, വിളവെടുപ്പ്, വിപണനം, മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലത്തില്‍ പഠന യാത്രയും ഉള്‍പെടുത്തിയിട്ടുണ്ട്.
അധ്യാപക ഒഴിവ്
കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ എച്ച്എസ്ടി മലയാളത്തിന് അധ്യാപക ഒഴിവുണ്ട്. ജൂണ്‍ 30 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍ : 0468 2350548.
റിസോഴ്സ്പേഴ്സണ്‍ തെരഞ്ഞെടുപ്പ്
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മിഷന്‍ വാത്സല്യ പദ്ധതി വഴി നടപ്പാക്കുന്ന ഒ.ആര്‍.സി പദ്ധതിയുടെ 2023-24 അധ്യയന വര്‍ഷത്തെ വിവിധ പരിശീലന പരിപാടികളിലേയ്ക്ക് റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
ഹോണറേറിയം: കൈകാര്യം ചെയ്യുന്ന സെഷനുകള്‍ക്കനുസരിച്ച്
വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും ജനന തീയതി, യോഗ്യത, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കണം. 01.06.2023 ന് അപേക്ഷകര്‍ക്ക് 40 വയസ് കവിയരുത്.ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട – 689533 എന്ന വിലാസത്തില്‍ ജൂലൈ ആറിന് വൈകുന്നേരം അഞ്ചിന് മുമ്പായി തപാല്‍ മുഖേന അപേക്ഷ ലഭിക്കണം. ഫോണ്‍: 0468 2319998.