Trending Now

കോന്നി വകയാറിലെ കലുങ്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കണം 

 

konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ വകയാര്‍ ചന്ത ഭാഗത്തെ കലുങ്ക് നിര്‍മ്മാണം നിര്‍ത്തി വെച്ചതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണ് . മറ്റുള്ള സ്ഥലങ്ങളില്‍ പണികള്‍ നടക്കുമ്പോള്‍ ഈ കലുങ്ക് നിര്‍മ്മാണം നിര്‍ത്തി വെച്ച കാര്യങ്ങള്‍ തിരക്കുമ്പോള്‍ കെ എസ് റ്റി പി അധികൃതര്‍ ശെരിയായ ഉത്തരം നല്‍കുന്നില്ല എന്നാണ് പരാതി . കലുങ്കിന്‍റെ മുകളില്‍ സ്ലാബുകള്‍ ക്രമീകരിച്ച് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തുവാന്‍ അധികൃതര്‍ക്ക് കഴിയണം .

കോന്നി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡും പ്രമാടം പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രധാന പാതയുടെ കലുങ്ക് നിര്‍മ്മാണം ആണ് നിര്‍ത്തിവെച്ചിരിക്കുന്നത്‌ . ഈ കലുങ്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കോന്നി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ്‌ അംഗം അനി സാബു തോമസ്‌ കെ എസ് റ്റി പിയ്ക്കും കരാര്‍ ഏറ്റെടുത്ത കമ്പനിയ്ക്കും കത്ത് നല്‍കി