Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/06/2023)

ജില്ലാ കളക്ടര്‍ ഇടപെട്ടു; ശബരിമല വനമേഖലയിലെ  വിദ്യാര്‍ഥികളുടെ യാത്രാ അനിശ്ചിതത്വം പരിഹരിച്ചു
ശബരിമല വനമേഖലയില്‍പ്പെട്ട അട്ടത്തോട്, കിസുമം സ്‌കൂളുകളിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു പോകുന്നതിനുള്ള ബസ് സംബന്ധിച്ച അനിശ്ചിതത്വം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഇടപെട്ട് പരിഹരിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് സെന്ററില്‍നിന്നും അട്ടത്തോട് സ്‌കൂളിന് അനുവദിച്ചിട്ടുള്ള ബസിലാണ് നിലവില്‍ രണ്ടു സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്. അറ്റകുറ്റപ്പണിക്ക് വര്‍ക്ക്‌ഷോപ്പില്‍ കയറ്റിയിട്ടുള്ള ബസ് പണം ലഭ്യമല്ലാതിരുന്നതിനാല്‍ ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല.
വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം അടിയന്തിരമായി ഉറപ്പാക്കണമെന്ന് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീറിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ബുധനാഴ്ച പെരുനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്റെ അധ്യക്ഷതയിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ പ്രതിനിധി, റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, അട്ടത്തോട് സ്കൂൾ ഹെഡ് മാസ്റ്റർ  എന്നിവർ പങ്കെടുത്ത  യോഗത്തില്‍ സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ വാഹനം ഓടിക്കുന്നതിന് തീരുമാനമായി.  ചെലവിനത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ ആനുപാതിക തുക പട്ടികവര്‍ഗ വികസന വകുപ്പ് ഹെഡ്മാസ്റ്റർക്ക് അനുവദിക്കും. വിദ്യാവാഹിനി പദ്ധതി പ്രകാരമാണ് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ യാത്രാസൗകര്യത്തിന്റെ ചെലവ് നല്‍കുക. പിടിഎയുടെ ആഭിമുഖ്യത്തില്‍ ബസിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും. വാഹനത്തിന്റെ ഉടമസ്ഥാവകാശം അട്ടത്തോട് ഗവ എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കാണ്.

 

സമ്പൂര്‍ണ ശുചിത്വ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  : ജൂണ്‍ 20ന് ജില്ലാതല അവലോകന യോഗം ചേരും

ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാക്കിയ പദ്ധതികളുടെ നിര്‍വഹണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള  പ്രത്യേക അവലോകന യോഗങ്ങള്‍ ചേരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. 2023 – 24 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹോളില്‍ ചേര്‍ന്ന ജില്ലാ ആസൂതണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുമായി ബന്ധപ്പെട്ട ആദ്യത്തെ ജില്ലാതല അവലോന യോഗം 20ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ പദ്ധതി നിര്‍വഹണം എത്രയും വേഗമാക്കണം. ത്രിതല പഞ്ചായത്തുകള്‍ വഴി നടപ്പാക്കുന്ന സംയുക്ത പ്രൊജക്ടുകള്‍ യോജിച്ചുള്ള കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നടപ്പാക്കണം. ആസൂത്രണ ഗ്രാമസഭകള്‍ ഉടനെ ചേര്‍ന്ന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തി അന്തിമമാക്കിയ 2023 – 24 വാര്‍ഷിക പദ്ധതിക്കാണ് അംഗീകാരമായത്. അടൂര്‍ നഗരസഭയും, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും, മലയാലപ്പുഴ, വടശേരിക്കര, കവിയൂര്‍, മൈലപ്ര, കൊടുമണ്‍, അയിരൂര്‍, നിരണം, ഇരവിപേരൂര്‍, എഴുമറ്റൂര്‍, കലഞ്ഞൂര്‍, റാന്നി പഴവങ്ങാടി, മല്ലപ്പള്ളി, കടപ്ര, സീതത്തോട്, പെരിങ്ങര, പള്ളിക്കല്‍, കോട്ടാങ്ങല്‍, നെടുമ്പ്രം, കോയിപ്രം ഗ്രാമപ്പഞ്ചായത്തുകളുമടക്കമുള്ള 21 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്കാണ് അംഗീകാരം ലഭിച്ചത്. ഇതുകൂടാതെ 42 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക്  ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയിട്ടുണ്ട്.

 

യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ദീപ ചന്ദ്രന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം     
പത്തനംതിട്ട ജില്ലയിലെ  വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍  (നാച്വറല്‍ സയന്‍സ് ) (മലയാളം മീഡിയം) (കാറ്റഗറി നം.384/2020) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ 21, 22 തീയതികളില്‍  എറണാകുളം മേഖലാ പി.എസ്.സി  ഓഫീസില്‍ അഭിമുഖം നടത്തും. പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍   (മലയാളം) (കാറ്റഗറി നം:255/2021) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ 22, 23 തീയതികളില്‍ തിരുവനന്തപുരം ആസ്ഥാന പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, ഇവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0468 2222665.

സൗജന്യപരിശീലനം 
എസ്ബിഐ ഗാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം തിരുവല്ലയില്‍  ആറ് ദിവസത്തെ സൗജന്യ നെറ്റിപ്പട്ടം നിര്‍മാണ  പരിശീലനം ആരംഭിക്കുന്നു.  താത്പര്യമുള്ളവര്‍ 0468 2270243, 8330010232  എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുക.

വയര്‍മാന്‍ പ്രായോഗിക പരീക്ഷ
2022 ലെ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ജൂണ്‍ 19 മുതല്‍ 23 വരെയുളള തീയതികളില്‍ ഗവ.ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ നടത്തും. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ജൂണ്‍ 17 ന് വൈകിട്ട് അഞ്ചിന് മുന്‍പായി പത്തനംതിട്ട ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്റുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2223123.

സ്‌കോള്‍ കേരള; ഹയര്‍ സെക്കന്‍ഡറി പ്രവേശനം ആരംഭിച്ചു
സ്‌കോള്‍ കേരള മുഖേന 2023-24 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി കോഴ്സ് രണ്ടാംവര്‍ഷ പ്രവേശനം, പുന:പ്രവേശനം ആഗ്രഹിക്കുന്ന നിര്‍ദ്ദിഷ്ട യോഗ്യതയുളളവര്‍ക്ക് www.scolekerala.org എന്ന വെബ് സൈറ്റ് മുഖേന ജൂണ്‍ 15 മുതല്‍ 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും നിര്‍ദ്ദിഷ്ട രേഖകളും എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം -695 012 എന്ന മേല്‍വിലാസത്തില്‍  നേരിട്ടോ സ്പീഡ് /രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ ജൂലൈ അഞ്ചിനകം എത്തിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 2342950.

സൗജന്യപരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം തിരുവല്ലയില്‍ ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ്, കേക്ക് അടക്കമുള്ള ബേക്കറി ഉത്പന്നങ്ങളുടെ 10 ദിവസത്തെ സൗജന്യ പരിശീലനം ജൂണ്‍ 21   മുതല്‍ ആരംഭിക്കുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.താത്പര്യമുള്ളവര്‍ 0468 2270243, 8330010232 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുക

 

പ്രവാസി പുനരധിവാസ വായ്പാ പദ്ധതി
സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ നോര്‍ക്ക റൂട്സുമായി ചേര്‍ന്ന് നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിയായ പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയില്‍ വായ്പ അനുവദിക്കുന്നതിനായി വിവിധ ജില്ലകളിലെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട സംരംഭകത്വ ഗുണമുളള യുവതീയുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷകര്‍ തൊഴില്‍രഹിതരും 18 നും 55 നും മധ്യേ പ്രായം ഉളളവരും ആയിരിക്കണം. ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നത്. നല്‍കുന്ന വായ്പയുടെ 15 ശതമാനം ബാക്ക് എന്റഡ് സബ്സിഡിയായും തിരിച്ചടവ് വീഴ്ച കൂടാതെ നടത്തുന്ന സംരംഭകര്‍ക്ക് ആദ്യത്തെ നാല് വര്‍ഷത്തേക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയായും നോര്‍ക്ക റൂട്സ് അനുവദിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥ /വസ്തു ജാമ്യം ഹാജരാക്കണം. താത്പര്യമുളള അപേക്ഷകര്‍ കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ് എന്നിവ തെളിയിക്കുന്നതിനുളള രേഖകളുടെ പകര്‍പ്പും ഹാജരാക്കണം. ഫോണ്‍ : 04734 253381.

ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസ് പരിധിയില്‍പെട്ട നാല് പഞ്ചായത്തുകളിലെ 107 അംഗന്‍വാടികളില്‍ ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാലിന് ഉച്ചയ്ക്ക് 2.30. ഫോണ്‍ : 0468 2334110.

തൊഴില്‍ മേള
അടൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍16ന് അടൂര്‍ റവന്യൂ ടവറില്‍ മിനി ജോബ് ഫെസ്റ്റ് നടത്തും. ഈ തൊഴില്‍ മേളയില്‍ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. തൊഴില്‍ മേളയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ പരിഗണന ലഭിക്കും വിധം എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ/ഐടിസി മുതല്‍ ഡിപ്ലോമ, ബിടെക്, ബിരുദം, ബിരുദാനന്തരബിരുദം, പാരാമെഡിക്കല്‍, ബാങ്കിംഗ് മേഖല, ഇ-കൊമേഴ്‌സ് മേഖല, മാനേജ്‌മെന്റ് മേഖല, ഐടി മേഖല തുടങ്ങിയവയില്‍ യോഗ്യതകളും പ്രാവീണ്യവും ഉള്ളവര്‍ക്കും പങ്കെടുക്കാം.

തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും, ഉദ്യോഗാര്‍ഥികളും  www.ncs.gov.in എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷന്‍ ചെയ്യണം. ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ മേളയ്ക്ക് ഹാജരാകുമ്പോള്‍ അഞ്ചു സെറ്റ് സിവി (കരിക്കുലം വിറ്റേ) കൈയില്‍ കരുതണം.

വ്യത്യസ്ത തസ്തികകളിലായി എഴുനൂറോളം അവസരങ്ങള്‍ മേളയില്‍ ഉണ്ടാകും.പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ്എക്‌സ്‌ചേഞ്ച് 04682222745, ടൗണ്‍ എംപ്ലോയ്‌മെന്റ്എക്‌സ്‌ചേഞ്ച് അടൂര്‍ – 04734- 224810.

 

പന്നയ്ക്കപതാല്‍ പട്ടികജാതി കോളനി വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചു
അംബദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊറ്റനാട് പഞ്ചായത്തിലെ പന്നയ്ക്കപതാല്‍ പട്ടികജാതി കോളനി വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. കൊറ്റനാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍  ഉള്‍പ്പെടുന്ന ഈ കോളനിയില്‍ 60 ഓളം പട്ടികജാതി കുടുംബങ്ങളാണ് താമസിക്കുന്നത്.

 

കോളനിയിലെ വഴിയുടെ വികസനം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പൊതു ഇടങ്ങളുടെ വികസനം, വീടുകളുടെ അറ്റകുറ്റപ്പണികള്‍, കിണറുകളുടെ നവീകരണം, സംരക്ഷണഭിത്തി നിര്‍മാണം, കുടിവെള്ളം ഉറപ്പാക്കല്‍, ശുചിമുറികളുടെ നിര്‍മാണം എല്ലാം പദ്ധതിയില്‍ ഉള്‍പ്പെടും.
സാംബവ മഹാസഭയുടെ സ്ഥാപക നേതാവും ശ്രീമൂലം പ്രജാസഭയില്‍ അംഗവുമായിരുന്ന നവോത്ഥാന നായകന്‍ കാവാരിക്കുളം  കണ്ഠന്‍ കുമാരന്‍ ജനിച്ചുവളര്‍ന്ന സ്ഥലം എന്ന പ്രത്യേകതയും ഈ കോളനിക്ക് ഉണ്ട്. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ്  മന്ത്രി കെ. രാധാകൃഷ്ണനോട് ഈ കോളനിയുടെ വികസനം അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് അംബേദ്ക്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട്  അനുവദിച്ചിരിക്കുന്നത്.

 

പന്നയ്ക്കപതാല്‍ പട്ടികജാതി കോളനി വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചു
അംബദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊറ്റനാട് പഞ്ചായത്തിലെ പന്നയ്ക്കപതാല്‍ പട്ടികജാതി കോളനി വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. കൊറ്റനാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍  ഉള്‍പ്പെടുന്ന ഈ കോളനിയില്‍ 60 ഓളം പട്ടികജാതി കുടുംബങ്ങളാണ് താമസിക്കുന്നത്.

 

കോളനിയിലെ വഴിയുടെ വികസനം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പൊതു ഇടങ്ങളുടെ വികസനം, വീടുകളുടെ അറ്റകുറ്റപ്പണികള്‍, കിണറുകളുടെ നവീകരണം, സംരക്ഷണഭിത്തി നിര്‍മാണം, കുടിവെള്ളം ഉറപ്പാക്കല്‍, ശുചിമുറികളുടെ നിര്‍മാണം എല്ലാം പദ്ധതിയില്‍ ഉള്‍പ്പെടും.

സാംബവ മഹാസഭയുടെ സ്ഥാപക നേതാവും ശ്രീമൂലം പ്രജാസഭയില്‍ അംഗവുമായിരുന്ന നവോത്ഥാന നായകന്‍ കാവാരിക്കുളം  കണ്ഠന്‍ കുമാരന്‍ ജനിച്ചുവളര്‍ന്ന സ്ഥലം എന്ന പ്രത്യേകതയും ഈ കോളനിക്ക് ഉണ്ട്. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ്  മന്ത്രി കെ. രാധാകൃഷ്ണനോട് ഈ കോളനിയുടെ വികസനം അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് അംബേദ്ക്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട്  അനുവദിച്ചിരിക്കുന്നത്.

 

 

എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി
പത്തനംതിട്ട ജില്ലയിലെ കോന്നി ഗ്രാമപഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റ്, ഫിഷ് സ്റ്റാളുകള്‍ തുടങ്ങിയവയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, പഞ്ചായത്ത്  ഉദ്യോഗസ്ഥരോടൊപ്പം പരിശോധന നടത്തി. 30 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ നിയമലംഘനം കണ്ടെത്തിയ എട്ട് സ്ഥാപനങ്ങളില്‍ നിന്നും 43.51 കിലോ നിരോധന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
)
കെല്‍ട്രോണ്‍ ജേണലിസം പഠനത്തിന് അപേക്ഷ ക്ഷണിച്ചു
കേരളസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഒരുവര്‍ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയജേണലിസം, ടെലിവിഷന്‍ജേണലിസം, സോഷ്യല്‍മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിംഗ് എന്നിവയിലാണ് പരിശീലനം ലഭിക്കുക. മാധ്യമസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്,പ്ളേസ്മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.

ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കോ, അവസാനവര്‍ഷ ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാം.  അപേക്ഷകള്‍ ജൂണ്‍ 25-ന് അകം തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് കേന്ദ്രത്തില്‍ ലഭിക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക:  954495 8182.
വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്. ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695 014.

വാര്‍ഡ് സഭ
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ   2023-2024 വര്‍ഷത്തെ വാര്‍ഷിക  ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള   ഗ്രാമസഭകള്‍   ജൂണ്‍ 16 മുതല്‍ 24 വരെ നടത്തും. വാര്‍ഡ്, തീയതി സമയം സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.

വാര്‍ഡ് ഒന്നിന് ജൂണ്‍ 16 ന് രാവിലെ 10.30 ന് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ്  പള്ളി ഓഡിറ്റോറിയം, ചെങ്ങരൂര്‍.വാര്‍ഡ് രണ്ടിന് ജൂണ്‍ 21 ന് ഉച്ചയ്ക്ക് ശേഷം 3.30. സെന്റ് ജോര്‍ജ്ജ് എല്‍. പി. എസ്.  പൂതാംപുറം, ചെങ്ങരൂര്‍.വാര്‍ഡ് മൂന്നിന് ജൂണ്‍ 17 ന് ഉച്ചയ്ക്ക് ശേഷം 2.30. സെന്റ് ജോര്‍ജ്ജ് എല്‍. പി. എസ്. പൂതാംപുറം, ചെങ്ങരൂര്‍.വാര്‍ഡ് നാലിന് ജൂണ്‍ 18 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഗവ.യു പി എസ് , തുരുത്തിക്കാട.്‌വാര്‍ഡ് അഞ്ചിന് ജൂണ്‍ 23 ന്  ഉച്ചയ്ക്ക് 3.30 ന്  ബി. എ. എം. കോളേജ്, തുരുത്തിക്കാട്.വാര്‍ഡ് ആറിന് ജൂണ്‍ 24 ന് രാവിലെ 11 ന് സെന്റ് ജോസഫ് എല്‍. പി. എസ്, തുരുത്തിക്കാട്.വാര്‍ഡ് ഏഴിന് ജൂണ്‍ 18 ന് ഉച്ചയ്ക്ക്  രണ്ടിന് ഗവ: എല്‍.പി.എസ്, അമ്പാട്ടുഭാഗം.വാര്‍ഡ് എട്ടിന് ജൂണ്‍ 24 ന് ഉച്ചയ്ക്ക് 2.30 ന് ഗവ: എല്‍.പി.എസ്, പുതുശ്ശേരി.വാര്‍ഡ് ഒന്‍പതിന് ജൂണ്‍ 22 ന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഹാള്‍ കല്ലൂപ്പാറ.വാര്‍ഡ് പത്തിന് ജൂണ്‍ 24 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഗവ : എല്‍ പി. എസ് കല്ലൂപ്പാറ.വാര്‍ഡ് 11 ന് ജൂണ്‍ 17 ന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഹാള്‍, കല്ലൂപ്പാറ.വാര്‍ഡ് 12 ന് ജൂണ്‍ 19 ന് ഉച്ചയ്ക്ക് ശേഷം 2.30 ന്  പഞ്ചായത്ത് ഹാള്‍, കല്ലൂപ്പാറ.വാര്‍ഡ് 13   ന് ജൂണ്‍ 20ന് ഉച്ചയ്ക്ക് ശേഷം മൂന്നിന്  കമ്മ്യൂണിറ്റി ഹാള്‍, മുടിമല.വാര്‍ഡ് 14 ന് ജൂണ്‍ 24 ന് രാവിലെ 11 ന് ഗവ.എല്‍. പി. എസ്, പുതുശ്ശേരി.

 

വിവരാവകാശ നിയമം:ഏകദിന പരിശീലനം 17ന് കാതോലിക്കേറ്റ് കോളജില്‍

സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം 2005 സംബന്ധിച്ച് ജൂണ്‍ 17ന് രാവിലെ 10.30ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ഏകദിന പരിശീലനം സംഘടിപ്പിക്കും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായ എ.എ. ഹക്കീം, ഡോ. കെ.എം. ദിലീപ്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലയിലെ ഏല്ലാ വകുപ്പുകളിലെയും വിവരാവകാശ പൊതുബോധന ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും പങ്കെടുക്കും. ആദ്യ സെഷനില്‍ വിവരാവകാശ നിയമം: ജനസൗഹൃദ നിയമം, വിവരാവകാശ നിയമം: പുതിയ വെല്ലുവിളികള്‍ എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. രണ്ടാം സെഷനില്‍ ചര്‍ച്ചയും സംശയനിവാരണവും നടക്കും. രാവിലെ 10ന് രജിസ്ട്രേഷന്‍ ആരംഭിക്കും

 

ഉയരെ പദ്ധതി: വിദ്യാര്‍ഥികളെ ആദരിക്കുന്നു
കോന്നി നിയോജകമണ്ഡലത്തില്‍ 2023ലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിലും, സിബിഎസ്ഇ, ഐസിഎസ്ഇ  പരീക്ഷകളിലും എല്ലാ വിഷയങ്ങള്‍ക്കും
എ പ്ലസ്, എ വണ്‍ ഗ്രേഡ് നേടിയ വിദ്യാര്‍ഥികളെ കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ് കുമാര്‍ ആദരിക്കുന്നു. കോന്നി നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ചു നടപ്പാക്കിയ ഉയരെ പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ഥികളെ ആദരിക്കുന്നത്.

2023 ജൂണ്‍ 16ന് ഉച്ചയ്ക്ക് 1.45 ന് കോന്നി എലിയറയ്ക്കല്‍ എസ്. സിനിമാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുമോദന ചടങ്ങ് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കൃഷി വകുപ്പ് മന്ത്രി  പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, മണ്ഡലത്തിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടി സംബന്ധിച്ച വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പര്‍റുകളില്‍ ബന്ധപ്പെടുക. +919645056398, +918921308727.

 

ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ജൂണ്‍ 17ന്

എസ് എസ് എല്‍ സി, പ്ലസ്ടു വിജയികള്‍ക്കായി പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ജൂണ്‍ 17ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഉദ്ഘാടനം ചെയ്യും.
ഡോ. സുജിത്രന്‍ (അസി. പ്രൊഫസര്‍ എസ്ജെബി കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍ നെടുംകുന്നം) വിദ്യാര്‍ഥികള്‍ക്കും, എസ്. സുകു ( കരിയര്‍ മോട്ടിവേറ്റര്‍, റിട്ട. പ്രിന്‍സിപ്പല്‍,  ജി.ജി.എച്ച്.എസ് എസ് പെരുമ്പാവൂര്‍) രക്ഷകര്‍ത്താക്കള്‍ക്കും ക്ലാസെടുക്കും. രജിസ്ട്രേഷനും, വിശദ വിവരങ്ങള്‍ക്കും 8547716844, 8157094544 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.