പത്തനംതിട്ട :സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ നടപ്പിലാക്കിവരുന്ന സാമൂഹിക സുരക്ഷ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 8 ജില്ലകളിലായി നിർമ്മിച്ചു കൊടുത്ത സ്നേഹ ഭവനങ്ങളിലെ വിദ്യാർത്ഥികൾക്കായി വിദ്യാകിരൺ പദ്ധതി പത്തനംതിട്ട ടൗൺ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഡോ.എം .എസ്. സുനിൽ ഉദ്ഘാടനം നിർവഹിച്ചു.
എല്ലാ മാസവും ദുബായ് ദിശയുടെ സഹായത്താൽ ഏറ്റവും അർഹരായ 100 കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകൾ നൽകുകയും ചെയ്തു . വിദ്യാർഥികൾക്ക് പഠന ഉപകരണങ്ങളും കുടകളും നൽകി .സ്നേഹ ഭവനങ്ങളിലെ പത്താം ക്ലാസിലും പ്ലസ് ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും ഫുൾ എ പ്ലസ് കിട്ടിയ രണ്ട് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുകയും ചെയ്തു. കെ .പി. ജയലാൽ, ആര്യ .സി .എൻ .ജിബി മാത്യു എന്നിവർ സംസാരിച്ചു