konnivartha.com/ ജിദ്ദ :കഴിഞ്ഞ ഒൻപത് വർഷത്തോളമായി ജിദ്ദ ഒഐസിസി യുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന പ്രവാസി സേവന കേന്ദ്ര – ഹെല്പ് ഡെസ്ക് ഷറഫിയയിൽ നിന്നും മാറ്റി.പകരം മുഷ്റഫയിലുള്ള സീസൺസ് റെസ്റ്റോറന്റിൽ പ്രവര്‍ത്തനം ആരംഭിച്ചു . പത്തനംതിട്ടയിലെ മുതിര്‍ന്ന മാധ്യമ പ്രവർത്തകന് ബിനു വാഴമുട്ടം മുഖ്യതിഥിയായിരുന്നു.
ജിദ്ദ ഒ ഐ സി സി യുടെ വിവിധ സേവനങ്ങൾ, നോർക്ക – പ്രവാസി ക്ഷേമനിധി എന്നിവയിൽ അംഗത്വം നൽകൽ , ഹജ്ജ് ,ശബരിമല തീർത്ഥാടകരെ സഹായിക്കൽ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാൻ പറ്റാത്ത കാര്യങ്ങളാണെന്നും എല്ലാമേഖലയിലുംപ്രത്യേകിച്ച് നാടും മറുനാടും കൂട്ടിയിണക്കികൊണ്ട് സാമൂഹിക സേവനം നടത്തുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അധ്യക്ഷത വഹിച്ചു. എല്ലാ ബുധനാഴ്ചകളിലും ഷറഫിയയിലെ ഇമ്പാല ഗാർഡൻ തുടർന്ന് ഇമ്പീരിയൽ റെസ്റ്റോറന്റ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വരുമ്പോൾ നൂറുകണക്കിന് പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുവാനും ആയിരക്കണക്കിന് പ്രവാസികൾക്ക് നോർക്ക ഇൻഷുറൻസ് കാർഡ് ലഭ്യമാകുവാനും നിരവധി പ്രവാസികൾക്ക് പെൻഷൻ കിട്ടുവാനും ഇതിലൂടെ സാധിച്ചു വന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്നും മുനീർ പറഞ്ഞു.
സീസൺസ് റെസ്റ്റോറന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സെക്കീർ പുളിക്കൽ, കെ പി സി സി ഐ ടി സെൽ മുൻ മെമ്പർ ഇക്ബാൽ പൊക്കുന്നു, മുൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ നൗഫൽ, ജനറൽ സെക്രട്ടറി സക്കീര്‍ ഹുസൈൻ എടവണ്ണ, ട്രഷറർ ശ്രീജിത് കണ്ണൂർ, ഒഐസിസി ശബരിമല സേവന കേന്ദ്ര കണ്‍വീനര്‍ അനിൽ കുമാർ പത്തനംതിട്ട, ഹജ്ജു വെൽഫെയർ ഫോറം ജനറൽ കൺവീനർ അഷ്റഫ് വടക്കേക്കാട് ഒ ഐ സി സി ഹജ്ജ് സെൽ കോർഡിനേറ്റർ ഷമീർ നദ്വി കുറ്റിച്ചൽ, നാഷ്ണൽ കമ്മിറ്റി പ്രവർത്തക സമതി അംഗം മനോജ് മാത്യു അടൂർ, മറ്റു ഭാരവാഹികളായ വിലാസ് അടൂർ, എബി കെ ചെറിയാൻ മാത്തൂർ, സൈമൺ പത്തനംതിട്ട എന്നിവർ സംസാരിച്ചു.
പ്രവാസി സേവന കേന്ദ്ര കൺവീനറും ഗ്ലോബൽ അംഗവുമായ അലി തേക്കുതോട് സ്വാഗതവും നോർക്ക ഹെല്പ് സെൽ കൺവീനറും ജനറൽ സെക്രട്ടറിയുമായ നൗഷാദ് അടൂർ നന്ദിയും പറഞ്ഞു. ബഷീർ അലി പരുത്തിക്കുന്നാന് , ഉസ്മാൻ കുണ്ടുക്കാവ്, ഷിബു തിരുവല്ല, ഉണ്ണി തെക്കെടത്തു സജി ജോർജ്ജ് കുറുങ്ങാട്ട് തുടങ്ങിയവർ സന്നിഹിരായിരുന്നു.