Trending Now

കല്ലേലി കാവില്‍ 1101 കരിക്കിന്‍റെ വലിയ പടെനി

മലയപ്പൂപ്പന്‍റെ തിരു നടയില്‍ 1101 കരിക്കിന്‍റെ വലിയ പടെനിയും
പത്താമുദയ മണ്ഡല പൂജയും ജൂണ്‍ 2 ശനിയാഴ്ച
………………………………………………………………………………………….
പത്തനംതിട്ട :മലകള്‍ക്കും പ്രകൃതി യ്ക്കും മാനവ കുലത്തിനും വന്നു ചേര്‍ന്നി ട്ടുള്ള പിണി കള്‍ ഒഴിപ്പിക്കുവാന്‍ 999 മലകളുടെ അധിപനായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) 1101 കരിക്കിന്‍റെ വലിയ പടേനി ,പത്താമുദയ മണ്ഡല പൂജ ,പുഷ്പാഭി ഷേകം,ആനയൂട്ട്‌ ,അന്നദാനം ,നൂറും പാലും ,കല്ലേലി വിളക്ക് ,കാവ് തൃപ്പടി പൂജ,കുംഭ പാട്ട് എന്നിവ ജൂണ്‍ 2 ശനിയാഴ്ച കാവ് ആചാര അനുഷ്ടാന പ്രകാരം നടക്കും .കാട്ടാ നകള്‍ക്ക് ചക്ക പഴവും ,വിവിധ പഴവര്‍ഗവും,കരിമ്പും ചേര്‍ത്തുള്ള ആനയൂട്ട്‌ വനത്തില്‍ ആനതാരയില്‍ നടക്കും .
ജൂണ്‍ 2 ശനിയാഴ്ച വെളുപ്പിനെ 4 ന് മലഉണര്‍ത്തല്‍,4.30 കാവ്‌ ഉണര്‍ത്തല്‍ കാവ് ആചാരങ്ങള്‍ ,താംബൂല സര്‍പ്പണം പറ കൊട്ടി പാട്ട് ,8.30 പ്രഭാത പൂജ പുഷ്പാഭി ഷേകം,8.45 മുതല്‍ മീനൂട്ട് ,വാനര യൂട്ട്‌,ആനയൂട്ട്‌ 9 മണി മുതല്‍ പ്രസിദ്ധമായ 1101 കരിക്കിന്‍റെ വലിയ പടേനി ,10 മണിയ്ക്ക് അന്നദാനം ,11 ന് സര്‍പ്പക്കാവില്‍ നൂറും പാലും ,വൈകിട്ട് 6 മണിയ്ക്ക് അച്ചന്‍കോവില്‍ ആറ്റില്‍ കല്ലേലി വിളക്ക് തെളിയിക്കല്‍ 6.30 ദീപാരാധന ദീപാകാഴ്ച ചെണ്ട മേളം മലയൂട്ട്‌,7.30കാവ് തൃപ്പടി പൂജ ,രാത്രി 9 മണിയ്ക്ക് ചരിത്ര പുരാതനമായ കുംഭ പാട്ട് .
1101 കരിക്കിന്‍റെ വലിയ പടേനി ക്ക് ആവശ്യമായ കരിക്ക് ,വിത്ത് ,പുഷ്പാ ഭിഷേ കത്തി നാവശ്യമായ പുഷ്പം പൂജാ ദ്ര വ്യങ്ങള്‍ എന്നിവ ഭക്ത ജനങ്ങള്‍ക്ക്‌ വഴിപാടായി സമര്‍പ്പിക്കാം എന്ന് കാവ് സംരക്ഷണ സമിതി പ്രസിഡണ്ട്‌ അഡ്വ :സി .വി ശാന്ത കുമാര്‍ ,സെക്രട്ടറി സലിം കുമാര്‍ എന്നിവര്‍ അറിയിച്ചു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!