konnivartha.com: ഓണ്‍ലൈന്‍ മാധ്യമങ്ങളെ ജനങ്ങള്‍ ആശ്രയിക്കാന്‍ കാരണം സത്യം എന്തെന്ന് വിളിച്ചു പറയാന്‍ ത്രാണി ഉണ്ട് . ലോകത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആണ് പുതു തലമുറയ്ക്ക് ആശാ കേന്ദ്രം . അല്ലാതെ പത്രങ്ങളോ ചാനലുകളോ അല്ല എന്ന് മനസ്സിലാക്കുക . ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി നാള്‍ക്ക് നാള് ഏറി വരുമ്പോള്‍ വളഞ്ഞിട്ട് ആക്രമിക്കാന്‍ ഉള്ള മനോഭാവം ചിലര്‍ പുറത്ത് എടുക്കുന്നു .അത്തരം ആളുകളോട് പറയാന്‍ ഉള്ളത് നിങ്ങള്‍ പല്ലിട കുത്തി സ്വയം നാറ്റം വാങ്ങുന്നു എന്നാണ് .
ഓണ്‍ലൈന്‍ മാധ്യമങ്ങളെ സര്‍ക്കാരും സര്‍ക്കാര്‍ ഇതര ഏജന്‍സികളും ഭയപ്പെടുന്നു .കാരണം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സ്വതന്ത്ര ഫ്ലാറ്റ് ഫോം ഉണ്ട് . പറയാന്‍ ഉള്ളത് “പച്ചയ്ക്ക് “പറയും . പത്രത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയന്ത്രണം ഉണ്ട് . ചാനലുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്തും പറയാം അതിനു തെളിവ് വേണ്ട . വാര്‍ത്ത തെറ്റായാല്‍ മാപ്പ് പോലും ഇല്ല . ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അതല്ല . കൃത്യമായ വാര്‍ത്ത കൊടുക്കും .ഇവിടെ തെറ്റില്ല .ശെരി രീതി ആണ് .ആ ശെരിയെ ജനം അംഗീകരിക്കും .
ജനം തിരിച്ചറിഞ്ഞു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആണ് ശെരി എന്ന് .അത് സര്‍ക്കാര്‍ അംഗീകരിക്കുക . ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ നല്കുന്ന വാര്‍ത്തകള്‍ ഉടനടി ആണ് . ഇന്നലെ നടന്ന വാര്‍ത്തകള്‍ അടുത്ത ദിവസം കൊടുക്കുന്ന പത്ര മാധ്യമങ്ങളുടെ ആയുസ് ഒടുങ്ങി . പുതു തലമുറ പത്രങ്ങളെ ആശ്രയിക്കുന്നില്ല . അവര്‍ക്ക് ആവശ്യം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളെ ആണ് .പത്രങ്ങള്‍ പോലും ഓണ്‍ലൈന്‍ മീഡിയ ഫ്ലാറ്റ് ഫോമില്‍ എത്തി കാരണം അവര്‍ക്കും മനസ്സിലായി .പത്രങ്ങള്‍ പത്തു വര്‍ഷം കഴിഞ്ഞാല്‍ കേരളത്തില്‍ നിലയ്ക്കും . പത്രത്തിലൂടെ ലഭിക്കുന്ന വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മുഖേന ഇന്നലയെ അറിഞ്ഞു .
കേരളത്തില്‍ പത്രം നിലയ്ക്കും . എന്ത് സംവിധാനം അവര്‍ നടത്തി എന്നാലും . പുതു തലമുറയ്ക്ക് പത്രം വേണ്ട . നിലവില്‍ പത്രം വാങ്ങുന്നവര്‍ പഴയ ആളുകള്‍ ആണ് . പത്രത്തിന് ചിലവില്ല .ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൃത്യമായി വാര്‍ത്തകള്‍ നല്കുമ്പോള് ആളുകളെ ഇളക്കി വിട്ടു ആരോജകം ആകുവാന്‍ ഉള്ള പത്ര പ്രതിനിധികളുടെ ആവേശം ഇപ്പോള്‍ തിരിച്ചറിഞ്ഞു . ഓണ്‍ലൈന്‍ മാധ്യങ്ങള്‍ ആണ് നിലവില്‍ സ്വന്തം നിലയില്‍ വാര്‍ത്തകള്‍ പുറത്ത് കൊണ്ട് വരുന്നത് . ആ വാര്‍ത്ത കടം എടുത്തു പത്രത്തില്‍ കൊടുക്കുന്നത് ഭൂക്ഷണം അല്ല . ഓണ്‍ലൈന്‍ മാധ്യമങ്ങളെ മുഖ്യധാരയില്‍ എത്തിക്കുവാന്‍ ഉള്ള നടപടി തുടങ്ങി .