Trending Now

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 288: 1000 ത്തിലേറെ പേർക്ക് പരിക്ക്

konnivartha.com: ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 288 ലേറെയായെന്ന് സ്ഥിരീകരണം. 1000 ത്തിലേറെ പേർക്ക് പരുക്കേറ്റു . മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു . രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു . പ്രധാനമന്ത്രി നരേന്ദ്ര മോഡി  സംഭവസ്ഥലം സന്ദര്‍ശിച്ചു  .

റയിൽവെക്കൊപ്പം ദേശീയ ദുരന്ത നിവാരണ സംഘവും ഒഡിഷയുടെ സംസ്ഥാന ദുരന്ത നിവാരണ സംഘവും മറ്റ് സംസ്ഥാന സർക്കാരുകളും രക്ഷാപ്രവർത്തനം നടത്തി .ആദ്യം ഓടിയെത്തിയ ജനങ്ങള്‍ ആണ് നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്തിയത് .

ട്രെയിൻ അപകടത്തെ തുടർന്ന് 48 ട്രെയിനുകളാണ് മൊത്തം റദ്ദാക്കിയത്. 36 ട്രയിനുകള്‍ വഴിതിരിച്ചു വിട്ടു . ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രയിൻ സർവീസുകളും റദ്ദാക്കി. ബലാസൂറിലെ ബഹ്‍നാദിലാണ് അപകടമുണ്ടായത്.മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ ‍എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്.