konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിൽ ഭവനരഹിതരായ നിരാശ്രയര്‍ക്ക് പണിത് നൽകുന്ന 282 മത് സ്നേഹഭവനം വകയാർ ചരിവ് കാലായിൽ വിധവയായ പ്രഭയ്ക്കും രണ്ടു കുട്ടികൾക്കുമായി പ്രിൻസ് കോരയുടെ സഹായത്താൽ അദ്ദേഹത്തിന്‍റെ പിതാവായ ചെറിയാൻ പി കോരയുടെ 90 -മത് ജന്മദിന സമ്മാനമായി നിർമ്മിച്ചു നൽകി.
വീടിന്‍റെ താക്കോൽദാനവും ഉദ്ഘാടനവും കോന്നി തഹസിൽദാർ (എൽ .ആർ )ടി ബിനു രാജ് നിർവഹിച്ചു. 14 വർഷങ്ങളായി സ്വന്തമായ സ്ഥലവും വീടും ഇല്ലാതെ ദുരിത ജീവിതം നയിക്കുകയായിരുന്നു പ്രഭയും കുടുംബവും. കഴിഞ്ഞവർഷം ഭർത്താവ് മരണപ്പെടുകയും മറ്റുമാർഗ്ഗങ്ങൾ ഒന്നുമില്ലാതിരുന്ന ഇവരുടെ അവസ്ഥ അറിയുവാൻ ഇടയായ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ അനീ സാബു ,പ്രോജക്ട് കോഡിനേറ്റർ കെ പി ജയലാൽ , ഷേർലി വിൽസൺ, അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു