konnivartha.com : ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സ്കൂളിലേക്ക് അക്കൗണ്ട് ഓഫീസറെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർഥികൾ ബി.കോം/എം.കോം വിദ്യാഭ്യാസ യോഗ്യതയും, അക്കൗണ്ടുകൾ, നികുതി, ഓഡിറ്റ്, ടാലി-9 എന്നിവയിൽ നാലു വർഷം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
എൽ.സി. ഓപ്പണിംഗ്, ക്രെഡിറ്റ് സൗകര്യങ്ങൾ മുതലായവയ്ക്കായി ബാങ്കുകളുമായി ഇടപഴകുന്നതിലുള്ള അനുഭവ പരിചയം അധിക യോഗ്യതയായി കണക്കാക്കും. മാസശമ്പളം ഒ.എം.ആർ. 300-400.
താൽപര്യമുളളവർ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്‌പോർട്ട്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം മെയ് 18 നു മുമ്പ് [email protected] എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42/43/45.