പഠിച്ചു കഴിഞ്ഞാൽ പണി ഉറപ്പ്. ഉടൻ പഠിക്കൂ UK – CPD Approved Caregiver കോഴ്സ്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ശ്രീ​ദേ​വി അ​ന്ത​രി​ച്ചു

പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​രം ശ്രീ​ദേ​വി (54) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ലം ദു​ബാ​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം. ബോ​ളി​വു​ഡ് താ​ര​മാ​യ മോ​ഹി​ത് മാ​ര്‍​വ​യു​ടെ വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​ത്. പ്ര​മു​ഖ നി​ർ​മാ​താ​വ് ബോ​ണി ക​പൂ​ർ ഭ​ർ​ത്താ​വാ​ണ്. ജാ​ന്‍​വി, ഖു​ഷി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.
മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി മു​ന്നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2013ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ശ്രീ​ദേ​വി​യെ ആ​ദ​രി​ച്ചി​രു​ന്നു. ര​ണ്ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളും ആ​റ് ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡു​ക​ളും കി​ട്ടി​യി​ട്ടു​ണ്ട്. ആ​ലിം​ഗ​നം, തു​ലാ​വ​ർ​ഷം, സ​ത്യ​വാ​ൻ സാ​വി​ത്രി, നാ​ല് മ​ണി പൂ​ക്ക​ൾ, ദേ​വ​രാ​ഗം കു​മാ​ര സം​ഭ​വം ഉ​ള്‍​പ്പെ​ടെ 26 മ​ല​യാ​ള സി​നി​മ​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

1963 ഓ​ഗ​സ്റ്റ് 13 ന് ​ത​മി​ഴ്നാ​ട്ടി​ലെ ശി​വ​കാ​ശി​യി​ലാ​ണ് ശ്രീ ​അ​മ്മ യാ​ങ്ക​ർ അ​യ്യ​പ്പ​ൻ എ​ന്ന ശ്രീ​ദേ​വി ജ​നി​ച്ച​ത്. 1967ൽ ​നാ​ലാം വ​യ​സി​ൽ തു​ണൈ​വ​ൻ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യി ശ്രീ​ദേ​വി സി​നി​മ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. 1971ൽ ​പൂ​മ്പാ​റ്റ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള കേ​ര​ളാ സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി. ക​ന്ത​ൻ ക​രു​ണൈ, നം​നാ​ട്, പ്രാ​ർ​ഥ​നൈ, ബാ​ബു, ബാ​ല​ഭാ​ര​തം, വ​സ​ന്ത​മാ​ളി​കൈ, ഭ​ക്ത​കു​മ്പാ​ര, ജൂ​ലി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

1976ൽ ​കെ. ബാ​ല​ച​ന്ദ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങി​യ മു​ണ്ട്ര് മു​ടി​ച്ച് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ ആ​ദ്യ​മാ​യി നാ​യി​ക​യാ​യി. ക​മ​ൽ​ഹാ​സ​നും ര​ജ​നീ​കാ​ന്തി​നും ഒ​പ്പ​മാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. ഗാ​യ​ത്രി, പ​തി​നാ​റ് വ​യ​തി​നി​ലെ, സി​ഗ​പ്പ് റോ​ജാ​ക്ക​ൾ, പ്രി​യ, നി​ന്തും കോ​കി​ല, മു​ണ്ട്രാം പി​രൈ തു​ട​ങ്ങി​യ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. മൂ​ന്നാം പി​റൈ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡും താ​രം സ്വ​ന്ത​മാ​ക്കി.

1979-ൽ ​സോ​ൾ​വ സ​വാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. സ​ഗ്മ, ഹി​മ്മ​ത്‌​വാ​ലാ, സോ​ഫാ, ന​യാ, ക​ദം, ആ​ഗ്, ഷോ​ലാ, ഭ​ഗ്‌​വാ​ൻ, ദാ​ദാ, ക​ർ​മ്മ, മി​സ്റ്റ​ർ ഇ​ന്ത്യ, ചാ​ന്ദ്നി, ഹു​ദാ ഹ​വാ, വീ​ർ റാ​ഞ്ചാ, ച​ന്ദ്ര​മു​ഖി, ജു​ദാ​യ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. 1979-83 കാ​ല​ഘ​ട്ട​ത്തി​ൽ ത​മി​ഴി​ലെ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​റാ​യി​രു​ന്ന ശ്രീ​ദേ​വി ഇ​ക്കാ​ല​യ​ള​വി​ൽ തെ​ലു​ങ്കി​ലും അ​ഭി​ന​യി​ച്ചു. 1992 രാം ​ഗോ​പാ​ൽ വ​ർ​മ്മ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച തെ​ലു​ങ്കു ന​ടി​ക്കു​ള്ള ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡും നേ​ടി.

1997-ല്‍ ​സി​നി​മാ രം​ഗ​ത്ത് നി​ന്ന് ശ്രീ​ദേ​വി താ​ത്കാ​ലി​ക​മാ​യി വി​ട​പ​റ​ഞ്ഞെ​ങ്കി​ലും 2012ൽ ​ഇം​ഗ്ലീ​ഷ് വി​ഗ്ലീ​ഷ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ താ​രം തി​രി​ച്ചു​വ​ര​വ് ന​ട​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം റി​ലീ​സാ​യ മോം ​ആ​ണ് അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു