konnivartha.com : കോന്നി വന മേഖലയടങ്ങുന്ന സ്ഥലങ്ങളില്‍ ചില ദിവസങ്ങളില്‍ “അസാധാരണ യോഗം “ചേരുന്നതായി പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചും ,കേന്ദ്ര ഐ ബിയും കരുതുന്നു . ഇതേ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി . കേന്ദ്ര എന്‍ ഐ എയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എന്‍ ഐ എയും ഈ വിഷയത്തില്‍ കാര്യമായ അന്വേഷണം നടത്തിയേക്കും . നിരോധിധ സംഘടനകള്‍ പലകുറി ചെറു യോഗം ചേര്‍ന്നതായി വിവരം ഉണ്ട് .
മറ്റൊരു പേരില്‍ സംഘടന ശക്തമാണ് . നിരോധിച്ച സംഘടനകളുടെ അണികള്‍ ,പ്രാദേശിക നേതാക്കള്‍ പരസ്പരം ബന്ധപ്പെട്ടു സമൂഹത്തില്‍ ജീവകാരുണ്യത്തിന്‍റെ പേരില്‍ സംഘടന രജിസ്റ്റര്‍ ചെയ്യുവാന്‍ ഉള്ള നടപടി സ്വീകരിച്ചു . പത്തനംതിട്ട കണ്ണന്‍കരയില്‍ ഉള്ള ജില്ലാ രജിസ്റ്റര്‍ ഓഫീസില്‍ സംഘടനകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ഉള്ള ഓണ്‍ലൈന്‍ നടപടി ആരംഭിച്ചു എന്നാണ് അറിയുന്നത് .
ജീവകാരുണ്യ സംഘടനയായി ആണ് പ്രഥമ തുടക്കം . പേരോ ലോഗോയോ വെളിപ്പെടുത്തിയില്ല . നിലവില്‍ ഇന്ത്യയില്‍ നിരോധനം ഉള്ള സംഘടനകളുടെ താഴെക്കിടയില്‍ ഉള്ള ഭാരവാഹികള്‍ ആണ് പുതിയ സംഘടന രൂപീകരിച്ചു സമൂഹത്തിലേക്ക് ഇറങ്ങുന്നത് . തിരു കൊച്ചി ആക്റ്റ് അനുസരിച്ച് 7 അംഗങ്ങള്‍ ഉള്ള ഏതൊരു ചാരിറ്റി സ്ഥാപനത്തിനും ക്ലബും ജില്ലാ രജിസ്റ്റര്‍ അധികാരി ഓഫീസില്‍ രജിസ്റ്റര്‍ നേടാന്‍ കഴിയും . ഓണ്‍ലൈന്‍ മുഖേന ബന്ധപെട്ട രേഖകള്‍ നല്‍കിയാല്‍ മാത്രം മതി . ഒരു അന്വേഷണവും രജിസ്റ്റര്‍ വിഭാഗത്തില്‍ നിന്നും നേരിട്ട് നടക്കുന്നില്ല . ആധാര്‍ ഫോട്ടോ ഓണ്‍ലൈന്‍ നല്‍കിയാല്‍ മതി . അത് വെരിഫിക്കേഷന്‍ പോലും ഇല്ല . നിരവധി സംഘടനകള്‍ ആണ് രജിസ്റ്റര്‍ ചെയ്യുന്നത് . സര്‍ക്കാരിന് മികച്ച വരുമാനം മാത്രം ആണ് ലക്ഷ്യം .
കോന്നി വന മേഖല കേന്ദ്രീകരിച്ചു കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ യോഗം ചേര്‍ന്നു എന്നാണ് അറിയുന്നത് . കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സിമി അടക്കമുള്ള സംഘടനകളിലെ സജീവ പ്രവര്‍ത്തകര്‍ പണ്ടും യോഗം ചേര്‍ന്ന സ്ഥലം ആണ് കോന്നി വന മേഖല . വനം വകുപ്പ് കാര്യമായി ഇടപെടാത്ത കോന്നി നടുവത്ത്മൂഴി കരിപ്പാന്‍തോട് വന മേഖലയില്‍ ഉള്ള സ്ഥലങ്ങളില്‍ ആണ് യോഗം ചേരുന്നത് . സ്പോടക വസ്തുവായ ഡിറ്റനേറ്റര്‍ കണ്ടെത്തിയ സ്ഥലം ആണ് കല്ലേലി പാലം . വനത്തിലൂടെ സഞ്ചരിച്ചാല്‍ ചെന്നെത്തുന്ന പാടം പ്രദേശം ആറു കിലോമീറ്റര്‍ മാത്രം .അവിടെയും സ്പോടക വസ്തുക്കള്‍ മുന്‍പ് കണ്ടെത്തി .
കോന്നി വന മേഖലയില്‍ നിരന്തരം ആളുകള്‍ വന്നു പോകുന്നുണ്ട് .അവര്‍ ആരെല്ലാം ആണെന്ന് കണ്ടെത്തുവാന്‍ വനം വകുപ്പിനു കഴിയുന്നില്ല . നിരോധിത സംഘടനകളുടെ നേതാക്കള്‍ ,സജീവ പ്രവര്‍ത്തകരുടെ യോഗം കോന്നിയില്‍ നടക്കുന്നുണ്ട് .ചില വീടുകളിലും വന മേഖലയിലും എന്നാണ് അറിയുവാന്‍ കഴിഞ്ഞത് . പുതിയ സംഘടന ബലത്തില്‍ സാംസ്കാരിക സംഘടനയായി വരും എന്ന കാര്യത്തില്‍ സംശയം ഇല്ല . നിരോധിച്ചു എങ്കിലും അണികള്‍ നേതാക്കള്‍ ഒത്തു കൂടി യോഗം ഉണ്ട് . പൊതു ജനപക്ഷത്തില്‍ സമരമോ ജാഥയോ പ്രസ്താവനയോ ഇല്ല എന്ന് മാത്രം .സംഘടന ഇപ്പോഴും സജീവം ആണ് .അണികളും നേതാക്കളും ചര്‍ച്ചയില്‍ ഉണ്ട് . ഇതൊന്നും കേരള പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അറിയുന്നും ഇല്ല .
തണ്ണിതോട് ഉള്ള അടവി ഇക്കോ ടൂറിസം കേന്ദ്രം ലക്ഷ്യമാക്കി എത്തുന്ന ആളുകളെ നിരീക്ഷിക്കാന്‍ സംവിധാനം നിലവില്‍ ഇല്ല . അവിടെ യോഗം മൂന്നു തവണ ചേര്‍ന്നു എന്നത് വ്യക്തമാണ് . പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് വിഭാഗം പോലും അറിഞ്ഞില്ല . കേന്ദ്ര ഐ ബി , എന്‍ ഐ എ എന്നീ വിഭാഗം ഈ വിഷയത്തില്‍ മുന്‍പ് വിവരം തേടിയിരുന്നു .