Trending Now

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 28/04/2023)

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്  (ഏപ്രില്‍ 29)
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്  (ഏപ്രില്‍ 29) രാവിലെ 11 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കെ.എ കുട്ടപ്പന്‍ രാജി വച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.   (പിഎന്‍പി 1312/23)

ദര്‍ഘാസ്
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ  ഭാഗമായി പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന പവലിയനില്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റാള്‍ ക്രമീകരിക്കുന്നതിന്  പരിചിതരായവരില്‍ നിന്നും  ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി മെയ് നാലിന് രാവിലെ 11 വരെ. ഫോണ്‍- 0468 2222642.

ജില്ലയിലെ രണ്ടാംഘട്ട എബിസിഡി ക്യാമ്പ്  (ഏപ്രില്‍ 29)വെച്ചൂച്ചിറ എസ്സി ആദിവാസി മേഖലയില്‍
ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്നതിനുള്ള രണ്ടാംഘട്ട എബിസിഡി (അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) ക്യാമ്പ്  (ഏപ്രില്‍ 29) വെച്ചൂച്ചിറ എസ്സി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന്് ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ കെ. ധനേഷ് അറിയിച്ചു.

ജില്ലാ ഭരണ കേന്ദ്രം, ഐടി മിഷന്‍, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പ് മുഖേന അച്ചടിപ്പാറ, പുള്ളിക്കല്ല്, പരുവ, മണ്ണടിശാല, നാറാണംമൂഴി പുതിയ കോളനി പട്ടികവര്‍ഗ സങ്കേതങ്ങളിലെ 179 കുടുംബങ്ങള്‍ക്ക് ആധാര്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ബാങ്ക് അക്കൗണ്ട്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ആവശ്യമുള്ളവര്‍ക്ക് നല്‍കാന്‍ കഴിയും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രത്യേക കൗണ്ടറുകള്‍ തുറക്കും.ഹെല്‍പ് ഡസ്‌ക് സംവിധാനവും ക്രമീകരിക്കും. അക്ഷയയുടെ ആറു കൗണ്ടറുകള്‍ തുറക്കും .

ആരോഗ്യവകുപ്പിന്റെ പ്രഥമ ശുശ്രൂഷ സൗകര്യവും ഒരുക്കും. ആധികാരിക രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിനുള്ള ഡിജി ലോക്കര്‍ സംവിധാനവും ക്യാമ്പിന്റെ ഭാഗമായി സജ്ജമാക്കും. പട്ടിക വര്‍ഗ വികസന വകുപ്പ്,  വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്.

ജീവന്‍ രക്ഷാ പഥക് അവാര്‍ഡിന് നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം
ജീവന്‍ രക്ഷാ പഥക് അവാര്‍ഡ് 2023 ലേക്ക്  പരിഗണിക്കുന്നതിന് പൊതുജനങ്ങള്‍ക്ക്  ബന്ധപ്പെട്ട തഹസില്‍ദാര്‍ മുമ്പാകെ ജൂലൈ 31 വരെ നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

റേഷന്‍ വിതരണം
പത്തനംതിട്ട ജില്ലയിലെ റേഷന്‍ കടകള്‍ ഏപ്രില്‍ 29, മെയ് രണ്ട്, മൂന്ന് തീയതികളില്‍ രാവിലെ എട്ട് മുതല്‍ ഒന്നു വരെ പ്രവര്‍ത്തിക്കുമെന്നും മെയ് നാല്, അഞ്ച് തീയതികളില്‍ പൂര്‍ണ സമയം ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ഉണ്ടായിരിക്കുമെന്നും മെയ് ആറ് മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

ഐ.എച്ച്.ആര്‍.ഡി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി. 2023 ഫെബ്രുവരി മാസത്തില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ),ഒന്നും രണ്ടും സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.ടി.ഒ.എ),ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ്  ആന്റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) എന്നീ കോഴ്സുകളുടെ റഗുലര്‍ /സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാകേന്ദ്രങ്ങളിലും  ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്സൈറ്റിലും (www.ihrd.ac.in) അറിയാം. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ മെയ് 12 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ പിഴ കൂടാതെയും മെയ് 16 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം.

ഫെബ്രുവരി 2023-ലെ 2020 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ മെയ് രണ്ടിന്  മുന്‍പായും 200 രൂപ ലേറ്റ് ഫീയോടുകൂടി മെയ് 10 വരെയും അതാത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം.  നിര്‍ദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മെയ് രണ്ടിന് ആരംഭിക്കുന്ന സൗജന്യ സോഫ്റ്റ് ടൊയ്സ്, നെറ്റിപ്പട്ടം പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 13 ദിവസം.   18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 8330010232, 0468 2270243 എന്ന നമ്പരില്‍ പേര് രജിസ്റ്റര്‍ചെയ്യണം.