Trending Now

യമനിലെ കമ്പനിയിലേക്ക് ഉദ്യോഗാർത്ഥികളെ വേണം

             konnivartha.com : കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യമനിലെ പ്രമുഖ റഡ് ബ്രിക്സ് മാനുഫാക്ച്വറിംഗ് കമ്പനിയിലേക്ക് പുരുഷ ഉദ്യോഗാർഥികളെ നിയമിക്കുന്നു.

 

മെയിന്റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ, പ്രൊഡക്ഷൻ മാനേജർ തുടങ്ങിയ ഒഴിവിലേക്ക് ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് 5 വർഷം പ്രവൃത്തിപരിചയവും ഉള്ളവരെയാണ് ആവശ്യം. പ്രായപരിധി 45 വയസ്. ശമ്പളത്തിനു പുറമെ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.

 

ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ മെയ് 5ന് മുമ്പ് [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. ഒ.ഡി.ഇ.പി.സി രജിസ്ട്രേഷൻ നിർബന്ധമാണ്. വിശദവിവരങ്ങൾ  www.odepc.kerala.gov.in വെബ്സൈറ്റിലും 0471 232940/41/42, 7736496574 എന്ന നമ്പറുകളിലും ലഭ്യമാണ്.

error: Content is protected !!