Trending Now

തൊഴില്‍ അവസരങ്ങള്‍ ( 26/04/2023)

ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ്

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 24 ന് വൈകീട്ട് മൂന്നു വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in

സ്‌കൂൾ ബസ് ഡ്രൈവർ

സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് സ്‌കൂൾ ബസ് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം. ഹെവി ലൈസൻസ് വേണം. അപേക്ഷകൾ അയക്കേണ്ട വിലാസം: സെക്രട്ടറിഗുരു ഗോപിനാഥ് നടനഗ്രാമംവട്ടിയൂർക്കാവ്തിരുവനന്തപുരം. വിശദ വിവരങ്ങൾക്ക്0471-2364771, [email protected].

അധ്യാപക നിയമനം

        കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഗണിത അധ്യാപക തസ്തികയിൽ ഭിന്നശേഷി (ശ്രവണ പരിമിതർ) വിഭാഗത്തിന് സംവരണം ചെയ്ത ഒരൊഴിവിലേക്ക് നിയമനം നടത്തുന്നു. എം.എസ്.സി മാത്തമാറ്റിക്‌സ്ബി.എഡ്, SET/ തത്തുല്യ യോഗ്യതകൾ ഉണ്ടായിരിക്കണം. ശമ്പള സ്‌കെയിൽ : 45600-95800. നിയമാനുസൃത വയസിളവ് സഹിതം 2023 ജനുവരി ഒന്നിന് 40 വയസ് കവിയരുത്.

യോഗ്യതയുള്ളവർ പ്രായംവിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 29 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ നേരിട്ടെത്തണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ സ്ഥാപന മേധാവിയിൽ നിന്നുള്ള NOC നൽകണം

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകൾ

കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ മെയിന്റനൻസ് ആൻഡ് അപ്‌സ്‌കേലിംഗ് ഓഫ് വിട്രോ പ്ലാന്റ്‌ലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി അറ്റ് കുഴൂരിൽ രണ്ട് പ്രോജക്ട് അസിസ്റ്റന്റിന്റെ  താത്കാലിക ഒഴിവുണ്ട്. മെയ് എട്ടിന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ (www.kfri.res.in).

കോച്ചുകളെ നിയമിക്കുന്നു

കായികയുവജനകാര്യാലയത്തിന് കീഴിലെ തിരുവനന്തപുരം ജി വി രാജാ സ്‌പോർട്‌സ് സ്കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കുന്നംകുളം (തൃശ്ശൂർ) സ്‌പോർട്‌സ്  ഡിവിഷൻ എന്നിവിടങ്ങളിലേക്ക് അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോൾ, വോളിബോൾ,  ബോക്‌സിംഗ് ഇനങ്ങളിലേക്ക് ഹെഡ്‌കോച്ച്/ കോച്ച്/ അസിസ്റ്റന്റ് കോച്ച്/ ട്രയിനർ/ മെന്റർ കം ട്രെയിനർ/ സ്‌ട്രെങ്ങ്ത് ആൻഡ് കണ്ടീഷനിംഗ് ട്രെയിനർ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു.

യോഗ്യത മാനദണ്ഡം:  Diploma in Sports Training from NS NIS/SAI etc, Certificate in Sports TRaining, B Ped, M Ped/ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും dsya.keala.gov.in സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷാ ഫോ ഡയറക്ടറേറ്റ്  ഓഫ് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ്, ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം – 695033 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലോ അയക്കാം. മെയ് ആറിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2326644.

എക്സിക്യൂട്ടീവ് എൻജിനിയർ ഒഴിവ്

        സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തുകൊണ്ട് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്www.kshb.kerala.gov.in.

error: Content is protected !!