ബാബു ജോർജ് കോൺഗ്രസിൽ നിന്ന് രാജിവച്ചു
konnivartha.com: പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. കെപിസിസി അധ്യക്ഷന് രാജിക്കത്ത് കൈമാറി. എങ്ങോട്ടാണ് പോകുന്നതെന്ന് നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് ബാബു ജോർജ് പറഞ്ഞു.
തന്നെ പാർട്ടിയിൽ നിന്ന് ചവിട്ടി പുറത്താക്കാൻ ശ്രമിച്ചുവെന്നും പി.ജെ കുര്യൻ, പഴകുളം മധു , ആന്റോ ആന്റണി, എന്നിവരുടെ നേതൃത്വത്തിൽ ഉപജാപക സംഘം പ്രവർത്തിക്കുന്നുവെന്നും ബാബു ജോർജ് ആരോപിച്ചു. ‘ഇവർ ആരെയും ഉയരാൻ സമ്മതിക്കുന്നില്ല. ജില്ലയിലെ ഉന്നത നേതാക്കളാണ് ഇതിന് പിന്നിൽ. എന്നെ സസ്‌പെൻഡ് ചെയ്തിട്ട് 3 മാസമായി. സസ്‌പെൻഷൻ പിൻവലിക്കണം എന്ന് കെപിസിസി പ്രസിഡന്റിന് കത്ത് നൽകിയിട്ടും മറുപടിയില്ല. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവാണ് പ്രകോപനം ഉണ്ടാക്കിയത്. അക്കാര്യം അന്വേഷിച്ചില്ല. ഡിസിസി പ്രസിഡന്റ് സിസിടിവി ദൃശ്യം മാധ്യമങ്ങൾക്ക് ചോർത്തി നൽകി. ഞാൻ പരാതിപെട്ടിട്ട് അതും അന്വേഷിച്ചില്ല’ ബാബു ജോർജ് പറഞ്ഞു.
ഭവനിൽ ജില്ലാ പുനഃസംഘടനാ സമിതി ചേർന്നപ്പോൾ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് ബാബു ജോർജിനെ സസ്‌പെൻഡ് ചെയ്തിരുന്നത്. ബാബു ജോർജ് കതകിൽ ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ വഴി പുറത്തുവന്നിരുന്നു.
ജോണി നെല്ലൂർ രാജിവച്ചു; യുഡിഎഫിൽ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപണം
ജോണി നെല്ലൂർ കേരള കോൺഗ്രസ് പാർട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും ജോണി നെല്ലൂർ രാജിവച്ചു. ബിജെപി പിന്തുണയോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് രാജി. വരുന്ന 22ന് പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകും.വിദ്യാർത്ഥിയായിരുന്ന കാലം തൊട്ട് കേരളാ കോൺഗ്രസ് കാരനാണ്. വ്യക്തിപരമായ കാരണങ്ങളാൽ ഞാൻ പാർട്ടിയുടെ പ്രാഥമിക അംഗത്വവും ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവും രാജിവയ്ക്കുകയാണ്. കഴിഞ്ഞ 30 വർഷമായി യുഡിഎഫിന്റെ ഉന്നതാധികാര സമിതി അംഗമാണ്. ആ പദവികളും ഞാന് രാജിവയ്ക്കുകയാണ്. വ്യകതിപരമായ കാരണങ്ങളാലാണ് രാജി. ഇക്കാലമത്രയും എന്നെ സ്‌നേഹിക്കുകയം പിന്തുണയ്ക്കുകയും ചെയ്ത സംസ്ഥാനത്തെ മുഴുവൻ യുഡിഎഫ് പ്രവർത്തകരോടും നേതാക്കളോടും ഞാൻ നന്ദി അറിയിക്കുന്നു. എന്റെ രാഷ്ട്രീയ വളർച്ചയിൽ എന്നെ അകമഴിഞ്ഞ് സഹായിച്ച ആയിരക്കണക്കിന് പ്രവർത്തകരെ നന്ദിയും കടപ്പാടും അറിയിക്കുന്നു’- ജോണി നെല്ലൂർ പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും കാലഘട്ടത്തിലാണ് തന്നെ യുഡിഎഫ് സെക്രട്ടറിയായി നിയോഗിച്ചത്. അന്നത്തെ ഘടകക്ഷികളോടുള്ള പരിഗണനയും സഹകരണവും സമീപനവും ഇന്ന് ഉണ്ടാകുന്നുണ്ടോയെന്ന് ഇന്നത്തെ നേതാക്കൾ ആത്മപരിശോധന നടത്തണമെന്നും ജോണി നെല്ലൂർ പറഞ്ഞു.